Please enable javascript.Manju Warrier With Dhanush,ധനുഷിന് ഇപ്പോള്‍ മലയാളി നായികമാര്‍ മാത്രമേ ഉള്ളോ... മഞ്ജു മുതല്‍ സംയുക്ത വരെ ധനുഷിന്റെ നായികയായ മലയാളി താരങ്ങള്‍ - from manju to samyuktha; malayalam actresses who are paired with dhanush - Samayam Malayalam

ധനുഷിന് ഇപ്പോള്‍ മലയാളി നായികമാര്‍ മാത്രമേ ഉള്ളോ... മഞ്ജു മുതല്‍ സംയുക്ത വരെ ധനുഷിന്റെ നായികയായ മലയാളി താരങ്ങള്‍

Lipi 5 Jan 2022, 6:31 pm
Subscribe

തിരക്കഥയെയും സ്റ്റാര്‍ കാസ്റ്റിങിനെയും വിശ്വസിയ്ക്കുന്ന നടന്റെ സമീപകാലത്തെ ചില സിനിമകള്‍ എടുത്ത് നോക്കിയാല്‍ ഒരു പൊതുകാര്യം ശ്രദ്ധയില്‍ പെടും. സമീപകാലത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും ധനുഷിന് നായികമാരായി എത്തുന്നത് മലയാളി താരങ്ങളാണ്.

from manju to samyuktha malayalam actresses who are paired with dhanush
ധനുഷിന് ഇപ്പോള്‍ മലയാളി നായികമാര്‍ മാത്രമേ ഉള്ളോ... മഞ്ജു മുതല്‍ സംയുക്ത വരെ ധനുഷിന്റെ നായികയായ മലയാളി താരങ്ങള്‍
മറ്റ് തമിഴ് നായികന്മാരെ പോലെ, സ്റ്റാര്‍ഡത്തിന് വേണ്ടി സിനിമകള്‍ ചെയ്യുന്ന നടനല്ല ധനുഷ്. കലാമൂല്യമുള്ള മികച്ച സിനിമകള്‍ ചെയ്യുന്നതില്‍ ആണ് ധനുഷ് ശ്രദ്ധിയ്ക്കുന്നത്. തിരക്കഥയെയും സ്റ്റാര്‍ കാസ്റ്റിങിനെയും വിശ്വസിയ്ക്കുന്ന നടന്റെ സമീപകാലത്തെ ചില സിനിമകള്‍ എടുത്ത് നോക്കിയാല്‍ ഒരു പൊതുകാര്യം ശ്രദ്ധയില്‍ പെടും. സമീപകാലത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും ധനുഷിന് നായികമാരായി എത്തുന്നത് മലയാളി താരങ്ങളാണ്. മിക്കവരുടെയും ആദ്യ തമിഴ് ചിത്രവും ധനുഷിനൊപ്പമാണ്. ആരൊക്കെയാണ് നായികമാര്‍ എന്ന് നോക്കാം,

​മഞ്ജു വാര്യര്‍

​മഞ്ജു വാര്യര്‍

അസുരന്‍ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ധനുഷിനൊപ്പം അഭിനയിച്ചത്. ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ആദ്യമായിട്ടാണ് മഞ്ജു തമിഴ് സിനിമയില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയോടെ തന്നെയാണ് അസുരന്‍ അനൗണ്‍സ് ചെയ്തത്. ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും മഞ്ജുവിന് ലഭിച്ചു.

​രജിഷ വിജയന്‍

​രജിഷ വിജയന്‍

മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണന്‍. രജിഷ വിജയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയത്. ധ്രൗപതി എന്ന കഥാപാത്രത്തെ രജിഷ മികവുറ്റതാക്കി. എന്നാല്‍ ചിത്രത്തില്‍ എല്ലാവരുടെയും പ്രകടനം നിഷ്ഫലമാക്കിക്കൊണ്ടുള്ള മാസ്‌കമരിക അഭിനയമായിരുന്നു ധനുഷിന്റേത്.

​ജഗമേ തന്തിരം

​ജഗമേ തന്തിരം

മലയലാളത്തിലെ സെന്‍സേഷണല്‍ നായികമാരില്‍ ഒരാളാണ് ഇന്ന് ഐശ്വര്യ ലക്ഷ്മി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം. എന്ന ചിത്രത്തിലാണ് ധനുഷിനൊപ്പം അഭിനയിച്ചത്. ചിത്രം വലിയ പ്രതീക്ഷയോടെയാണ് വന്നത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് ലഭിച്ചില്ല. ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയുടെ വേഷത്തിലാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്

​സംയുക്ത മേനോന്‍

​സംയുക്ത മേനോന്‍

ഏറ്റവും പുതിയ ചിത്രത്തില്‍ സംയുക്ത മേനോന്‍ ആണ് ധനുഷിന്റെ നായികയായി എത്തുന്നത്. വെങ്കി അതൂരി സംവിധാനം ചെയ്യുന്ന വാത്തി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിവി പ്രകാശ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തീവണ്ടി, വെള്ളം പോലുള്ള സിനിമകളിലൂടെ ഏറെ പ്രശംസ നേടിയ നടിയാണ് സംയക്ത മേനോന്‍

ചാർലിയുടെ 'കള്ളൻ ഡിസൂസ' തമാശക്കാരൻ മാത്രമല്ല

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ