ആപ്പ്ജില്ല

അത്യാവശ്യം വില്ലത്തരമുണ്ട്! വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം; 'ഉടുമ്പി'ന്‍റെ വിശേഷങ്ങളുമായി സെന്തിൽ കൃഷ്ണ

സെന്തിൽ കൃഷ്ണ നായനാകുന്ന 'ഉടുമ്പ്' നാളെ തീയേറ്ററുകളിലെത്തുകയാണ്

Samayam Malayalam 9 Dec 2021, 4:21 pm
സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന 'ഉടുമ്പ്' എന്ന സിനിമ തീയേറ്ററുകളിൽ നാളെ (ഡിസംബര്‍ 10ന്) റിലീസാവുകയാണ്. സെന്തിൽ കൃഷ്ണയാണ് നായകൻ. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഓരോ സിനിമയിലും അഭിനയിക്കാൻ ആഗ്രഹിക്കുന്നയാളാണ് താനെന്നും ഏറെ ആസ്വദിച്ച് ചെയ്ത സിനിമയാണിതെന്നും സെന്തിൽ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയിട്ടുള്ള സിനിമയിൽ ഹരീഷ് പേരടി, അലൻസിയർ, ആഞ്ജലീന, യാമി സോന തുടങ്ങി നിരവധി താരങ്ങളാണ് ഒരുമിക്കുന്നത്. വിശേഷങ്ങളുമായി സെന്തിൽ സമയം മലയാളത്തോടൊപ്പം.
Samayam Malayalam actor senthil krishna rajamani interview senthil krishna opens up about udumbu movie and characteristics of his role
അത്യാവശ്യം വില്ലത്തരമുണ്ട്! വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം; 'ഉടുമ്പി'ന്‍റെ വിശേഷങ്ങളുമായി സെന്തിൽ കൃഷ്ണ


ചിത്രങ്ങൾ : അജിലാൽ

വില്ലനിസമുള്ള നായകൻ

അത്യാവശ്യം വില്ലനിസവും അടിയും ഇടിയുമൊക്കെയുള്ള ക്യാരക്ടാണ് ചിത്രത്തിലേത്. പക്ഷേ ആ കഥാപാത്രം കടന്നുപോകുന്ന ചില മാനസികാവസ്ഥകളുണ്ട്. പരുക്കനാണെങ്കിലും അയാളും മനുഷ്യനാണ്, ഉടുമ്പ് അനി എന്ന കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന സിനിമയാണിത്. ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം, സെന്തിൽ കൃഷ്ണ പറയുകയാണ്.

ഇതൊരു ഭാഗ്യമായി കാണുന്നു

ഓരോ സിനിമയിലും രൂപം, ഭാവം, ഭാഷാശൈലി ഇവയൊക്കെ വ്യത്യസ്തമാകണമെന്ന് ആഗ്രഹമുണ്ട്. മുമ്പ് ചെയ്ത സിനിമയുമായി സാമ്യം തോന്നാത്ത രീതിയിൽ ആയിരിക്കണമെന്നാണ് ചിന്ത. ഭാഗ്യത്തിന് അങ്ങനെയുള്ള വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഏറെ അഭിനയ സാധ്യതയുള്ള വേഷമായിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായുള്ളൊരു നായകനാണ് ഉടുമ്പിലെ അനി. അത്തരം കഥാപാത്രങ്ങള്‍ എന്നിൽ വന്നു ചേരുന്നത് ഭാഗ്യമായി കാണുന്നു.


Also Read: ആരാണ് രമ്യ പാണ്ഡിയന്‍, മമ്മൂട്ടിയുടെ നായികയായി നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് ചിത്രത്തിലെത്തുന്ന നടി ആരാണ് എന്ന് അറിയണ്ടേ...?

കഥയാണ് നായകൻ

വേറിട്ട ഒരുപാട് മാനസികാവസ്ഥയിലൂടെ ഈ കഥാപാത്രം കടന്നുപോകുന്നുണ്ട്. വേറിട്ട രീതിയിലാണ് ഈ ചിത്രം കണ്ണൻ താമരക്കുളം അണിയിച്ചൊരുക്കിയിരിക്കുന്നത്. നല്ലൊരു വിഷ്വൽ ട്രീറ്റ് ആയിരിക്കും. നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. കഥ ഏറെ ഇഷ്ടപ്പെട്ടതോടെയാണ് ഈ സിനിമ ഞാൻ ഏറ്റെടുത്തത്, നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്, സെന്തിൽ പറഞ്ഞു.

നിരവധി താരങ്ങൾ

ഹരീഷ് പേരടി, അലന്‍സിയര്‍, മൻരാജ്, ആ‍ഞ്ജലീന, യാമി തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. പുതുമുഖങ്ങളായ നിരവധി താരങ്ങളുമുണ്ട്. 24 മോഷന്‍ ഫിലിംസും കെ റ്റി മൂവി ഹൗസും ചേര്‍ന്നൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം രവിചന്ദ്രനാണ്. എന്‍ എം ബാദുഷ ചിത്രത്തിന്‍റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം വി ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അഭിലാഷ് അര്‍ജുനന്‍, ആര്‍ട്ട്: സഹസ് ബാല, പി ആര്‍ ഒ പി ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ്.

Also Read: ബ്രഹ്‌മാണ്ഡ സിനിമയുടെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍; രാജമൗലി മാജിക്കില്‍ 'ആര്‍ആര്‍ആര്‍' ട്രെയ്‌ലര്‍

ഓരോ കഥാപാത്രവും വ്യത്യസ്തമാകാൻ ആഗ്രഹം; 'ഉടുമ്പി'ന്‍റെ വിശേഷങ്ങളുമായി സെന്തിൽ കൃഷ്ണ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്