ബിഗ് ബോസിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിൽഷ പ്രസന്നൻ. ഡാൻസ് വേദിയിലൂടെയാണ് ദിൽഷ കടന്നുവരുന്നതെങ്കലും ഇപ്പോൾ ബിഗ് ബോസ് വിജയി എന്ന നിലയിലാണ് താരം ശ്രദ്ധേയയാകുന്നത്.
ഓണപ്പുടവയണിഞ്ഞ് നാടൻ അഴകിലാണ് ദിൽഷ ഫോട്ടോഷൂട്ടിൽ എത്തുന്നത്.
കസവ് പുടവയിൽ വളരെ ക്യൂട്ടായാണ് ദിൽഷ എത്തുന്നത്.
ബിഗ് ബോസിന് ശേഷമുള്ള ദിൽഷയുടെ ആദ്യത്തെ ഓണമാണ് ഇത്. താരത്തിനും ആരാധകർക്കും ഈ ഓണം വളരെ സ്പെഷ്യലാണ്.
ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ചരിത്ര വിജയമാണ് ദിൽഷ സ്വന്തമാക്കിയത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ സ്റ്റാർ വാല്യുവുള്ള താരങ്ങളിൽ ഒരാൾക്കൂടിയാണ് ദിൽഷ പ്രസന്നൻ.
ദിൽഷ പങ്കുവെേക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
തൻ്റെ പ്രിയപ്പെട്ട ആരാധകർക്ക് ഇപ്പോൾ ഓണം ആശംസിക്കുകയാണ് താരം.