Please enable javascript.Marijuana Seized In Wayanad,മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട; 3 പേര്‍ പിടിയില്‍ - 3 arrested with marijuana in muthanga - Samayam Malayalam

മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട; 3 പേര്‍ പിടിയില്‍

Lipi 13 Oct 2021, 10:17 pm
Subscribe

മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. ബെംഗളൂരുവില്‍ നിന്നും മലപ്പുറത്തേയ്ക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പിടികൂടി. മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍ വില്‍പ്പന നടത്താനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഹൈലൈറ്റ്:

  • മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട
  • 3 പേര്‍ പിടിയില്‍
  • 4.5 കിലോ കഞ്ചാവാണ് പിടികൂടിയത്
marijuana
പിടിയിലായ പ്രതികള്‍

സുൽത്താൻ ബത്തേരി: വയനാട്ടില്‍ വീണ്ടും കഞ്ചാവ് പിടികൂടി. കേരള-കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റില്‍ എക്സൈസ് ചെക്‌പോസ്റ്റ് ഇന്‍സ്പെക്ടര്‍ വി.ആര്‍ ജനാര്‍ദ്ദനനും സംഘവും നടത്തിയ പരിശോധനയിലാണ് ബംഗളൂരില്‍ നിന്നും മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 4.5 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം കാഞ്ഞിരത്തില്‍ അല്‍ത്താഫ് (24), മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ ഉള്ളാടന്‍ വീട്ടില്‍ അഫ് ലാഹ് (25), കോഴിക്കോട് ഫറോക്ക് രാമനാട്ടുകര വെള്ളാശ്ശേരി താഴെ മാളിയേക്കല്‍ വീട്ടില്‍ അഫ്നാസ്(23)എന്നിവരെ അറസ്റ്റ് ചെയ്തു.
കഞ്ചാവ് കടത്തിയ കെ.എല്‍ 52 ക്യു 4170 സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നത്തിനായി കൊണ്ടുപോകുന്നതായാണ് ചോദ്യം ചെയ്തതിൽ അറിവായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാറിന്റെ ബോണറ്റിന്റെ അടിയിൽ ആയി ഒളിപ്പിച്ചു വച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര ലക്ഷം രൂപ വിലവരും. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി, സജീവന്‍ തരീപ്പ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ചന്തു, അനില്‍കുമാര്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

കര്‍ണാടകയിലെത്താന്‍ പെടാപ്പാട്; അന്തര്‍സംസ്ഥാന യാത്രക്കാര്‍ ദുരിതത്തില്‍, വീഡിയോ

കഴിഞ്ഞ ദിവസം 6.200 കിലോഗ്രാം കഞ്ചാവുമായി കണ്ണൂര്‍ പാനൂര്‍ സ്വദേശി വയനാട്ടില്‍ അറസ്റ്റിലായിരുന്നു. തലശേരി പാനൂര്‍ കല്ലങ്കണ്ടി പുലകുളത്തില്‍ അഷ്‌കര്‍ (27)ആണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനം വളഞ്ഞാണ് പനമരം-മാനന്തവാടി റോഡിലെ ആര്യന്നൂര്‍നട ഭാഗത്ത് വെച്ച് വയനാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ പിടികൂടിയത്. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് കഞ്ചാവ് വിതരണത്തിന് കൊണ്ടുവന്ന കെ എല്‍ 58 വൈ 9551 സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്നായിരുന്നു പ്രതിയെ പിടികൂടിയത്.

നിരവധി തവണ ഈ സ്വിഫ്റ്റ് കാറില്‍ വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം കാത്തിരിക്കുകയായിരുന്നു. കണ്ണൂര്‍-വയനാട് അതിര്‍ത്തിയായ പേര്യയില്‍ രാത്രി 3.45ഓടെ ഈ വാഹനം കടന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്നിടങ്ങളിലായി അന്വേഷണ സംഘം കാത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ പ്രതി പനമരം പാലത്തിന് സമീപത്ത് നിന്ന് തിരിച്ച് പോരുന്നതിനിടെ കാറുകളും ബൈക്കുമായി എക്സൈസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജില്ലയിലെ മുത്തങ്ങയില്‍ വീണ്ടും കഞ്ചാവ് പിടികൂടിയിരിക്കുന്നത്. ജില്ലയില്‍ അടുത്തിടെ വലിയ അളവിൽ കഞ്ചാവ് പിടികൂടുന്നത് രണ്ടാം തവണയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ