ആപ്പ്ജില്ല

റിലീസിനൊരുങ്ങി 'വില്ലന്‍'; പുതിയ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വില്ലന്‍’...

TNN 6 Oct 2017, 1:23 pm
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വില്ലന്‍’ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. കോളിവുഡ് താരങ്ങളായ വിശാലും ഹന്‍സികയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Samayam Malayalam villain new poster is out
റിലീസിനൊരുങ്ങി 'വില്ലന്‍'; പുതിയ പോസ്റ്റര്‍ പുറത്ത്


തെലുങ്ക് താരങ്ങളായ ശ്രീകാന്തിന്റെയും റാഷി ഖന്നയുടെയും ആദ്യ മലയാള ചിത്രവുമാണ് വില്ലന്‍.

റോകലൈന്‍ എന്റര്‍ടൈന്‍മെന്റ്സ് പ്രെെവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ റോകലൈന്‍ വെങ്കിടേഷാണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, കോട്ടയം നസീര്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രം ഈ മാസം 27ന് തീയേറ്ററുകളിലെത്തും.



Villain new poster is out

Mohanlal's Villain's new poster is out.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്