ആപ്പ്ജില്ല

ജോമോളുടെ തിരിച്ചു വരവിന് ഇരട്ടി മധുരം നൽകി മോഹൻലാൽ

വിവാഹത്തോടെ അഭിനയജീവിതത്തില്‍ നിന്ന് വിട്ടുനിന്ന ജോമോള്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് കെയര്‍ഫുള്‍.

Samayam Malayalam 2 May 2017, 3:30 pm
വി.കെ. പ്രകാശ് സംവിധാനംചെയ്യുന്ന കെയർഫുൾ ട്രെയിലര്‍ പുറത്തിറങ്ങി. മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെയർഫുൾ ട്രെയിലര്‍ ഷെയര്‍ ചെയ്തത്. വിവാഹത്തോടെ അഭിനയജീവിതത്തില്‍ നിന്ന് വിട്ടുനിന്ന ജോമോള്‍ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് കെയര്‍ഫുള്‍. ​ യു ടേണ്‍ എന്ന കന്നഡ ചിത്രത്തിന്റെ സ്വതന്ത്ര സ്വഭാവമുള്ള റീമേക്ക് പതിപ്പാണ് കെയര്‍ഫുള്‍.
Samayam Malayalam careful official trailer published by mohanlal
ജോമോളുടെ തിരിച്ചു വരവിന് ഇരട്ടി മധുരം നൽകി മോഹൻലാൽ


സൈജു കുറുപ്പിനൊപ്പമാണ് ഈ ചിത്രത്തിൽ ജോമോൾ അഭിനയിക്കുന്നത്. രമേഷ്, സുജ എന്നീ ദമ്പതിമാരെയാണ് ഇവർ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകത്തില് പ്രതിചേര്‍ക്കപ്പെട്ട ആള്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടവും ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് സിനിമ.



വിജയ് ബാബുവാണ് നായകകഥാപാത്രം. എസ് ഐ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് ബാബു അവതരിപ്പിക്കുന്നത്. അജു വര്‍ഗ്ഗീസ്, വിനീത് കുമാര്‍, സന്ധ്യാ രാജു, ശ്രീജിത് രവി, പാര്‍വതി നമ്പ്യാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
വൈഡ് ആംഗിള്‍ സിനിമാസിന്റെ ബാനറില്‍ സുരേഷ് ബാലാജിയും ജോര്‍ജ്ജ് പയസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Careful Official Trailer published by mohanlal

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്