ആപ്പ്ജില്ല

മണിയറയിലെ അശോകൻ ട്രെൻ്റിംഗിൽ നമ്പർ വൺ; സന്തോഷം അടക്കാനാകാതെ ദുൽഖർ!

വിനീത് കൃഷ്ണൻ ആണ് മണിയറയിലെ അശോകന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. അഭിനേതാക്കളായ അനു സിതാര, സണ്ണി വെയ്ൻ, ദുൽഖർ സൽമാൻ എന്നിവർ ചിത്രത്തിൽ അതിഥിവേഷങ്ങളിൽ എത്തുന്നുണ്ട്

Samayam Malayalam 1 Sept 2020, 11:56 pm
കഴിഞ്ഞദിവസം തിരുവോണ ദിനത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസായ 'മണിയറയിലെ അശോകൻ' കൈവരിച്ച പുത്തൻ നേട്ടത്തിലെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. വേഫെറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്നു നിർമിച്ച ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജേക്കബ് ഗ്രിഗറിയാണ്. ആദ്യമായി നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
Samayam Malayalam മണിയറയിലെ അശോകൻ ട്രെൻ്റിംഗിൽ നമ്പർ വൺ; സന്തോഷം അടക്കാനാകാതെ ദുൽഖർ!


Also Read : കൊച്ചിയിലെത്തിയ നയൻസും വിഘ്നേഷും

ഇപ്പോഴിതാ ചിത്രം ഇന്ത്യയിലെയും യുഎഇയിലെയും ടോപ് 10 സിനിമകളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. ദുൽഖർ സൽമാൻ തന്നെയാണ് ആ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. ഇതിൻ്റെ സന്തോഷം ദുൽഖറിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ നായകനായ അശോകന്റെ വിവാഹപ്രശ്നങ്ങളാണ് ഇതിവൃത്തം. റിലീസായി മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Also Read: സന്തോഷവാനായി ജഗതി; പ്രിയതാരത്തിൻ്റെ ഓണവിശേഷം

നവാഗതനായ ഷംസു സായ്ബായാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനുപമ പരമേശ്വരനുമാണ് ചിത്രത്തിലെ നായികാപ്രാധാന്യമുള്ള കഥാപാത്രമായി എത്തുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, വിജയരാഘവൻ, ശ്രിദ ശിവദാസ്, ശ്രീലക്ഷ്മി, നയന എന്നിവരാണ് മറ്റു താരങ്ങൾ. അനു സിതാര, സണ്ണി വെയ്ൻ, ദുൽഖർ സൽമാൻ എന്നിവർ ചിത്രത്തിൽ അതിഥിവേഷങ്ങളിൽ
പ്രത്യക്ഷപ്പെടുന്നുമുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിനീത് കൃഷ്ണൻ ആണ്. സജാദ് കാക്കുവാണ് ഛായാഗ്രഹണം, എഡിറ്റിംഗ് അപ്പു ഭട്ടതിരി.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്