ആപ്പ്ജില്ല

മോഹൻലാൽ രേവതി നക്ഷത്രം! ഗജകേസരിയോഗവും ചന്ദ്രമംഗളയോഗവും; 18 വയസ്സുമുതൽ ശുക്രദശ; 38 വയസ്സിൽ സൂര്യദശ

മോഹൻലാൽ, ലാൽ സാർ, ലാലേട്ടൻ, ലാലു എന്നിങ്ങനെ പലപേരുകളാണ് പലരും വിളിക്കുക, എന്തൊക്കെയായാലും മലയാളികൾ മനസ്സറിഞ്ഞ് വിളിക്കുന്നത് ലാലേട്ടൻ എന്നാണ്!

Authored byഋതു നായർ | Samayam Malayalam 21 May 2024, 7:09 am
ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. അയലത്തെ വീട്ടിലെ പയ്യൻ ഇമേജിലൂടെ മലയാളികളുടെ തോളത്ത് കൈയ്യിട്ടു നടന്ന നടനവിസ്മയം മോഹൻലാൽ എന്ന മഹാ നടൻ 63 ലേക്ക് കടക്കുകയാണ്.. 50 കോടിയും 100 കോടിയും 200 കോടിയും ബോക്സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ ഏകെ മലയാള നടൻ എന്ന വിശേഷണവുമായി മലയാള സിനിമയിൽ അഞ്ചുപതിറ്റാണ്ടിലേറെയായി തന്‍റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ് അദ്ദേഹം. 1960 മെയ് 21 നു ആണ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ അദ്ദേഹം ജനിക്കുന്നത്.
Samayam Malayalam mohanlal birthday on may 21 here is his special horoscope details and revathy nakshathram specialities
മോഹൻലാൽ രേവതി നക്ഷത്രം! ഗജകേസരിയോഗവും ചന്ദ്രമംഗളയോഗവും; 18 വയസ്സുമുതൽ ശുക്രദശ; 38 വയസുമുതൽ സൂര്യ ദശ!

കുട്ടിക്കാലം!
തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പിന്നീട് തിരനോട്ടം സിനിമയിലൂടെ അരങ്ങേറ്റം. അന്നുമുതൽ ഇന്നുവരെ കൈ നിറയെ കഥാപാത്രങ്ങൾ. പ്രേക്ഷകർക്ക് കൈ നിറയെ വിസ്മയങ്ങൾ അങ്ങനെ അങ്ങനെ 63 ലേക്ക് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ കടക്കുമ്പോൾ ആയുരാരോഗ്യവും, സന്തോഷവും നിലനിൽക്കട്ടെ എന്നാണ് ഓരോ ആരാധകനും പ്രാർത്ഥിക്കുന്നത്.

പിറന്നാൾ വന്നെത്തുകയായി
ലാലേട്ടൻ ഫാൻസ്‌ പേജുകളിൽ പിറന്നാൾ ദിനം വന്നെത്തുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി പോസ്റ്റുകൾ ആണ് നിറയുന്നത്. ചിലർ ആകട്ടെ അദ്ദേഹത്തിന്റെ പിറന്നാൾ വരുന്നതുകൊണ്ടുതന്നെ ക്ഷേത്രങ്ങളിൽ പൂജകൾ നടത്തിയതിന്റെ ഇമേജുകളും പങ്കിടുന്നുണ്ട്. അദ്ദേഹത്തിന്റെ ജനനം രേവതി നക്ഷത്രത്തിൽ ആയതുകൊണ്ടുതന്നെ ഇപ്പൊ രാഹുർ ദശ ആണെന്നാണ് പ്രശസ്ത ജ്യോതിഷികൾ പ്രവചിക്കുന്നത്.

രേവതി നക്ഷത്രത്തിൽ ജനനം!
ഏറെ യോഗങ്ങൾ ഒരുമിച്ചുള്ള അദ്ദേഹത്തിന്റെ ജനനം ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ ആണ്. ഒരുപാട് കലാവാസനയുള്ള ആളുകൾ ആയിരിക്കും രേവതി നക്ഷത്രക്കാർ എന്നാണ് ജ്യോതിഷികൾ പറയുക. ഗായകൻ എംജി ശ്രീകുമാറും മോഹൻലാലിൻറെ പിറന്നാൾ ദിനമാണ് ജന്മദിനം ആഘോഷിക്കുന്നത്. ഒരുപാട് കലാകാരന്മാർ രേവതി നക്ഷത്രത്തിൽ ജനിച്ചിട്ടുണ്ട്. ഈ നക്ഷത്രക്കാര്‍ വിദ്യാസമ്പന്നരും സമര്‍ത്ഥരുമാണെന്ന് ജ്യോതിഷം പറയുന്നു. ധൈര്യം, സ്വന്തം കാലിൽ നിൽക്കുന്ന ജീവിതം എന്നിവ രേവതി നക്ഷത്രക്കാരുടെ പ്രത്യേകതയാണ്. വളരെയധികം സൗന്ദര്യം ഉള്ളവരാണ് ഈ നക്ഷത്രക്കാര്‍. അത്ത് ലാലേട്ടന്റെ കാര്യത്തിലും അക്ഷരം പ്രതി ശരിയാണ്.

ലാലേട്ടന്റെ ജാതകത്തിൽ ഗജകേസരിയോഗം

ജാതകപ്രകാരം ഗജകേസരിയോഗവും, ചന്ദ്രമംഗളയോഗവും അദ്ദേഹത്തിന്റെ ജാതകത്തിൽ ഉണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഈ യോഗങ്ങളും, കഠിനാധ്വാനവും നിമിത്തമാണ് പ്രശസ്തിയിലേക്ക് ഉയർന്നതെന്നും അവർ അവകാശപ്പെടുന്നു. ഈശ്വരവിശ്വാസിയായ ലാൽ ഒരു മൂകാംബിക ഭക്തൻ കൂടിയാണ്. അടുത്തിടെ അദ്ദേഹം നടത്തിയ മൂകാംബിക യാത്ര വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ബുധദശയിൽ ആയിരുന്നു ലാലേട്ടന്റെ ജനനം. പിന്നീട് 20 വർഷക്കാലം ശുക്രദശയും. പിന്നീട് 38 വയസ്സുമുതൽ സൂര്യദശയും 54 വയസ്സുവരെ ചൊവ്വാ ദശയും ഇനിയുള്ള കുറെ വർഷങ്ങൾ രാഹുർ ദശ എന്നാണ് ജ്യോതിഷകളുടെ പ്രവചനവും.

സുചിത്രയാണ് മോഹൻലാലിന്‍റെ ഭാര്യ. 1988 ഏപ്രില്‍ 28നായിരുന്നു ഇരുവരുടെയും വിവാഹം നടത്തത്. ജാതകപൊരുത്തമില്ലാത്തതിന്റെ പേരില്‍ ആദ്യം ഇവരുടെ വിവാഹം വേണ്ടെന്ന് വെച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് സുചിത്രയെ തന്നെ മോഹന്‍ലാല്‍ വിവാഹം കഴിച്ചു. ഇത് മോഹൻലാൽ തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രണവ്, വിസ്മയ എന്നിവരാണ് മക്കള്‍.
ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്