ആപ്പ്ജില്ല

ഓരോ 5 മിനിറ്റിലും ചെങ്ങന്നൂർ - പമ്പ സർവീസ്: അറിയാം കെഎസ്ആർടിസി നിരക്കുകൾ

ചെങ്ങന്നൂരിൽ നിന്ന് ഓരോ അഞ്ചു മിനിറ്റിലും പമ്പയിലേക്ക് ബസ്സ് ഓടുന്ന വിധത്തിൽ കെ എസ് ആർ ടി സി ബസ് സർവ്വീസ് ക്രമീകരിച്ചു. ഒരേ സ്ഥലത്തേക്കുള്ള സർവ്വീസിന് പല നിരക്കുകൾ ഈടാക്കുന്നു എന്ന് കെ എസ് ആർ ടി സിക്കെതിരെ പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ നിരക്കുകളും കെ എസ് ആർ ടി സി പ്രസിദ്ധീകരിച്ചു.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 4 Dec 2023, 10:13 pm
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് സീസണിൽ കെഎസ്ആർടിസി സർവീസുകളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നു എന്ന പരാതിക്കിടെ പ്രധാന സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ചു. പ്രധാന ക്ഷേത്രങ്ങളുള്ള ഗുരുവായൂർ, തിരുവനന്തപുരം, ഓച്ചിറ, കരുനാഗപ്പള്ളി, കോട്ടയം, എറണാകുളം, കുമളി, പുനലൂർ, അടൂർ, എരുമേലി, പത്തനംതിട്ട, പന്തളം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്കും ദീർഘദൂര സർവീസ് നടത്തുന്നുണ്ട്. ഏറ്റുമാനൂർ–പമ്പ, ശാർക്കര ക്ഷേത്രം–പമ്പ, തിരുവനന്തപുരം ഗണപതി ക്ഷേത്രം - പമ്പ, ചോറ്റാനിക്കര ക്ഷേത്രം–പമ്പ എന്നിവിടങ്ങളിൽ നിന്നും സർവീസുണ്ട്. ഇതുകൂടാതെ ഇടതടവില്ലാതെ പമ്പ - നിലക്കൽ സർവീസും കെഎസ്ആർടിസി നടത്തുന്നുണ്ട്.
Samayam Malayalam sabarimala
ശബരിമല


നിരക്കുകൾ താഴെ

അന്തർ സംസ്ഥാന ഫാസ്റ്റ് പാസഞ്ചർ സർവീസ്

തെങ്കാശി 303 രൂപ, കോയമ്പത്തൂർ 535 രൂപ, പഴനി 408 രൂപ, കുമളി 232 രൂപ.

സംസ്ഥാനത്തിനുള്ളിൽ

ഗുരുവായൂർ 429 രൂപ, തൃശൂർ 407 രൂപ, എറണാകുളം 295 രൂപ, ആലപ്പുഴ 238 രൂപ, കോട്ടയം 232 രൂപ, ചോറ്റാനിക്കര 248 രൂപ, തിരുവനന്തപുരം 294 രൂപ, പുനലൂർ 213 രൂപ, പത്തനംതിട്ട 143 രൂപ, ചെങ്ങന്നൂർ 180 രൂപ.
തിരുവനന്തപുരം, എറണാകുളം, ഗുരുവായൂർ ബസുകളിൽ സീറ്റ് റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിൽ നിന്നും, തിരിച്ചും ഏറ്റവുമധികം സർവീസ് നടത്തുന്നത് ചെങ്ങന്നൂർ നിന്നാണ്.

ഓരോ 5 മിനിറ്റിലും ഒരു ബസ്സ് എന്ന തരത്തിൽ സർവീസ് ക്രമീകരിച്ചിട്ടുണ്ട്. പമ്പയിൽ നിന്ന് ആരംഭിക്കുന്ന ചെങ്ങന്നൂർ ബസ്സ് റെയിൽവേ സ്റ്റേഷൻ വരെ പോകും. തിരിച്ച് പമ്പയ്ക്കുള്ള സർവീസ് തുടങ്ങുന്നതും റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. റെയിൽവേ സ്റ്റേഷനിൽ ഇതിനായി പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Chennai Floods: ട്രെയിനും വിമാനവുമില്ല; കെഎസ്ആര്‍ടിസി അധിക സര്‍വീസ്; കരതൊടാനൊരുങ്ങി മിഷോങ്തീർത്ഥാടകരുമായി ട്രെയിൻ വരുന്ന മുറയ്ക്ക് 24 മണിക്കൂറും സർവീസ് നടത്തും. ആറന്മുള, തെക്കേമല, ഇലന്തുർ, പത്തനംതിട്ട വഴിയാണ് പ്രത്യേക സർവീസ്.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്