താമരശേരി ചുരം പാതയിൽ ഗതാഗതക്കുരുക്ക് നിത്യസംഭവം

വയനാടിനെയും കോഴിക്കോട് ജില്ലയെയും ബന്ധിപ്പിക്കുന്ന താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാകാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലാകുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കും മറ്റും ചുരമിറങ്ങി പോകുന്നവരാണ് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ പോലും ഗതാഗതക്കുരുക്കില്‍ കുടുങ്ങിപ്പോകുന്നതും പതിവായിരിക്കുകയാണ്.

Samayam Malayalam 1 Feb 2021, 10:38 pm
Loading ...
അടുത്ത വീഡിയോ