Please enable javascript.Nayanthara Santhanam Relation,ഞാൻ അവരുടെ അമ്മാവനാണ്; ഈ മടിയിലിരുത്തി വേണം അവരുടെ കാതുകുത്താൻ; പെങ്ങളുടെ മുൻപിൽ ആഗ്രഹവുമായി സന്താനം - santhanam reveals about the bond between nayanthara and her husband vignesh shivan - Samayam Malayalam

ഞാൻ അവരുടെ അമ്മാവനാണ്; ഈ മടിയിലിരുത്തി വേണം അവരുടെ കാതുകുത്താൻ; പെങ്ങളുടെ മുൻപിൽ ആഗ്രഹവുമായി സന്താനം

Samayam Malayalam 1 Aug 2023, 4:12 pm
Subscribe

അവരുടെ അമ്മാവനാണ് ഞാൻ, എനിക്ക് അല്ലാതെ അതിനുള്ള അവകാശം ആർക്കാണ്; വിഘ്‌നേഷിനോടും നയൻസിനോടും   ആങ്ങളയുടെ അഭ്യർത്ഥന

santhanam reveals about the bond between nayanthara and her husband vignesh shivan
ഞാൻ അവരുടെ അമ്മാവനാണ്; ഈ മടിയിലിരുത്തി വേണം അവരുടെ കാതുകുത്താൻ; പെങ്ങളുടെ മുൻപിൽ ആഗ്രഹവുമായി സന്താനം
ALSO READ: "എന്തിനെന്നോ, എങ്ങനെയെന്നോ അറിയില്ല, എന്തിനാണ് ഇത്രയും പട്ടിണി കിടന്നതെന്നാണ് എനിക്ക് മനസിലാകാത്തത്- കവിയൂർ പൊന്നമ്മയുടെ 2 മക്കൾ

ടെലിവിഷൻ പരിപാടികളിൽ നിന്നും സിനിമാ ഇന്ഡസ്ട്രിയിലേയ്ക്ക് ചേക്കേറി വിജയം കൈവരിച്ച തമിഴ് താരങ്ങളിൽ ഒരാളാണ് സന്താനം. കോമഡി താരമായി വെള്ളിത്തിരയിൽ തുടക്കം കുറിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ തിളങ്ങുകയും, പിന്നീട് നായകപദവിയിൽ എത്തുകയും ചെയ്തു. പ്രശസ്ത തമിഴ് താരം ശിവകാർത്തികേയൻ അടക്കമുള്ളവർ തങ്ങളുടെ വഴികാട്ടിയായി വിലയിരുത്തുന്ന താരം കൂടിയാണ് സന്താനം.

സന്താനത്തിന്റെ വിശേഷം

 സന്താനത്തിന്റെ വിശേഷം

സന്താനത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഡിഡി റിട്ടേൺസ്' അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയചിത്രമായി പ്രദർശനം തുടരുകയാണ്. പ്രേം ആനന്ദ് സംവിധാനം ചെയ്ത പ്രേത കോമഡിയിൽ മാരൻ, മൊട്ടൈ രാജേന്ദ്രൻ, തങ്കദുരൈ, ബെപിൻ, ഫെഫ്‌എസ്‌ഐ വിജയൻ, ദീപ, റെഡിൻ കിംഗ്‌സ്‌ലി, സുരഭി തുടങ്ങി നിരവധി ഹാസ്യനടന്മാരുമുണ്ട്.

അവൾ എന്റെ അനുജത്തി

 അവൾ എന്റെ അനുജത്തി

'ഡിഡി റിട്ടേൺസ്' എന്ന ചിത്രത്തിന്റെ പ്രൊമോഷണൽ അഭിമുഖത്തിനിടെ 'വല്ലവൻ' (2006) മുതൽ നിരവധി സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുള്ള നയൻതാരയുമായുള്ള അടുപ്പത്തെക്കുറിച്ച് അവതാരകൻ സന്താനത്തോട് ചോദിച്ചു. നയൻ താര സ്വന്തം അനുജത്തിയെ പോലെയാണെന്നും നയൻതാരയും വിഘ്‌നേഷ് ശിവനും തങ്ങളുടെ മക്കളായ ഉലഗിന്റെയും, ഉയിറിന്റെയും കാതുകുത്തൽ ചടങ്ങ് തങ്ങളുടെ മാതൃസഹോദരനെപ്പോലെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുഞ്ഞുങ്ങൾക്കൊപ്പം സമയം ചിലവിട്ടു

  കുഞ്ഞുങ്ങൾക്കൊപ്പം സമയം ചിലവിട്ടു

അജിത്തിനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത 'എകെ 62' സിനിമയിൽ നിന്നും നിർഭാഗ്യവശാൽ ഒഴിവാക്കേണ്ടി വന്നു എന്നും, ഹാസ്യവും ഗൗരവവും കലർന്ന ശക്തമായ കഥാപാത്രമാണ് തനിക്കുണ്ടായിരുന്നതെന്നും സന്താനം വെളിപ്പെടുത്തി. കഥാ വിവരണത്തിനായി പോയപ്പോൾ നയനും വിക്കിയും അദ്ദേഹത്തിന് ഉച്ചഭക്ഷണം നൽകുകയും അവരുടെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.

​മില്യൺ വ്യൂസുമായി ജവാൻ സോങ്​

ഇനി വരാൻ പോകുന്നത്

 ഇനി വരാൻ പോകുന്നത്

കോമഡി റോളുകളോട് കുറച്ചു കാലമായി അകലം പാലിക്കുന്ന സന്താനം, കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകൾക്കാണ് മുൻ‌തൂക്കം നൽകുന്നത്. മാപ്പിളൈ വിനായകർ, സെർവർ സുന്ദരം, വിശാൽ നായകനാകുന്ന മദഗജരാജ എന്നിവയാണ് താരത്തിന്റെ റിലീസ് ആകാനിരിക്കുന്ന ചിത്രങ്ങൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ