ആപ്പ്ജില്ല

'ഇതിപ്പോ ലാഭായല്ലോ...'; ഒരു കപ്പക്കിഴങ്ങിൻ്റെ തൂക്കം 10 കിലോ; മോഹൻദാസ് ഹാപ്പി

തൃശൂരിൽ ഭീമൻ കപ്പക്കിഴങ്ങ് കൗതുകമാകുന്നു. 10.3 കിലോ തൂക്കമുള്ള കപ്പക്കിഴങ്ങാണ് കർഷകന് ലഭിച്ചത്. സുമോ കപ്പയെന്ന് വിളിക്കുന്ന കപ്പത്തറിയിലാണ് ഇത്രയധികം തൂക്കമുള്ള വിളവ് ലഭിച്ചത്.

Edited byദീപു ദിവാകരൻ | Lipi 8 Aug 2023, 3:10 pm

ഹൈലൈറ്റ്:

  • ഭീമൻ കപ്പക്കിഴങ്ങ് കൗതുകക്കാഴ്ചയാകുന്നു.
  • 10.3 കിലോഗ്രാം തൂക്കമുള്ള ഭീമൻ കപ്പക്കിഴങ്ങ്.
  • സുമോ കപ്പയെന്ന് വിളിക്കുന്ന കപ്പത്തറിയിലാണ് ഭീമൻ കപ്പക്കിഴങ്ങ് ലഭിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തൃശൂർ: പഴയന്നൂരിലെ കൃഷിയിടത്തിൽ വിളഞ്ഞ ഭീമൻ കപ്പക്കിഴങ്ങ് കൗതുകക്കാഴ്ചയാകുന്നു. പൊതുപ്രവർത്തകനും കർഷകനുമായ വടക്കേത്തറ പന്നിക്കുഴി വീട്ടിൽ പികെ മോഹൻദാസിന്റെ കൃഷിത്തോട്ടത്തിലുണ്ടായ 10.3 കിലോഗ്രാം തൂക്കമുള്ള ഭീമൻ കപ്പക്കിഴങ്ങാണ് നാട്ടുകാർക്ക് കൗതുകക്കാഴ്ചയായത്.
മാസങ്ങൾക്ക് മുൻപ് ഒരു സുഹൃത്ത് നൽകിയ സുമോ കപ്പയെന്ന് വിളിക്കുന്ന കപ്പത്തറിയിലാണ് ഭീമൻ കപ്പക്കിഴങ്ങ് ലഭിച്ചത്. വീട്ടാവശ്യത്തിനുള്ള നെല്ല്, പച്ചക്കറി, പഴങ്ങൾ എന്നിവ സ്വന്തമായി ജൈവകൃഷി ചെയ്തുവരികയാണ് മോഹൻദാസ്. പഴയന്നൂർ കൃഷിഭവനിൽ നിന്നും സുഹൃത്തുക്കളായ മറ്റു കർഷകരിൽ നിന്നും ശേഖരിക്കുന്ന വിത്തുകളും ചെടികളുമാമ് പുരയിടത്തിൽ നട്ടുപിടിപ്പിക്കുന്നത്.

യാത്രക്കാർ തമ്മിൽ സംഘർഷം; തൃശൂരിൽ കാർ കല്ലുകൊണ്ട് അടിച്ചു തകർത്തു, വീഡിയോ കാണാം
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയിടത്തിൽ അഞ്ച് സെന്റ് സ്ഥലത്ത് നിർമ്മിച്ച കുളത്തിൽ മീൻ വളർത്തലുമുണ്ട്. കൃഷി ആവശ്യത്തിനുള്ള വെള്ളം ഈ കുളത്തിൽ നിന്നുതന്നെയാണ്. ആട്ടിൻ കാഷ്ടവും ചാണകവുമാണ് കൂടുതലായി വളത്തിന് ഉപയോഗിക്കുന്നത്. പഴയന്നൂർ പഞ്ചായത്തിലെ നീർണമുക്ക് പാടശേഖരസമിതി പ്രസിഡന്റ്, ഐഎൻടിയുസി ചേലക്കര റിജീയണൽ പ്രസിഡന്റ്, നീർണമുക്ക് നെല്ല് ഉത്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നി ചുമതലകൾ മോഹൻദാസ് വഹിക്കുന്നുണ്ട്.


തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്