ആപ്പ്ജില്ല

മലയാലപ്പുഴയിലും മണ്ണാറശാലയിലും തൊഴാം; സ്ഥിരം സർവീസുമായി കെഎസ്ആർടിസി

മലയാലപ്പുഴ, മണ്ണാറശാല ക്ഷേത്രങ്ങളിലേക്ക് സ്ഥിരം സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്നും ഹരിപ്പാട് നിന്നുമാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. സർവീസിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.

Edited byദീപു ദിവാകരൻ | Lipi 7 Sept 2023, 9:57 am

ഹൈലൈറ്റ്:

  • ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും ബന്ധിപ്പിച്ചു കെഎസ്ആർടിസി സർവീസ്.
  • മലയാലപ്പുഴ, മണ്ണാറശാല, ഹരിപ്പാട് ക്ഷേത്രങ്ങളിലേക്ക് പുതിയ സർവീസ്.
  • ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Pathanamthitta Ksrtc New Trip
Photo: Kerala State Road Transport Corporation | Facebook
പത്തനംതിട്ട: പ്രധാന ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും ബന്ധിപ്പിച്ചു കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. ഇവിടങ്ങളിലെ ഉത്സവകാലയളവിൽ ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുത്തിയും സർവീസുകൾ നടത്തും. മലയാലപ്പുഴ, മണ്ണാറശാല, ഹരിപ്പാട് ക്ഷേത്രങ്ങളിലേക്കാണ് പത്തനംതിട്ടയിൽനിന്നു സ്ഥിരം സർവീസ് ആരംഭിച്ചിട്ടുള്ളത്.
പഞ്ചപാണ്ഡവ ക്ഷേത്രദർശനവും ആറന്മുള വള്ളസദ്യക്കുമായാണ് ബജറ്റ് ടൂറിസം സെൽ പ്രത്യേക സർവീസുകൾ നടത്തുന്നത്. കുന്തീദേവി പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗാവിഗ്രഹമുള്ള മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാക്ഷേത്രവും സന്ദർശിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.


ഇതിൽ പത്തനംതിട്ടയിൽനിന്ന് മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിലേക്കും ഹരിപ്പാടുനിന്ന് മലയാലപ്പുഴ ദേവീക്ഷേത്രത്തിലേക്കും കെഎസ്ആർടിസി പുതിയ സർവീസുകൾ തുടങ്ങി. മണ്ണാറശാലയിലേക്ക് രാവിലെ ആറിന് പത്തനംതിട്ടയിൽനിന്ന് സർവീസ് പുറപ്പെടും. ഓമല്ലൂർ, തുമ്പമൺ, പന്തളം, മാവേലിക്കര, ഹരിപ്പാട് വഴി രാവിലെ 7:40ന് മണ്ണാറശാലയിലെത്തും. തിരികെ 7:55ന് പത്തനംതിട്ടയ്ക്കും യാത്ര തിരിക്കും.

നിറവാർന്ന മനസ്സുമായി ഭക്തർ, ജന്മനാളിൽ അനുഗ്രഹം ചൊരിഞ്ഞ് പാർഥസാരഥി, ഇക്കൊല്ലത്തെ അഷ്ടമിരോഹിണി ആഘോഷങ്ങള്‍ ആറന്മുളയില്‍ സമാപനം
ഹരിപ്പാടുനിന്ന് 6:15ന് പത്തനംതിട്ട വഴി മലയാലപ്പുഴയിലേക്ക് സർവീസ് ആരംഭിക്കും. 7:45ന് പത്തനംതിട്ടയിലും 8:10ന് മലയാലപ്പുഴയിലുമെത്തും. 8:20ന് മലയാലപ്പുഴയിൽനിന്നു തിരിച്ചു സർവീസ് തുടങ്ങും. രാവിലെ പത്തുവരെ പത്തനംതിട്ടയിൽനിന്ന് ഹരിപ്പാട്ടേക്ക് 15 മിനിറ്റ് ഇടവിട്ടും തിരിച്ച് ഹരിപ്പാട്ടുനിന്ന് 15 മിനിറ്റ് ഇടവിട്ട് പത്തനംതിട്ടയിലേക്കും ചെയിൻ സർവീസ് നടത്തും. രാവിലെ 10 മുതൽ മൂന്നുവരെ 20 മിനറ്റ് ഇടവേളകളിലാണ് സർവീസ്. വൈകിട്ട് മൂന്നുമുതൽ 15 മിനിറ്റ് ഇടവിട്ടും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്