ഇന്ത്യയില്‍ ഇങ്ങനെയൊരു മൃഗശാല തൃശൂരില്‍ മാത്രം

തൃശ്ശൂര്‍ പുത്തൂരിലെ 388 ഏക്കര്‍ സ്ഥലത്ത് 360 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വനംമന്ത്രി അഡ്വ കെ രാജു നിർവഹിച്ചു. ലോക പ്രശസ്ത മൃഗശാലാ ഡിസൈനര്‍ ജോന്‍കോയാണ് മൃഗശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ മൃഗശാലയാണിത്. വന്യജീവികളെ അവയുടെ സ്വഭാവിക ആവാസ വ്യവസ്ഥയില്‍ തുറസായി പ്രദര്‍ശിപ്പിക്കാനുള്ള പ്രത്യേക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുക. ഇത്തരത്തില്‍ 23 വാസസ്ഥലങ്ങളാണ് ഒരുക്കുക.

Samayam Malayalam 14 Feb 2021, 4:04 pm
Loading ...
അടുത്ത വീഡിയോ