Please enable javascript.Malappuram Youth Arrest,വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഒളിവിൽ പോയ യുവാവിനെ പോലീസ് പൊക്കി! - police arrested young man in molest case in malappuram - Samayam Malayalam

വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഒളിവിൽ പോയ യുവാവിനെ പോലീസ് പൊക്കി!

Lipi 26 Feb 2021, 1:01 am
Subscribe

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. ഒളിവിൽ പോയ ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി ആഷിഖ് (26) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഹൈലൈറ്റ്:

  • യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
  • പള്ളിക്കുത്ത് സ്വദേശി ആഷിഖ് ആണ് പിടിയിലായത്.
  • പ്രതി ഒളിവിലായിരുന്നു.
Malappuram Rape Case
പിടിയിലായ പ്രതി
മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി കണ്ണത്ത് ആഷിഖ് (26) നെയാണ് പൂക്കോട്ടുംപാടം എസ് ഐ ഒ കെ വേണുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയതത്. 2018-19 വര്‍ഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മലപ്പുറത്ത് മൂന്നിടങ്ങളിൽ ഷിഗെല്ല രോഗബാധ; ജാഗ്രതാ നിർദേശം
യുവതിയുമായി പ്രണയത്തിലായിരുന്ന പ്രതി പിന്നീട് ബന്ധത്തില്‍ നിന്നും പിന്മാറി മറ്റൊരു വിവാഹിതയായ വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോകുകയായിരുന്നു. നിലമ്പൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികെ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒളിവില്‍ കഴിഞ്ഞ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൊണ്ടോട്ടിയില്‍ വെച്ച് കഴിഞ്ഞ ദിവസം ക്രൈം സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ ജെഎസ്സിഎം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

മലപ്പുറം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ