Please enable javascript.Athachamayam Mammootty,നിങ്ങൾ കാണുന്ന മമ്മൂട്ടിയ്ക്ക് മുൻപ് ഇവിടെ വായ്നോക്കി നിന്നിരുന്ന ആളായിരുന്നു ഞാനും; മമ്മൂട്ടിയുടെ വാക്കുകൾ - mammootty attending athachamayam celebration viral speech - Samayam Malayalam

നിങ്ങൾ കാണുന്ന മമ്മൂട്ടിയ്ക്ക് മുൻപ് ഇവിടെ വായ്നോക്കി നിന്നിരുന്ന ആളായിരുന്നു ഞാനും; മമ്മൂട്ടിയുടെ വാക്കുകൾ

Samayam Malayalam 20 Aug 2023, 11:50 am
Subscribe

ഒരു സമയത്ത് ഞാനും നിങ്ങളെപോലെ അവിടെ വായിനോക്കി നിന്നിരുന്ന ഒരാളായിരുന്നു- അത്തച്ചമയ ഓർമ്മകളുമായി മമ്മുക്ക

mammukka
അത്താഘോഷവേളയിൽ ഓർമ്മകൾ പങ്കിട്ട് മമ്മൂട്ടി. "ഞാൻ ചെമ്പിൽ ഉള്ള ആളാണ്. ഇന്ന് നിങ്ങൾ കാണുന്ന മമ്മൂട്ടി ആകും മുൻപേ ഇവിടെ അത്താഘോഷത്തിനൊക്കെ ഞാനും വായിനോക്കി നിന്നിട്ടുണ്ട്. എനിക്ക് അന്നും അത്തം ആഘോഷത്തിന്റെ ഒരു പുതുമ ഉണ്ട്. ഒരു അത്ഭുതം. ഇന്നും എനിക്ക് ആ അത്ഭുതം വിട്ടുമാറിയിട്ടില്ല",- മമ്മൂട്ടി പറയുന്നു.

ഏതു ഉത്സവത്തിന്റെയോ ഏതു ആചാരത്തിന്റെയോ പേരിലായാലും അത്തം എന്ന് പറയുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അത് ഒരു ആഘോഷമാണ്. ഇത് അത്തച്ചമയം ആയിരുന്നു പണ്ടൊക്കെ. രാജാക്കന്മാർ സർവ്വാഭരണ വിഭൂഷിതരായി തെരുവോരങ്ങളിൽ പ്രജകളെ കാണാൻ വരുന്നതും അവിടെ അവരെ കാത്തുനിൽക്കുന്ന പ്രജകളും ഒക്കെ ആയിരുന്നു കാലം.

രാജഭരണം പോയി, ഇപ്പൊ പ്രജകൾ ആയി രാജാക്കന്മാർ. ഇപ്പോൾ നമ്മളാണ് സർവ്വാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്. വലിയൊരു ജനായുക്ത കാലഘട്ടത്തിൽ നമ്മൾ ജീവിക്കുമ്പോൾ നമ്മൾ ആണ് അത് ആഘോഷിക്കുന്നത്. നമ്മുടെ ഒക്കെ സ്നേഹത്തിന്റെ സൗഹാർദ്ദത്തിന്റെ, സാഹോദര്യത്തിന്റെ ഒക്കെ ഉത്സവം ആയിട്ടാണ് നമ്മൾ അത്തച്ചമയം ആഘോഷിക്കുന്നത്. അത്തച്ചമയം എന്ന ഈ സങ്കല്പം വലിയ ഒരു സാംസ്‌കാരിക ഉത്സവം ആക്കി മാറ്റണം എന്ന് എനിക്ക് മുഖ്യമന്ത്രിയോടും മറ്റുള്ള ജനപത്രതിനിധികളോടും പറയാനുണ്ട്.

ഒരു ഘോഷയാത്രക്ക് അപ്പുറത്തേക്ക് സമൂഹത്തിൽ സാംസ്കാരിക മേഖലയിൽ കഴിവ് തെളിയിച്ച കലാകാരന്മാരെക്കൂടി ഇതിലേക്ക് ചേർത്താൽ വ്യക്തി പരമായി എനിക്ക് സന്തോഷമാണ്. അപ്പോൾ അത്തച്ചമയത്തിന്റെ മാറ്റുകൂടും എന്ന് മാത്രമല്ല, ലോകോത്തരങ്ങളായ ഒരുപാട് കലാരൂപങ്ങൾ ഇവിടെ അരങ്ങേറുമ്പോൾ അത് ഏറെ ശ്രദ്ധിക്കപെടും. ഓണം എന്ന് പറയുംപോലെ തന്നെ അത്തവും കേരളത്തിന്റെ ഒരു വലിയ ട്രേഡ് മാർക്ക് ആവുകയും ചെയ്യുന്ന ആഘോഷമായി ഇത് മാറട്ടെ എന്നും മമ്മൂട്ടി ആശംസിച്ചു.

ഇനിയുള്ള പത്തുദിവസം ആഘോഷത്തിന്റെ നാളുകളാണ്. ഈ ആഘോഷം നമുക്ക് തമ്മിലേക്ക് പകരുന്നത് ഒരു സ്നേഹത്തിന്റെ സന്ദേശം കൂടിയാണ്. ഈ ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് ആണ് മഹാബലി. മനുഷ്യരെ എല്ലാവരെയും ഒരേപോലെ കണ്ട ആളാണ് അദ്ദേഹം. അതേപോലെ ഈ മാനവരാശിയിൽ ഇനി സാധിക്കുമോ എന്ന് സംശയമാണ്. എങ്കിലും ഒരേപോലെയുള്ള, ഒരേ മനസുള്ള മനുഷ്യരാകാം നമ്മൾക്ക്. അതിനു ഈ ആഘോഷങ്ങളും സങ്കല്പ്പങ്ങളും ഉപകരിക്കട്ടെ ഈ സന്തോഷവും സ്നേഹവും നിലനിൽക്കട്ടെ എന്നും മമ്മൂട്ടി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ