ആപ്പ്ജില്ല

Students Drowned Kainoor: പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ആരംഭിച്ച സൗഹൃദം, മരണത്തിലും അവര്‍ ഒന്നിച്ച്; ഞെട്ടല്‍ മാറാതെ അപകടത്തിന് സാക്ഷികളായ പെണ്‍കുട്ടികള്‍

തൃശൂര്‍ സെന്‍റ് തോമസ് കോളേജിലെ രണ്ടും മൂന്നും വര്‍ഷക്കാര്‍ക്ക് പരീക്ഷ ആയതിനാല്‍ തിങ്കളാഴ്ച ഒന്നരയോടെ ഒന്നാംവര്‍ഷക്കാരുടെ ക്ലാസുകള്‍ കഴിഞ്ഞിരുന്നു. ഇതിനുശേഷം ഇവിടത്തെ വിദ്യാര്‍ഥികളായ മൂന്നുപേര്‍ അര്‍ജുനെയും കൂട്ടി കൈനൂരിലെ ചിറയിലേക്ക് പോയതാണെന്നാണ് കരുതുന്നത്. ഊരിവെച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന കോളേജ് ഐഡി കാര്‍ഡുകളാണ് വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്.

Edited byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 17 Oct 2023, 9:24 am

ഹൈലൈറ്റ്:

  • പാറമേക്കാവ് വിദ്യാമന്ദിറില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു ഇവര്‍
  • ബിരുദ പഠനം വേറെ കോളേജുകളില്‍ ആയിരുന്നിട്ടും കൂട്ടുവിട്ടില്ല
  • തൃശൂര്‍ പുത്തൂരിന് അടുത്ത് കൈനൂര്‍ ചിറയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇവര്‍ മുങ്ങിമരിച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kainoor chira stduents drowned
തൃശൂര്‍: നിവേദ് കൃഷ്ണ, അബി ജോണ്‍, സെയ്ദ് ഹുസൈന്‍, അര്‍ജുന്‍.... നാലുപേരും ചെറുപ്പം മുതലേ ഒന്നിച്ചു പഠിച്ചവരാണ്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ആരംഭിച്ച സൗഹൃദം മരണത്തിലും ഒരുമിച്ചാകാന്‍ അവര്‍ ശ്രമിച്ചു. ഒരാള്‍ ചുഴിയിലേക്ക് വഴുതി വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണ് നാലുപേരുടെയും മരണത്തിന് ഇടയാക്കിയതെന്ന് കരുതുന്നതായി സ്‌കൂബ ഡൈവര്‍മാര്‍ പറഞ്ഞു.

Also Read: Alathur Irrigation Project: വര്‍ഷങ്ങള്‍ക്കിപ്പുറം ആലത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന് ജീവന്‍വെച്ചു; കാളിക്കൊല്ലി, മാനിവയല്‍ തരിശ് നിലങ്ങള്‍ ഇനി പച്ചപ്പണിയും

പാറമേക്കാവ് വിദ്യാമന്ദിറില്‍ ഒന്നിച്ച് പഠിച്ചവരായിരുന്നു ഇവര്‍. ബിരുദ പഠനം വേറെ കോളേജുകളില്‍ ആയിരുന്നിട്ടും കൂട്ടുവിട്ടില്ല. കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍ (സെന്റ്. അലോഷ്യസ് കോളേജ്), അര്‍ജുന്‍ അലോഷ്യസ്, പൂങ്കുന്നം സ്വദേശിയായ നിവേദ് കൃഷ്ണ, വടൂക്കര സ്വദേശിയായ സിയാദ് ഹുസൈന്‍ (സെന്റ്. തോമസ് കോളേജ്) എന്നിവരാണ് തൃശൂര്‍ പുത്തൂരിന് അടുത്ത് കൈനൂര്‍ ചിറയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മുങ്ങിമരിച്ചത്. കോലഴി പഞ്ചായത്ത് കായികമേളയില്‍ മൂന്ന് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ പിറ്റേന്നാണ് അര്‍ജുന്‍ മരണച്ചുഴിയില്‍പെടുന്നത്. ഞായറാഴ്ച നടന്ന ഹൈ ജംപ്, റിലേ റേസ് എന്നിവയില്‍ ഒന്നാം സ്ഥാനം അര്‍ജുന്‍ നേടിയിരുന്നു.

ഞായറാഴ്ച നടന്ന കൊട്ടേക്കാട് പള്ളി പെരുന്നാള്‍ ഒന്നിച്ച് ആഘോഷിച്ച് മണിക്കൂറുകള്‍ക്കകം മകന്‍ അബിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ പിതാവായ കുറ്റൂര്‍ ചാമക്കാട് ഹെവന്‍ലി വില്ല വിളങ്ങാടന്‍ വീട്ടില്‍ ജോണിന് വിശ്വസിക്കാനായില്ല. സുഹോദരന്‍ ആദില്‍ സൗദിയിലേക്ക് പോയതിന് പിറ്റേന്നാണ് സയ്യിദ് ഹുസൈന്റെ മരണം.

തൃശൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

അപകടസമയത്ത് സ്ഥലത്ത് മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ആണ്‍കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങുകയാണെന്ന് കണ്ടതോടെ ഇവര്‍ പുഴക്കരയില്‍നിന്ന് തിരിച്ചുപോകാനായി പാലത്തിലേക്ക് കയറി. പാലത്തില്‍ എത്തുമ്പോള്‍ ഒരാള്‍ കുളിക്കാന്‍ ഇറങ്ങിയതായും മറ്റു മൂന്നുപേരും പാറക്കെട്ടില്‍ ഇരിക്കുന്നതായും കണ്ടു. പാലത്തില്‍ നിന്ന് അല്‍പസമയം കഴിഞ്ഞ് വീണ്ടും തിരിഞ്ഞുനോക്കുമ്പോള്‍ കുളക്കടവില്‍ നാലുപേരെയും കാണാനില്ല. പാറക്കെട്ടില്‍ വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും ഇരിക്കുന്നത് കണ്ടതോടെ ആശങ്കയായി. ഓടി താഴെ എത്തിയപ്പോഴാണ് നാലുപേരും ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്. ഉടനെ കോളേജിലെ സഹപാഠിയെ വിളിച്ച് വിവരം അറിയിച്ചു. സഹപാഠിയാണ് പോലീസ് സ്‌റ്റേഷനിലും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചത്.

Also Read:
Trivandrum News Today Live: മഴ; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തൃശൂര്‍ സെന്റ് തോമസ് കോളേജിലെ രണ്ടും മൂന്നും വര്‍ഷക്കാര്‍ക്ക് പരീക്ഷ ആയതിനാല്‍ തിങ്കളാഴ്ച ഒന്നരയോടെ ഒന്നാംവര്‍ഷക്കാരുടെ ക്ലാസുകള്‍ കഴിഞ്ഞിരുന്നു. പിന്നാലെ, ഇവിടത്തെ വിദ്യാര്‍ഥികളായ മൂന്നുപേര്‍ അര്‍ജുനെയും കൂട്ടി കൈനൂരിലേക്ക് പോയതാണെന്ന് കരുതുന്നു. അപകടവിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴാണ് കോളേജ് അധികൃതര്‍ വിവരം അറിയുന്നത്. പിന്നാലെ കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി പോലീസുമെത്തി. ഊരിവെച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് ഒപ്പമുള്ള കോളേജ് ഐഡി കാര്‍ഡുകളാണ് വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ സഹായിച്ചത്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്