ആപ്പ്ജില്ല

പ്രിയതാരത്തോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യാനായതിൻ്റെ സന്തോഷത്തിൽ മാളവിക!

രജനീകാന്ത് ചിത്രം ‘പേട്ട’യിലൂടെ മാളവികയുടെ തമിഴകത്തേക്കുള്ള അരങ്ങേറ്റവും കുറിച്ചിരുന്നു

Samayam Malayalam 11 Sept 2021, 6:42 pm
ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനൻ. മകൻ്റെ ചിത്രത്തിലേക്ക് നായികയായി മാളവികയെ തെരഞ്ഞെടുക്കുന്നത് മമ്മൂട്ടി തന്നെയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നടിയിപ്പോഴിതാ ബോളിവുഡിൻ്റെ സ്‌റ്റൈലിഷ് താരം രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കാനായതിൻ്റെ സന്തോഷത്തിലാണ് മാളവിക. രൺബീറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി തൻ്റെ സന്തോഷം അറിയിച്ചിരിക്കുന്നത്.
Samayam Malayalam finally got to share the screen with one of my favourite actors says malavika mohanan shares a pic with bollywood actor ranbir kapoor
പ്രിയതാരത്തോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യാനായതിൻ്റെ സന്തോഷത്തിൽ മാളവിക!

Also Read: 'തന്നേക്കാള്‍ കഴിവുള്ളവരെ കാണുമ്പോള്‍ വലിയ സന്തോഷം, മഞ്ജു, പത്മിനിയെയും സാവിത്രിയെയും പോലെ, സ്വാഭാവിക അഭിനേത്രി'; മഞ്ജുവിനൊപ്പമുള്ള അഭിനയത്തെ കുറിച്ച് ശ്രീവിദ്യ!


രൺബീറിനൊപ്പം

ഒടുവില്‍ എന്റെ പ്രിയതാരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഏറ്റവും വലിയ അവസരം ലഭിച്ചിരിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യമൊട്ടാകെ വലിയ ആരാധകരുള്ള അഭിനേതാവാണ് ബോളിവുഡിന്റെ സ്‌റ്റൈലിഷ് താരം രണ്‍ബീര്‍ കപൂര്‍. അടുത്തിടെ രണ്‍ബീര്‍ കപൂറിനൊപ്പം മാളവിക ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

മാളവിക

ഈ പരസ്യ ചിത്രം വളരെ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് ബോളിവുഡിന്റെ യുവ താരത്തിന്റെ കൂടെയുള്ള ഒരു ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് മാളവികയുടെ ട്വീറ്റിന് കമൻ്റുമായി രംഗത്തെത്തുന്നത്. മാളവികയുടെ തെലുങ്ക് ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ടോളിവുഡ് പ്രേക്ഷകർ കുറിച്ചിരുന്നത്.

തെന്നിന്ത്യൻ താരം

മോളിവുഡിന്റെയും തെലുങ്കകത്തിൻ്റെയും ബോളിവുഡിൻ്റെയുമൊക്കെ പ്രിയ യുവ നടൻ ദുല്‍ഖര്‍ സൽമാന്റെ കൂടെ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമയിലെയും ബോളിവുഡിലെയും ഏറ്റവും മികച്ച ഛായാഗ്രഹകനായിരുന്ന കെ.യു മോഹനന്റെ മകളാണ് മാളവിക മോഹനന്‍.

കൈയ്യടി നേടിയ താരം

ഹിന്ദി ചിത്രമായ മജീദ് മജിദിയുടെ ബിയോണ്ട് ദി ക്ലൗഡ്സ് എന്ന ചിത്രത്തില്‍ ഇഷാന്‍ ഖട്ടറിന്റെ സഹോദരി കഥാപാത്രമായി മാളവിക മികച്ച പ്രകടനം കാഴ്ച വെച്ച് കൈയ്യടി നേടിയിരുന്നു. പട്ടം പോലെയ്ക്ക് ശേഷം‘നിർണായകം’ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദറി’ലും മാളവിക ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. വിജയ് ചിത്രം മാസ്റ്ററിലാണ് മാളവിക ഒടുവിൽ അഭിനയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്