Please enable javascript.Actress Bhavana,'ഒന്നും ആലോചിച്ചിട്ടില്ല, അറിയുകയുമില്ലായിരുന്നു'! ചെയ്യാൻ പറഞ്ഞത് ഒക്കെ ചെയ്തു; പരിമളത്തെ കുറിച്ച് ഭാവന! - actress bhavana talks about her first movie shot and character - Samayam Malayalam

'ഒന്നും ആലോചിച്ചിട്ടില്ല, അറിയുകയുമില്ലായിരുന്നു'! ചെയ്യാൻ പറഞ്ഞത് ഒക്കെ ചെയ്തു; പരിമളത്തെ കുറിച്ച് ഭാവന!

Authored byമാളു. എൽ | Samayam Malayalam 17 Nov 2023, 2:54 pm
Subscribe

പ്രേക്ഷകര്‍ ഇന്നും ആകാംക്ഷയോടെയും ആരാധനയോടെയും സ്നേഹത്തോടെയും കാത്തിരിക്കുന്ന താരമാണ് ഭാവന. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഭാവന സജീവമാണ്. ഓരോ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി ഭാവന പങ്കുവയ്ക്കുമ്പോൾ ലഭിക്കുന്ന ആരാധക പിന്തുണ മറ്റൊരു താരത്തിനും ലഭിക്കുന്നില്ലെന്ന് വേണം പറയാന്‍.

ഹൈലൈറ്റ്:


  • മനസ്സിനോട് ചേർന്ന് നിൽക്കുന്ന ഒരു കഥാപാത്രം
  • എന്റെ ആദ്യത്തെ ഷോട്ട്
  • കൂടുതൽ ഒന്നും ആലോചിക്കുന്നുമില്ല അറിയുകയുമില്ല
bhavana
കമല്‍ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് ഭാവന. 2002 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, രേണുക മേനോൻ, ഭാവന, വിജീഷ് തുടങ്ങി നിരവധി പുതുമുഖങ്ങൾ ആയിരുന്നു നമ്മളിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ചത്. ക്യാംപസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ പരിമളമെന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. വർഷങ്ങൾ എത്ര പിന്നിട്ടാലും തന്റെ ആദ്യ ചിത്രവും ആദ്യത്തെ കഥാപാത്രവും ഓരോ താരങ്ങൾക്കും എന്നും പ്രീയപ്പെട്ടത് തന്നെയാണ്. അതുപോലെയാണ് തനിക്കും എന്ന് ഭാവന മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും ഭാവന സജീവമായത് ഈ അടുത്തിടെയാണ്. 2017-ൽ പുറത്തിറങ്ങിയ 'ആദം ജോൺ' എന്ന സിനിമയ്ക്ക് ശേഷം 5 വർഷത്തോളം ഭാവന മലയാള സിനിമകളിൽ ഒന്നും അഭിനയിച്ചിരുന്നില്ല. ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിൽ വീണ്ടും സജീവമായത്. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നമ്മൾ സിനിമയിലെ പരിമളം എന്ന കഥാപാത്രത്തെ കുറിച്ച് ഭാവന വീണ്ടും തുറന്നു പറഞ്ഞിരിക്കുകയാണ്.
Also Read: 'സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛൻ'! എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല, രമയോടും കുട്ടികളോടുമാണ് ആദ്യം പറഞ്ഞത്; ജഗദീഷ് പറയുന്നു!

"ഇത്രേം വർഷത്തെ അഭിനയ ജീവിതത്തിൽ മനസ്സിനോട് ചേർന്ന് നിൽക്കുന്ന ഒരു കഥാപാത്രം ചോദിച്ചാൽ അത് ഉറപ്പായും പരിമളം തന്നെയാണ്. ആദ്യ സിനിമ ആയതു കൊണ്ടാവാം ഒരുപക്ഷെ. അതിലെ ആദ്യ ഷോട്ടോക്കെ ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ചേരിയിൽ തുണി തേച്ചു നടക്കുന്ന ഒരു കഥാപാത്രം ആയിരുന്നല്ലോ പരിമളം. എന്റെ ആദ്യത്തെ ഷോട്ട് ഞാൻ തുണി തേച്ചുകൊണ്ടിരിക്കുമ്പോൾ ജിഷ്ണു ചേട്ടനെയും സിദ്ധു ചേട്ടനെയും നോക്കണം. അവരെ നോക്കിയിട്ട് വീണ്ടും ഞാൻ തുണി തേക്കണം, ഇതായിരുന്നു എന്റെ ആദ്യത്തെ ഷോട്ട്. അത് കഴിഞ്ഞുള്ള രണ്ടാമത്തെ ഷോട്ട് എന്താ ശിവണ്ണാ ശ്യാമണ്ണാ ഇന്ന് ജോലിക്കൊന്നും പോയില്ലേ എന്ന് അവരോട് ചോദിക്കണം.

Also Watch:

അതായിരുന്നു എന്റെ ആദ്യ ഡയലോഗും. അന്ന് വിറയൽ ഉണ്ടായിരുന്നോ ടെൻഷൻ ഉണ്ടായിരുന്നോ എന്നൊന്നും ചോദിച്ചാൽ ഒന്നും ഇല്ലായിരുന്നു, കാരണം അതേക്കുറിച്ച് ഒന്നും അറിയില്ലല്ലോ നമുക്ക്. ഇത് ചെയ്യണം എന്ന് പറഞ്ഞാൽ ഓക്കേ എന്ന് പറഞ്ഞിട്ട് നമ്മൾ അങ്ങ് ചെയ്യുവാണ്. അല്ലാതെ അതേക്കുറിച്ച് കൂടുതൽ ഒന്നും ആലോചിക്കുന്നുമില്ല അറിയുകയുമില്ല. അല്ലാതെ അയ്യോ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുവാണോ എന്നൊന്നും ആലോചിചിക്കുന്നില്ല. അവർ പറഞ്ഞു ഞാൻ ചെയ്തു അത്രയേ ഉണ്ടായിരുന്നുള്ളു. ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ല എന്ന് എനിക്ക് അപ്പോഴേ മനസിലായിരുന്നു. എന്തായാലും ഞാൻ അത് ചെയ്തു. എന്റെ ഏറ്റവും മികച്ച അരങ്ങേറ്റം തന്നെ ആയിരുന്നു അത്. ആദ്യ സിനിമ കഴിയുമ്പോള്‍ത്തന്നെ എല്ലാവരും എന്നെ തിരിച്ചറിയുമെന്നും, പുറത്തിറങ്ങുമ്പോള്‍ ആളുകളൊക്കെ കൂടുമെന്നുമായിരുന്നു കരുതിയത്. എന്നാല്‍ പരിമളത്തെ അവതരിപ്പിച്ചത് ഞാൻ ആണെന്ന് പറയേണ്ട അവസ്ഥയായിരുന്നു" - ഭാവന പറയുന്നു.

Also Read:
മാളു. എൽ
ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ