ആപ്പ്ജില്ല

KLR Certificate: വയനാട്ടുകാർക്ക് സന്തോഷവാർത്ത, കെട്ടിടനിർമാണത്തിനിനി കെഎൽആർ വേണ്ട, ആശ്വാസമാകുക ആയിരങ്ങൾ

വയനാട് ജില്ലയിൽ കെഎൽആർ വേണമെന്ന തീരുമാനം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിവിധ പഞ്ചായത്തുകളില്‍ കെട്ടിട-ഭവന നിര്‍മാണത്തിനു അനുമതിക്കായുള്ള അപേക്ഷകൾ കെട്ടികിടക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. എന്നാൽ കെഎൽആർ വേണ്ടെന്ന ഇപ്പോഴത്തെ തീരുമാനം ആശ്വസമാകുക ആയിരങ്ങൾക്കാണ്. കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാൻ കാലതാമസം വരുന്ന സ്ഥിതിയുണ്ടായിരുന്നു. പ്ലാന്റേഷനുകളുടെ ഭാഗമായിരുന്ന ഭൂമി കൈവശംവെച്ച നിരവധിപേരുണ്ട്. ഇവർക്കാണ് പുതിയ തീരുമാനം ആശ്വാസമായിരിക്കുന്നത്.

Edited byനവീൻ കുമാർ ടിവി | Lipi 18 Oct 2023, 10:20 am

ഹൈലൈറ്റ്:

  • സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായും പരാതി ഉയര്‍ന്നിരുന്നു.
  • തദ്ദേശ സ്ഥാപന അധികൃതര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും സമയബന്ധിതമായി ഇക്കാര്യങ്ങള്‍ നിറവേറ്റാനും പ്രയാസം നേരിട്ടിരുന്നു.
  • ഈ സാഹചര്യത്തിലാണ് കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കെട്ടിട നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഇളവുകള്‍ നല്‍കി പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Collector Renuraj
കളക്ടർ രേണുരാജ്
കല്‍പ്പറ്റ: വയനാടിന്റെ നിര്‍മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ട്ടിച്ച കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നുള്ള തീരുമാനം ആശ്വാസമാവുക ആയിരങ്ങള്‍ക്ക്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കെട്ടിട-ഭവന നിര്‍മാണത്തിനു അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇതിനാണ് ജില്ലാകലക്ടറുടെ പുതിയ ഉത്തരവിലൂടെ പരിഹാരമായിരിക്കുന്നത്. ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങള്‍, സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി വയനാട്ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കിയത്.
Sabarimala Melsanthi: ലിസ്റ്റിലുണ്ടായിരുന്നത് 17 പേർ, ശബരിമല മേൽശാന്തിയാകാൻ ഭാ​ഗ്യം ലഭിച്ചത് മഹേഷ് നമ്പൂതിരിക്ക്, മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി

പുതിയ ഉത്തരവ് പ്രകാരം കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിന് മുമ്പ് നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഭൂമി കേരള ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81/1 പ്രകാരം ഇളവ് ലഭിച്ച ഭൂമിയില്‍പ്പെട്ടതാണോ എന്ന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇനി മുതല്‍ ആവശ്യപ്പെടേണ്ടതില്ല. ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസര്‍മാര്‍ കൈവശ സര്‍ട്ടിഫിക്കറ്റിലോ അല്ലാതയോ ഇനി രേഖപ്പെടുത്തി നല്‍കേണ്ടതില്ല. ഇതുസംബന്ധിച്ച് ഇതിന് മുമ്പ് പുറത്തിറക്കിയ എല്ലാ കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റ് സര്‍ക്കുലറുകളും പിന്‍വലിച്ചു. കെഎല്‍ആര്‍ ഇളവുകള്‍ സംബന്ധിച്ച പുതിയ ഉത്തരവ് ഭൂപരിഷ്‌കരണ നിയമ പ്രകാരം ഇളവനുവദിച്ച ഭൂമി ഇഷ്ടാനുസരണം മുറിച്ച് വിറ്റ് തരം മാറ്റാനുള്ളതല്ല.



കേരള ഭൂരിഷ്‌കരണ നിയമ പ്രകാരം ഇളവുകള്‍ ലഭിച്ച ഭൂമി സെക്ഷന്‍ 81/1 ല്‍പ്പെടാത്ത വിഭാഗത്തിലേക്ക് തരം മാറ്റിയാല്‍ തരം മാറ്റിയ വിസ്തീര്‍ണ്ണം ഉള്‍പ്പെടെ കൈവശക്കാരന്റെ ആകെ കൈവശഭൂമിയുടെ വിസ്തീര്‍ണ്ണം സെക്ഷനില്‍ പറയുന്ന ഭൂമിക്ക് പുറത്താണോ എന്നത് വില്ലേജ് ഓഫീസര്‍മാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പരിശോധിക്കണം. ഈ നിയമലംഘനങ്ങള്‍ക്കെതിരെ കേസ്സെടുക്കുന്നതിന് വിവരങ്ങള്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കെട്ടിട നിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയ ഉത്തരവുകള്‍ വീട് നിര്‍മ്മാണത്തിനും മറ്റും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായും പരാതി ഉയര്‍ന്നു. തദ്ദേശ സ്ഥാപന അധികൃതര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും സമയബന്ധിതമായി ഇക്കാര്യങ്ങള്‍ നിറവേറ്റാനും പ്രയാസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കെട്ടിട നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഇളവുകള്‍ നല്‍കി പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008, കേരള ഭൂവിനിയോഗ ഉത്തരവ് 1967, കേരള ഭൂപഷ്‌കരണ നിയമം 1963 എന്നിവയുടെ ലംഘനം നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ഉറപ്പാക്കണം. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

വില്ലേജ് ഓഫീസറുടെ കെഎല്‍ആര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഹാജരാക്കിയാലേ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കൂ എന്ന നിലപാടാണ് തദ്ദേശ സ്ഥാപന അധികൃതര്‍ സ്വീകരിച്ച് വന്നിരുന്നത്. ഇത് കടുത്തപ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചുവന്നിരുന്നത്. വില്ലേജ് ഓഫീസര്‍മാരില്‍ പലരും കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാതെ അപേക്ഷകരെ പ്രയാസപ്പെടുത്തുന്ന സാഹചര്യവുമുണ്ടായിരുന്നു. കെഎല്‍ആര്‍ സ്റ്റാറ്റസ് പരിശോധനയ്ക്കു ഭൂമിയുടെ ആധാരം, അടിയാധാരം, 1970നു മുമ്പ് കൈവശം വയ്ക്കുന്നതാണെന്നു വ്യക്തമാക്കുന്ന രേഖ എന്നിവയും പല വില്ലേജ് ഓഫീസര്‍മാരും ആവശ്യപ്പെട്ടതും ജനങ്ങളെ പ്രതിസന്ധിയിലാക്കി.

തരംമാറ്റിയ തോട്ടം ഭൂമിയാണോ അപേക്ഷകന്റെ കൈവശമുള്ളതെന്നു അറിയുന്നതിനാണ് കെഎല്‍ആര്‍ സ്റ്റാറ്റസ് പരിശോധനയെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞിരുന്നത്. കെഎല്‍ആര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിനു വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയും ജനപ്രധിനികള്‍, കലക്ടര്‍ ഉള്‍പ്പെടെ ജില്ലയിലെ റവന്യൂ അധികാരികള്‍ക്കു പരാതി നല്‍കിയും ജനങ്ങള്‍ മടുത്തിരിക്കുമ്പോള്‍ കൂടിയാണ് ആശ്വാസകരമായ പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ മാത്രം ആയിരക്കണക്കിന് പേരായിരുന്നു കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായിരുന്നത്.

പ്ലാന്റേഷനുകളുടെ ഭാഗമായിരുന്ന ഭൂമി കൈവശം വെച്ചുവെരുന്ന നിരവധി പേരാണ് വൈത്തിരി താലൂക്കിലുള്ളത്. കല്‍പ്പറ്റ വില്ലേജില്‍ മാത്രം നൂറ് കണക്കിന് കുടുംബങ്ങള്‍ ഇത്തരത്തിലുണ്ട്. ഇവരെല്ലാം കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റിന്റെ അഭാവം മൂലം വീട് വെക്കാനും വസ്തുകൈമാറ്റം നടത്താനുമെല്ലാം പ്രയാസം നേരിടുകയായിരുന്നു. ഇതിനെല്ലാമാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാന്‍ ഉത്തരവിട്ട സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്റെ ഉത്തരവ് മാനുഷിക പരിഗണനയുടെ ഉദാത്ത മാതൃകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇജെ ബാബു അഭിപ്രായപ്പെട്ടു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ലാന്റ് ബോര്‍ഡ് സെക്രട്ടറി കലക്ട്ടര്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു. ഉത്തരവ് ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നും ബാബു പറഞ്ഞു.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്