ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം

തിരുവനന്തപുരം ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം. മൂന്ന് കുട്ടികളക്കം ഉണ്ടായിരുന്ന കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കോട്ടയം സ്വദേശി ജോർജ്ജും കുടുംബവും സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജോർജ്ജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മുൻപേ പോയിരുന്ന വാഹനത്തിന്റെ പിന്നിൽ തട്ടി എന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. ശ്രീകാര്യം സ്വദേശി അജിത് കുമാറാണ് വാഹനം അടിച്ചു തകർത്തത്. ബാലരാമപുരത്ത് കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ജോർജും ഭാര്യയും മൂന്ന് കുട്ടികളും ഉൾപ്പെടുന്ന കുടുംബം. കാറിൻറെ ഗ്ലാസ് ആണ് ഇയാൾ ‌അടിച്ചു തകർത്തത്. സംഭവത്തിൽ ബാലരാമപുരം പോലീസ് നടപടി സ്വീകരിക്കും.

Samayam Malayalam 12 Nov 2022, 10:21 pm
Loading ...