Please enable javascript.പഠിച്ച കോളേജിന്‍റെ വഴിയറിയാതെ ജിതേന്ദര്‍ സിങ് തോമര്‍ - jitender thomar didnt know the whereabouts of his college - Samayam Malayalam

പഠിച്ച കോളേജിന്‍റെ വഴിയറിയാതെ ജിതേന്ദര്‍ സിങ് തോമര്‍

TNN 12 Jun 2015, 12:42 pm
Subscribe

മൂന്ന് വര്‍ഷം പഠിച്ച കോളേജിന്‍റെ വഴിയറിയാതെ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമര്‍ കുഴങ്ങി. തെളിവെടുപ്പിനായി കോളേജിലേക്കു കൊണ്ടുപോകുംവഴി ലക്‌നൗ റയില്‍വേ സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവം.

jitender thomar didnt know the whereabouts of his college
പഠിച്ച കോളേജിന്‍റെ വഴിയറിയാതെ ജിതേന്ദര്‍ സിങ് തോമര്‍
ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം പഠിച്ച കോളേജിന്‍റെ വഴിയറിയാതെ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമര്‍ കുഴങ്ങി. തെളിവെടുപ്പിനായി കോളേജിലേക്കു കൊണ്ടുപോകുംവഴി ലക്‌നൗ റയില്‍വേ സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് സംഭവം. റയില്‍വേ സ്‌റ്റേഷനില്‍വെച്ച് പൊലീസ് തോമറിനോട് ഫൈസാബാദിലെ കെ എസ് സാകേത് കോളേജിലേക്കുള്ള വഴി പറഞ്ഞു തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്ന് വര്‍ഷം ബിഎസ്‌സിക്ക് പഠിച്ച കോളേജിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാനാകാതെ തോമര്‍ നിന്ന് പരുങ്ങി. അവസാനം പൊലീസ് തന്നെയാണ് തോമറിനെ കോളേജിലെത്തിച്ചത്.

കോളേജിലെത്തിച്ചപ്പോള്‍ പഠിച്ച ക്ലാസ് മുറിയേതെന്നായി ചോദ്യം. അപ്പോഴും മറുപടി പറയാന്‍ തോമര്‍ക്ക് കഴിഞ്ഞില്ല. പിന്നെ പഠിപ്പിച്ച അദ്ധ്യാപകരുടെ പേരുകള്‍ പറയാന്‍ പൊലീസ് ആവശ്യപ്പെട്ടു. അപ്പോഴും തൃപ്തികരമായ ഉത്തരം നല്‍കാന്‍ ജിതേന്ദര്‍ തോമറിന് കഴിഞ്ഞില്ല.

വ്യാജമായി ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്‍റെ പേരിലാണ് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി നിയമമന്ത്രിയുമായിരുന്ന തോമറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫൈസാബാദിലെ രാം മനോഹര്‍ ലോഹ്യ അവധ് സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയെന്നും തോമര്‍ അവകാശപ്പെട്ടിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി തോമറിനെ ബീഹാറിലേക്ക് കൊണ്ടുപോയി. തോമറിന്‍റെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ