ആപ്പ്ജില്ല

എനിക്ക് ലക്ഷ്വറി ലൈഫ് വേണം, നല്ല ഒരു പണക്കാരനെ വിവാഹം ചെയ്യാന്‍ പറ്റിയ ജോലി വേണം; ആര്‍ക്കിടെക്ട് പഠിക്കാന്‍ പോയത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വിന്‍സി പറഞ്ഞ മറുപടി

സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെ സിനിമയിലെത്തി, ആഗ്രഹിച്ചത് നേടിയെടുത്ത നടിയാണ് വിന്‍സി അലോഷ്യസ്. ചെറുപ്പം മുതലേ നടിയാവണം എന്നായിരുന്നുവത്രെ ആഗ്രഹം. എന്നാല്‍ ഒരു ഘട്ടം എത്തിയപ്പോള്‍ അത് നടക്കില്ല എന്ന് തോന്നി. എങ്ങനെയായാലും ഒരു ലക്ഷ്വറി ലൈഫ് ആണ് വിന്‍സിയുടെ ആഗ്രഹം, നല്ല ചെറുക്കന്മാര്‍ വരണമെങ്കില്‍ പോലും അതുപോലൊരു പഠിപ്പും ജോലിയും വേണം. അതുകൊണ്ടാണ് പിന്നീട് ആര്‍ക്കിടെക്ട് കോഴ് പഠിക്കാന്‍ പോയത് എന്ന് വിന്‍സി പറയുന്നു.

Authored byഅശ്വിനി പി | Samayam Malayalam 14 Oct 2023, 11:36 am
നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയത്തിലേക്ക് വന്നതാണ് വിന്‍സി അലോഷ്യസ്. കുഞ്ഞു കുഞ്ഞു വേഷങ്ങളിലൂടെ മലയാള സിനിമയിലെ നായികാ സ്ഥാനം ഉറപ്പിച്ച വിന്‍സി പോയവര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. ചെറുപ്പം മുതലേ ഒരു സിനിമാ നടി ആകാന്‍ ശ്രമിച്ചതിനെ കുറിച്ചും, ആശിച്ച് മോഹിച്ച് എത്തിയതിനെ കുറിച്ചും എല്ലാം വിന്‍സി അലോഷ്യസ് നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമ ഇനി കിട്ടില്ല എന്ന് തോന്നിയ ഘട്ടത്തില്‍ കല്യാണം കഴിച്ച് സെറ്റില്‍ഡ് ആവാനായിരുന്നുവത്രെ വിന്‍സിയുടെ പ്ലാന്‍.
Samayam Malayalam vincy aloshious on why she decided to pursue an architecture course
എനിക്ക് ലക്ഷ്വറി ലൈഫ് വേണം, നല്ല ഒരു പണക്കാരനെ വിവാഹം ചെയ്യാന്‍ പറ്റിയ ജോലി വേണം; ആര്‍ക്കിടെക്ട് പഠിക്കാന്‍ പോയത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വിന്‍സി പറഞ്ഞ മറുപടി


സിനിമ ഞാന്‍ ആഗ്രഹിച്ചത്

പൊന്നാനി പോലൊരു സ്ഥലത്ത് നിന്ന് സിനിമ സ്വപ്‌നം കണ്ട് പുറത്തേക്ക് വരിക എന്നത് അസാധ്യമായ കാര്യമാണ്. സിനിമാ ബന്ധങ്ങളും പിന്തുണയോ ഒന്നും തന്നെ എനിക്കുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് എതിര്‍പ്പും. സിനിമ നടക്കില്ല എന്ന് തോന്നിയപ്പോഴാണ് മറ്റെന്തെങ്കിലും എന്ന് ചിന്തിക്കാന്‍ തുടങ്ങിയത്. എന്നെ സംബന്ധിച്ച് സിനിമയുടെ നിറങ്ങളുള്ള ലോകമാണ് എന്നെ അന്ന് ആകര്‍ഷിച്ചത്. സൗന്ദര്യവും പണവും എല്ലാം. പക്ഷേ അതൊന്നുമല്ല എന്ന് മനസ്സിലായത് സിനിമയിലേക്ക് വന്നപ്പോഴാണ്.

ലക്ഷ്വറി ലൈഫ് ആഗ്രഹിച്ചു

സിനിമ ഇല്ലെങ്കില്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഒരു ലക്ഷ്വറി ലൈഫ് ആണ്. നല്ല ഇടത്ത് നിന്ന് ആലോചന വരണമെങ്കില്‍ എനിക്ക് അത്യാവശ്യം നല്ല പഠിപ്പും വിദ്യാഭ്യാസവും ജോലിയും വേണം. അങ്ങനെയാണ് ആര്‍ക്കിടെക്ട് പഠിക്കാന്‍ പോയത് എന്ന് ഒരു ചോദ്യത്തിന് ഉത്തരം നല്‍കവെ വിന്‍സി പറഞ്ഞു. വരകളെ കുറിച്ചൊന്നും ആദ്യം അറിയില്ലായിരുന്നു. പക്ഷെ പിന്നീട് വരച്ചു തുടങ്ങിയപ്പോള്‍ കിട്ടിയ പ്രോത്സാഹനം അത് പൂര്‍ത്തിയാക്കുന്നത് വരെ സഹായിച്ചു.

ജോലിക്ക് കയറിയപ്പോള്‍

പക്ഷെ ജോലിയിലേക്ക് കയറിയപ്പോള്‍ മനസ്സിലായി ഭയങ്കര സ്ട്രസ്സ് ഫുള്‍ ആണ് കാര്യങ്ങള്‍ പട്ടി പണിയെടുക്കേണ്ടി വരും എന്ന്. അതൊന്നും എനിക്ക് വിഷയമായിരുന്നില്ല, പക്ഷെ ഒരാള്‍ക്ക് താഴെ, അയാളുടെ ജോലിക്കാരി എന്ന നിലയില്‍ ജോലി ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ലായിരുന്നു. അതിന് ശേഷമാണ് വീണ്ടും സിനിമാ മോഹം വന്നത്. സിനിമയിലെ തുടക്ക കാലത്തും ഞാന്‍ പറയുന്നത് മാത്രം ചെയ്താല്‍ മതി എന്ന രീതിയിലുള്ള അനുഭവങ്ങളുണ്ടായിരുന്നു. പക്ഷേ നമ്മള്‍ പ്രൂവ് ചെയ്തു കഴിഞ്ഞാല്‍, ഫ്രീയായി അഭിനയിക്കാന്‍ വിടും.

ഇപ്പോള്‍ കല്യാണ സ്വപ്‌നമില്ല

ഇപ്പോള്‍ എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും കല്യാണം എന്നൊന്നില്ല. ഞാന്‍ കല്യാണം കഴിക്കുമോ എന്ന് പോലും അറിയില്ല. പ്രണയമൊക്കെയുണ്ട്. അത് വിവാഹം വരെ എത്തുമോ എന്നറിയില്ല. വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം എന്റെ കല്യാണമാണ്. പക്ഷെ ഇപ്പോള്‍ എനിക്ക് കരിയറിലാണ് ശ്രദ്ധ. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. ചേട്ടന് കല്യാണം റെഡിയായിട്ടുണ്ട്, ഉടന്‍ ഉണ്ടാവും- വിന്‍സി അലോഷ്യസ് പറഞ്ഞു.

'തോൽവി എഫ്‍സി' സെക്കന്റ് ലുക്കെത്തി

ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്