ആപ്പ്ജില്ല

ധനുഷിന് എതിരെ നിക്കി ഗല്‍റാണി പൊലീസില്‍ പരാതി നല്‍കി, ഒരു ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷണം പോയി!!

അറസ്റ്റ് ചെയ്ത്, മോഷണ സാധനം തിരിച്ചു കിട്ടിയതോടെ നിക്കി ഗല്‍റാണി കേസ് പിന്‍വലിച്ചു. ധനുഷിനെതിരെ മറ്റ് നിയമ നടപടികള്‍ ഒന്നും എടുക്കരുത് എന്ന് നിക്കി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിലകൂടിയ വസ്ത്രങ്ങളടക്കം ഒരു ലക്ഷം രൂപ വിലമതിയ്ക്കുന്ന സാധനങ്ങളാണ് ധനുഷ് മോഷ്ടിച്ചത്.

Lipi 24 Jan 2022, 5:24 pm
1983 എന്ന മലയാള സിനിമയിലൂടെ ബിഗ്ഗ് സ്‌ക്രീനില്‍ എത്തിയ നടിയാണ് നിക്കി ഗല്‍റാണി. തുടര്‍ന്ന് വെള്ളി മൂങ്ങ ഉള്‍പ്പടെ മലയാളത്തില്‍ പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായ നിക്കി ഇപ്പോള്‍ തമിഴ്- തെലുങ്ക് സിനിമകളിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. ധനുഷ് എന്ന് പേരുള്ള വീട്ട് ജോലിക്കാരന് എതിരെ നിക്കി ഗല്‍റാണി പരാതിയുമായി എത്തിയതാണ് നടിയെ സംബന്ധിച്ച പുതിയ വാര്‍ത്ത
Samayam Malayalam nikki galrani complaint on her staff
ധനുഷിന് എതിരെ നിക്കി ഗല്‍റാണി പൊലീസില്‍ പരാതി നല്‍കി, ഒരു ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷണം പോയി!!

​ധനുഷിന് എതിരെ പരാതി

റായ്‌പേട്ടിലുള്ള തന്റെ വസതിയില്‍ ജോലി ചെയ്യുന്ന പത്തൊന്‍പതുകാരനായ ധനുഷിന് എതിരെ നടി സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുണിയില്‍ കെട്ടി പൊതിഞ്ഞ സാധനങ്ങളുമായി ധനുഷ് വീട്ടില്‍ നിന്ന് പോയതായി ക്യാമറയില്‍ കാണാം. അതിന് ശേഷം ഇയാളെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു നിക്കി ഗല്‍റാണിയുടെ പരാതി.

​മോഷണം നടന്നു

അന്വേഷണത്തില്‍ മോഷണം നടന്നിട്ടുണ്ട് എന്ന് പൊലീസിന് മനസ്സിലായി. തിരൂപ്പൂരുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ധനുഷിനെ പൊലീസ് പിടികൂടി. തൊണ്ടി മൊതലും പിടിച്ചെടുത്തു.

​കേസ് പിന്‍വലിച്ചു

അറസ്റ്റ് ചെയ്ത്, മോഷണ സാധനം തിരിച്ചു കിട്ടിയതോടെ നിക്കി ഗല്‍റാണി കേസ് പിന്‍വലിച്ചു. ധനുഷിനെതിരെ മറ്റ് നിയമ നടപടികള്‍ ഒന്നും എടുക്കരുത് എന്ന് നിക്കി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിലകൂടിയ വസ്ത്രങ്ങളടക്കം ഒരു ലക്ഷം രൂപ വിലമതിയ്ക്കുന്ന സാധനങ്ങളാണ് ധനുഷ് മോഷ്ടിച്ചത്.

​തിരക്കിലാണ് നിക്കി

രാജവംസം എന്ന തമിഴ് ചിത്രമാണ് ഏറ്റവും ഒടുവില്‍ നിക്കിയുടേതായി റിലീസ് ചെയ്തത്. ഇഡിയറ്റ് എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം നടി പൂര്‍ത്തിയാക്കി. വിരുന്ന് എന്ന മലയാള സിനിമയിലാണ് ഇപ്പോള്‍ നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

അനൂപിന് സമ്മാനവുമായി ബിഗ് ബോസിലെ ആ കൂട്ടുകാരിയെത്തി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്