ആപ്പ്ജില്ല

ലോകേഷിന്റെ ഓരോ സിനിമകളും വ്യത്യസ്തമാണ്, ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് ഞാനെത്തുക; 'ലിയോ'യെക്കുറിച്ച് അർജുൻ സർജ

ഏറെ പ്രതീക്ഷയോടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന കോളിവുഡ് ചിത്രം കൂടിയാണ് ലിയോ. ചിത്രത്തിന്റേതായി പുറത്തുവന്ന നാ റെഡി താൻ വരുവാ എന്ന് തുടങ്ങുന്ന ​ഗാനം യൂട്യൂബിൽ ഇതിനോടകം പത്ത് കോട് ആളുകളാണ് കണ്ടത്. ഒക്ടോബർ 19 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Achu Sp | Authored byഋഷിക രാജ് | Samayam Malayalam 17 Aug 2023, 11:59 am

ഹൈലൈറ്റ്:

  • മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ
  • വിജയ്‌യുടെ ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകൾക്കെല്ലാം വൻ സ്വീകാര്യതയായിരുന്നു
  • വിജയയുടെ ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൻ തരംഗം തീർത്തിരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam leo
തെന്നിന്ത്യയുടെ സ്വന്തം ആക്ഷൻ കിങ് ആണ് അർജുൻ സർജ. നടനെന്നതിനേക്കാളുപരി നിർമാതാവും സംവിധായകനും കൂടിയാണ് അർജുൻ. തമിഴിന് പുറമേ കന്നഡ, തെലുങ്ക്, മലയാളം സിനിമകളിലും അർജുൻ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അർജുന്റെ 61-ാം ജന്മദിനം. താരങ്ങളും ആരാധകരുമടക്കം നിരവധി പേർ അർജുന് ആശംസകളുമായെത്തിയിരുന്നു. 1993 ൽ പുറത്തിറങ്ങിയ ജെന്റിൽമാൻ ആയിരുന്നു അർജുന് പ്രേക്ഷകർക്കിടയിൽ വലിയൊരു സ്വീകാര്യത നേടിക്കൊടുത്തത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ അർജുൻ എത്തി.
Also Read:
അന്ന് എന്റെ മോളായി അഭിനയിച്ചതാണ്! ഇപ്പോള്‍ എനിക്കൊപ്പമെത്തി! അനിഖയെക്കുറിച്ച് ആസിഫ് അലി

ലോകേഷ് കനകരാജ്- ദളപതി വിജയ് കൂട്ടുകെട്ടിലെത്തുന്ന ലിയോ ആണ് അർജുന്റേതായി ഇനി വരാനുള്ള ചിത്രം. അർജുന്റെ ജന്മദിനത്തിൽ താരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള ഗ്ലിമ്പ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഹരോൾഡ് ദാസ് എന്ന കഥാപാത്രമായാണ് അർജുൻ ചിത്രത്തിലെത്തുന്നത്. ഗ്ലിമ്പ്സ് വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യൽ മീ‍ഡിയയിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ലിയോയെ കുറിച്ച് അർജുൻ മുൻപ് പറഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് താരം.


ലോകേഷ് കനകരാജിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. കമൽ സാറിന്റെ ചിത്രം അതുപോലെ കൈതി ഇതൊക്കെ ഞാൻ കണ്ടിരുന്നു. ലോകേഷിന്റെ എല്ലാ സിനിമകളും വ്യത്യസ്തമാണ്, അതുപോലെ പുതുമയുള്ളതുമാണ്. കൊമേഴ്സ്യൽ സിനിമകൾ ആണെങ്കിലും ഓരോന്നും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഞാനും വിജയ്‌യും ചേർന്ന് ഇതുവരെയും സിനിമകൾ ചെയ്തിട്ടില്ല, ആദ്യമായിട്ടാണ് ചെയ്യാൻ പോകുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ആവേശവും ഉണ്ട്. എനിക്കും അദ്ദേഹത്തിനും വളരെ ഇഷ്ടപ്പെട്ട സിനിമ കൂടിയാണ് ലിയോ. ഇതുവരെ എന്നെ പ്രേക്ഷകർ കാണാത്ത രീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

എന്നെ അവതരിപ്പിച്ചിരിക്കുന്ന രീതിയും കഥയുമെല്ലാം വ്യത്യസ്തമാണ്. ഇതിനു മുൻപ് പ്രേക്ഷകർ എന്നെ കാണാത്ത ഒരു അപ്പിയറൻസിലാണ് ലിയോയിൽ ഞാനെത്തുക. ഗ്ലിമ്പ്സ് വീഡിയോ കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകും. അതുകൊണ്ട് തന്നെ ഇതൊരു നല്ല സിനിമയാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്- അർജുൻ പറഞ്ഞു. ബോളിവുഡ് നടൻ സഞ്ജയ് ദത്തും ലിയോയിൽ വില്ലനായെത്തുന്നുണ്ട്. ആന്റണി ദാസ് എന്ന കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. വൻ താരനിരയാണ് ലിയോയിൽ അണിനിരക്കുന്നത്.

പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളി താരങ്ങളായ ബാബു ആന്റണിയും മാത്യു തോമസും ലിയോയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക. പതിനാല് വർഷത്തിന് ശേഷം തൃഷയും വിജയ്‌യും ഒന്നിച്ചെത്തുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്