Please enable javascript.Kozhikode Corporation UCC Resolution,ഏകീകൃത സിവിൽ കോഡ്: കോഴിക്കോട് കോർപറേഷനിലെ പ്രമേയാവതരണത്തിനു സ്റ്റേ; ഹൈക്കോടതി ഉത്തരവ് ബിജെപി അംഗത്തിൻ്റെ ഹർജി പരിഗണിച്ച് - high court stayed kozhikode corporation council resolution presention against uniform civil code - Samayam Malayalam

ഏകീകൃത സിവിൽ കോഡ്: കോഴിക്കോട് കോർപറേഷനിലെ പ്രമേയാവതരണത്തിനു സ്റ്റേ; ഹൈക്കോടതി ഉത്തരവ് ബിജെപി അംഗത്തിൻ്റെ ഹർജി പരിഗണിച്ച്

Edited byദീപു ദിവാകരൻ | Lipi 21 Jul 2023, 10:52 am
Subscribe

ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള കോഴിക്കോട് കോർപറേഷൻ കൗൺസിലിൻ്റെ നീക്കത്തിന് തിരിച്ചടി. പ്രമേയാവതരണം ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജെപി അംഗത്തിൻ്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഹൈലൈറ്റ്:

  • കോഴിക്കോട് കോർപറേഷൻ കൗൺസിലിൻ്റെ നീക്കത്തിന് തിരിച്ചടി.
  • ഏകീകൃത സിവിൽ കോഡിനെതിരായ പ്രമേയാവതരണത്തിന് സ്റ്റേ.
  • ബിജെപി അംഗത്തിൻ്റെ ഹർജി പരിഗണിച്ച് ഹൈക്കോടതിയുടേതാണ് നടപടി.
Kozhikode Corporation Ucc Resolution
കോഴിക്കോട് കോർപറേഷൻ.
കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോഴിക്കോട് കോർപറേഷൻ കൗൺസിലിൽ പ്രമേയം അവതരിപ്പിക്കുന്നതു കോടതി തടഞ്ഞു. ഇന്നു നടക്കുന്ന കൗൺസിലിൽ പ്രമേയം അവതരിപ്പിക്കാനുള്ള നടപടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കൗൺസിൽ അംഗമായ ബിജെപിയുടെ നവ്യ ഹരിദാസ് നൽകിയ റിട്ട് ഹർജിയിലാണു ജസ്റ്റിസ് എൻ നഗരേഷിന്റെ ഉത്തരവ്.
കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമത്തിനെതിരെയുള്ള പ്രമേയം കോർപറേഷന്റെ ഭരണനിർവഹണ അധികാര പരിധിക്കു പുറത്താണെന്നും മുനിസിപ്പൽ നിയമചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നവ്യ ഹരിദാസ് ഹർജി നൽകിയിരുന്നത്. പ്രഥമദൃഷ്ട്യാ ഇത്തരമൊരു പ്രമേയം കോർപറേഷൻ യോഗത്തിൽ അവതരിപ്പിക്കാനാവില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.


ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള തീരുമാനത്തിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കൗൺസിലർ ടി മുരളീധരൻ പ്രമേയത്തിനു നോട്ടീസ് നൽകിയത്. മുനിസിപ്പൽ നിയമപ്രകാരം കോർപറേഷന്റെ അധികാരപരിധിയിൽപ്പെട്ട വിഷയങ്ങളിലേ പ്രമേയം കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നാണ് ഹർജിയിലെ വാദം. ഏകീകൃത സിവിൽ കോഡിനെതിരായ പ്രമേയ നോട്ടീസ് നിയമപരമല്ലെന്നു പ്രഖ്യാപിക്കണമെന്നും യോഗ അജണ്ടയിലെ ഈ ഇനത്തിൽ തുടർനടപടി തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയയാൾ സ്വയം തലയിടിച്ചുപൊട്ടിച്ചു; ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡ്രസിങ് റൂം അടിച്ചുതകർത്തു

ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരും കോർപറേഷനും ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. പ്രമേയ അജണ്ടയിൽ ആക്ഷേപമുന്നയിച്ച് കൗൺസിൽ പാർട്ടി നേതാവുകൂടിയായ നവ്യ ഹരിദാസ് നോട്ടീസ് നൽകിയിട്ടും മേയറോ സെക്രട്ടറിയോ അവതരണാനുമതി നിഷേധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം പ്രമേയത്തിനെതിരേ കോടതിയെ സമീപിച്ചത്.

വടകരയിൽ എട്ട് ചന്ദനമരം 'അപ്രത്യക്ഷം'; നൂറുവർഷം പഴക്കമുള്ള മരവും കാണാനില്ല
കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിച്ച് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നീക്കങ്ങൾ നടത്തുന്നവർക്കെതിരേയുള്ള താക്കീതാണ് കോടതി ഉത്തരവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വികെ സജീവൻ പറഞ്ഞു. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത് യോഗത്തിന്റെ ഔപചാരിക അജണ്ടയിൽ ഉൾപ്പെടുത്തിയവർക്കെതിരെ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ