Please enable javascript.Tanur Boat Accident Arrest,താനൂർ ബോട്ടപകടം: രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി - two officers arrested in tanur boat accident case - Samayam Malayalam

താനൂർ ബോട്ടപകടം: രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി

Edited byദീപു ദിവാകരൻ | Lipi 13 Jun 2023, 4:36 pm
Subscribe

22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ടപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലായി. ബേപ്പൂർ പോർട്ട് കൺസർവേറ്റർ, സർവേയർ എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി.

ഹൈലൈറ്റ്:

  • താനൂർ ബോട്ടപകടത്തിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ.
  • ബേപ്പൂർ പോർട്ട് കൺസർവേറ്റർ, സർവേയർ എന്നിവരാണ് പിടിയിലായത്.
  • കൊലക്കുറ്റം ചുമത്തിയാണ് കേസ്.
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണസംഘം അറസ്റ്റു ചെയ്തു. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന് സർവീസ് നടത്താൻ ക്രമവിരുദ്ധമായി സഹായം ചെയ്തുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരുമാസം മുമ്പ് ബോട്ട് ഉടമയെയും ജീവനക്കാരെയും അന്വേഷണസംഘം പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥ തലത്തിലേക്കും അന്വേഷണം നീങ്ങിയത്. കൊലക്കുറ്റമായ ഐപിസി 302 നു പുറമേ ഐപിസി 337, 338 വകുപ്പുകളും ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുണ്ട്. താനൂർ ബോട്ടപകടത്തിൻ്റെ ഒരു കാരണം ഉദ്യോഗസ്ഥ വീഴ്ചയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് അന്വേഷണസംഘത്തിൻ്റെ ഇപ്പോഴത്തെ നടപടി.

വയർ കടിച്ചുകീറി; നിലമ്പൂരിൽ തെരുവുനായ്ക്കൾ പുള്ളിമാനെ കടിച്ച് കൊന്നു
അതേസമയം അന്വേഷണസംഘം വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അപകടത്തിനിടയാക്കിയ ബോട്ടിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. ഇത് ഗൗരവത്തിൽ എടുക്കാതെയാണ് ബോട്ടിന് ലൈസൻസ് നൽകിയിരുന്നത്. മത്സ്യബന്ധന ബോട്ടാണ് ഉല്ലാസ ബോട്ടാക്കി മാറ്റുന്നതെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടായിട്ടും രേഖകളിൽ ചേർത്തിരുന്നില്ല. സർവേയർ നിയമവിരുദ്ധമായാണ് ഫിറ്റ്നസ് നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.

മലപ്പുറം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

താനൂർ ബോട്ടപകടത്തിൽ പോലീസ് അന്വേഷണത്തിന് പുറമേ ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്. കുസാറ്റിൽ നിന്നുള്ള പ്രത്യേക സംഘം ബോട്ട് പരിശോധിച്ചിരുന്നു. മെയ് ഏഴിനുണ്ടായ അപകടത്തിൽ 22 പേരാണ് മരണമടഞ്ഞത്.


Read Latest Local News and Malayalam News
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ