Please enable javascript.വീണ്ടും പേടിപ്പിച്ച് 'പ്രേത'ത്തിന്‍റെ രണ്ടാം ട്രെയിലർ - pretham 2nd trailor - Samayam Malayalam

വീണ്ടും പേടിപ്പിച്ച് 'പ്രേത'ത്തിന്‍റെ രണ്ടാം ട്രെയിലർ

TNN 23 Jul 2016, 11:11 pm
Subscribe

ആകാംക്ഷ നിറക്കുന്ന രംഗങ്ങളുമായി ജയസൂര്യ ചിത്രം 'പ്രേത'ത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്ക

pretham 2nd trailor
വീണ്ടും പേടിപ്പിച്ച് 'പ്രേത'ത്തിന്‍റെ രണ്ടാം ട്രെയിലർ
ആകാംക്ഷ നിറക്കുന്ന രംഗങ്ങളുമായി ജയസൂര്യ ചിത്രം 'പ്രേത'ത്തിന്റെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. പ്രേതത്തിന്റെ ആദ്യ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.


ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പുണ്യാളന്‍ അഗര്‍ബത്തീസ്, സുസു സുധി വാത്മീകം എന്നീ വിജയചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടില്‍ പിറക്കുന്ന പ്രേതം ഏറെ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ