Please enable javascript.Kavya Madhavan Look, കാവ്യയുടെ അതിശയിപ്പിക്കുന്ന രൂപമാറ്റം ലൈപ്പോസക്ഷനിലൂടെ! പ്ലാസ്റ്റിക് സർജറിയിലൂടെ വിദേശത്തുപോയി മാറ്റം വരുത്തിയവരെന്ന് പഴികേട്ടവർ

കാവ്യയുടെ അതിശയിപ്പിക്കുന്ന രൂപമാറ്റം ലൈപ്പോസക്ഷനിലൂടെ! പ്ലാസ്റ്റിക് സർജറിയിലൂടെ വിദേശത്തുപോയി മാറ്റം വരുത്തിയവരെന്ന് പഴികേട്ടവർ

Samayam Malayalam 6 Jul 2023, 8:46 am

പുതിയ സിനിമയിലൂട തിരിച്ചുവരാൻ ഒരുങ്ങുകയാണോ കാവ്യ എന്നാണ് ആരാധകർ ചോദിക്കുന്നത്. 

  •  വർണനാതീതം ഈ ഭംഗി

    വർണനാതീതം ഈ ഭംഗി

    എന്നെന്നും മലയാളികളുടെ നായികാ സങ്കല്പ്പങ്ങളിൽ ഒന്നാം നിരയിൽ തന്നെയുണ്ടാകും കാവ്യാ മാധവന്റെ പേര്. സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഇന്നും സിനിമ പ്രേമികളുടെ സ്വന്തം കരിമിഴിക്കുരുവിയാണ്. കാവ്യയുടെ സൗന്ദര്യത്തെ വർണ്ണിച്ചുകൊണ്ടായിരുന്നു പണ്ട് ആളുകൾ പരസ്പരം കളിയാക്കുന്നതുപോലും ''ഓ പിന്നെ നീ കാവ്യാമാധവൻ ആണോ'' എന്ന് കേട്ട നാടൻ പെൺകുട്ടികൾ പോലും നമുക്കിടയിൽ ഉണ്ടാകും.

  • ​കാവ്യാമാധവന്റെ രൂപമാറ്റം

    ​കാവ്യാമാധവന്റെ രൂപമാറ്റം

    അടുത്തിടെ പൊതുവേദിയിലെത്തിയ കാവ്യാ മാധവന്റെ രൂപമാറ്റത്തെ കുറിച്ചാണ് ഇപ്പോൾ സംസാരവിഷയം. മുമ്പത്തെപോലെ തന്നെ എത്തിയിരിക്കുന്നു 38 കാരി. പ്രസവത്തോടെ ശരീരത്തിന് ഉണ്ടായ മാറ്റങ്ങൾക്കെല്ലാം ഗുഡ്ബൈ പറഞ്ഞുകൊണ്ടാണ് കാവ്യ പഴയരൂപത്തിലെത്തിയത്.

  • കാവ്യയുടെ മാറ്റത്തിന് പിന്നിൽ

    കാവ്യയുടെ മാറ്റത്തിന് പിന്നിൽ

    പഴയചിത്രങ്ങളും പുതിയ ചിത്രങ്ങളും താരതമ്യം ചെയ്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. കാവ്യ സൗന്ദര്യവര്ധക ട്രീറ്റ്‌മെന്റ് ചെയ്തിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത്.

  • ​കൃത്യമായ ചിട്ട പാലിക്കുന്നയാൾ

    ​കൃത്യമായ ചിട്ട പാലിക്കുന്നയാൾ

    മുൻപ് നൽകിയ അഭിമുഖങ്ങളിലൊക്കെ താൻ കൃത്യമായ ചിട്ടകൾ ജീവിതത്തിൽ പാലിക്കുന്ന വ്യക്തിയാണ് എന്ന് തുറന്നുപറഞ്ഞിരുന്നു. വെളുപ്പിന് ഉണർന്ന് കുറച്ചു സമയം പ്രാർത്ഥനയ്ക്കും, വ്യായാമത്തിനുമായി മാറ്റി വയ്ക്കാറുണ്ട്.നല്ല ഉറക്കം ഇതൊക്കെയാണ് താൻ പാലിക്കുന്നതെന്നും കാവ്യ പറഞ്ഞിട്ടുണ്ട്.

  • ലൈപ്പോ സക്ഷൻ നടത്തിയോ

    ലൈപ്പോ സക്ഷൻ നടത്തിയോ

    കാവ്യയുടെ പെട്ടെന്നുള്ള ഈ രൂപമാറ്റത്തിന് പിന്നിൽ ലൈപ്പോ സക്ഷൻ നടത്തിക്കാണും എന്നാണ് ആരാധകർ പറയുന്നത്. കൊഴുപ്പിന്റെ ആംശങ്ങളെ വലിച്ചെടുക്കുന്ന ഒരു പ്രോസസ്സ് ആണിത്. അതോടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്തുകൊണ്ട് പുതിയ രൂപത്തിലേക്ക് എത്താൻ കഴിയും.

  •  അത് തന്നെയാണെന്നും സോഷ്യൽ മീഡിയ

    അത് തന്നെയാണെന്നും സോഷ്യൽ മീഡിയ

    മുഖത്തിന്റെ ഭാഗങ്ങളിലും മറ്റും കൂടുതൽ കൊഴുപ്പ് ചിലരിൽ കണ്ടുവരാറുണ്ട്. കാവ്യയുടെ പഴയ ചിത്രങ്ങൾ നോക്കി കഴിഞ്ഞാൽ ഡബിൾ ചിൻ കാണാൻ സാധിക്കും. എന്നാൽ ഇപ്പോൾ അതില്ല അതിനുകാരണം സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളോ അല്ലെങ്കിൽ അത്തരം ട്രീറ്റ്മെന്റുകളോ ആകാം എന്നാണ് സോഷ്യൽമീഡിയ കണ്ടെത്തൽ.

  • ​മുൻപും പഴികേട്ടവർ

    ​മുൻപും പഴികേട്ടവർ

    ശരീരസൗന്ദര്യം മെച്ചപ്പെടുത്തുന്നവർ എന്ന് പഴികേട്ട നിരവധി താരങ്ങൾ മലയാളം ഇന്ഡസ്ട്രിയിലും അന്യഭാഷാ മേഖലയിലും ഉണ്ട്. മഞ്ജു വാര്യർ, നയൻതാ അനശ്വര, ഭാവന തുടങ്ങി നിരവധി താരങ്ങളാണ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്.

  • ​മഞ്ജു പ്ലാസ്റ്റിക് സർജറി ചെയ്തോ

    ​മഞ്ജു പ്ലാസ്റ്റിക് സർജറി ചെയ്തോ

    മഞ്ജു വാര്യർ രണ്ടാം വരവിൽ ആദ്യം ചെയ്‌തത്‌ പ്ലാസ്റ്റിക് സർജറി ആണെന്ന തരത്തിലുള്ള വാർത്തകൾ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. ജർമ്മനിയിൽ പോയി സർജറി ചെയ്തു എന്നായിരുന്നു വാർത്തകൾ. എന്നാൽ മഞ്ജു ഈ വാർത്ത നിഷേധിച്ചിരുന്നു.

  •  എന്റെ ചിട്ടകൾ ഇതൊക്കെ

    എന്റെ ചിട്ടകൾ ഇതൊക്കെ

    പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ എങ്ങാണ്ട് ജർമ്മനിയിൽ പോയതാണ്. അല്ലാതെ ഞാൻ ജർമ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ഡൌൺ സമയത്തു വീട്ടിലിരുന്നു സമാധാനമായി. നല്ല ഉറക്കം, മുടങ്ങാതെയുള്ള നൃത്തപരിശീലനം ഇതൊക്കെത്തന്നെയാണ് തന്റെ ചിട്ടകൾ എന്നും മഞ്ജു പറഞ്ഞിട്ടുണ്ട്.

  • ​പഴികേട്ടവരിൽ അനശ്വരയും

    ​പഴികേട്ടവരിൽ അനശ്വരയും

    മലയാളത്തിലെ യുവനടിമാരുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് അനശ്വര രാജൻ. അനശ്വരയുടെ പെട്ടന്നുള്ള രൂപമാറ്റം ഞെട്ടിക്കുന്നതായിരുന്നു. മുഖത്തിന്റെ ഭംഗി വർധിപ്പിക്കാൻ താരം പ്ലാസ്റ്റിക്ക് സർജറി ചെയ്തുവെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ അനശ്വര വാർത്ത നിഷേധിച്ചു.

  • ​നയൻസും ഭാവനയും

    ​നയൻസും ഭാവനയും

    മലയാളത്തിലും അന്യഭാഷയിലും എല്ലാം ഒരുപോലെ തിളങ്ങുന്ന ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. നയൻസിന്റെ രൂപമാറ്റവും കോടികൾ ചിലവിട്ട് വിദേശത്തുനടത്തിയ സർജറികൾ ആണെന്നാണ് ചിലരുടെ കണ്ടെത്തൽ. ഭാവനയുടെ രൂപമാറ്റത്തെക്കുറിച്ചും ചർച്ചകൾ മുൻപ് നടന്നിരുന്നു.