Please enable javascript.Boy Drink Acid In Kozhikode,വെള്ളമാണെന്ന് കരുതി കുടിച്ചത് ആസിഡ്! വിദ്യാർഥി അവശനിലയിൽ - student in critical condition after consuming acid from kozhikode beach - Samayam Malayalam

വെള്ളമാണെന്ന് കരുതി കുടിച്ചത് ആസിഡ്! വിദ്യാർഥി അവശനിലയിൽ

Samayam Malayalam 15 Feb 2022, 2:05 pm
Subscribe

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാർഥി അവശനിലയിൽ. കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നാണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. അവശനിലയിലായ വിദ്യാർഥി ആശുപത്രിയിൽ.

ഹൈലൈറ്റ്:

  • ആസിഡ് കുടിച്ച വിദ്യാർഥി അവശനിലയിൽ.
  • കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നാണ് ആസിഡ് കുടിച്ചത്.
  • വെള്ളമാണെന്ന് കരുതി കുപ്പിയിലെ ദ്രാവകം കുടിക്കുകയായിരുന്നു.
Boy Drink Acid in Kozhikode
കോഴിക്കോട് (Kozhikode): കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച വിദ്യാർഥി അവശനിലയിൽ. കോഴിക്കോട്ടേക്ക് വിനോദയാത്രക്കു വന്ന വിദ്യാർഥിയാണ് ആസിഡ് കുടിച്ച് അവശനിലയിലായത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ 14 കാരനായ വിദ്യാർഥി ചികിത്സയിലാണ്.
വലൻ്റൈൻസ് ഡേ പാർട്ടിക്ക് 20 ലക്ഷത്തിൻ്റെ ലഹരിമരുന്ന്; കോഴിക്കോട്ട് യുവാവ് പിടിയിൽ

രണ്ടുദിവസം മുൻപാണ് സംഭവം. കാസർകോട്ടെ മദ്രസയിൽ നിന്നും വിനോദയാത്രക്കായി കോഴിക്കോട് ബീച്ചിലെത്തിയ സംഘത്തിലെ ഒരു വിദ്യാർഥിയാണ് അബദ്ധത്തിൽ ആസിഡ് കുടിച്ചത്. നോർത്ത് ബീച്ചിനു സമീപമുള്ള തട്ടുകടയിൽ നിന്ന് കുട്ടി ഉപ്പലിട്ടത് കഴിക്കുകയായിരുന്നു. എരിവ് അനുഭവപ്പെട്ടതോടെ തട്ടുകയിലുള്ള കുപ്പിയിൽ നിന്ന് വെള്ളമാണെന്ന് കരുതി ദ്രാവകം കുടിക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതോടെ വിദ്യാർഥി ഉടൻ ചർദിക്കുകയായിരുന്നു. ചർദിൽ ശരീരത്തിൽ വീണ സുഹൃത്തിനും പരിക്കേറ്റു.

കോഴിക്കോട് കുത്തിവെപ്പെടുത്ത 11 കാരൻ മരിച്ചു; ചികിത്സയിലെ പിഴവെന്ന് ബന്ധുക്കൾ, വീഡിയോ കാണാം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ച വിദ്യാർഥികൾക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ശേഷം ഇവർ നാട്ടിലേക്ക് തിരിച്ചുപോയി. ആസിഡ് കുടിച്ച 14 കാരൻ നിലവിൽ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥിയുടെ വായിലും ശ്വാസനാളത്തിലും പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടി കുടിച്ച ദ്രാവകം ആസിഡാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


Topic: Kozhikode News, Boy Drinks Acid, Kozhikode Beach

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ