Please enable javascript.Dileep kavya with mahalakshmi,മഹാലക്ഷ്മിയെ ചേർക്കാൻ വന്നതാണ്; അല്ലല്ല ഹോസ്പിറ്റലിൽ വന്നതാണ്;ഹേയ് മീനാക്ഷിയുടെ അടുത്തേക്കുള്ള യാത്ര; താര ദമ്പതികളെ കണ്ട ആരാധകർ! - dileep is with his younger daughter mahalakshmi and with kavya madhavan viral photos - Samayam Malayalam

മഹാലക്ഷ്മിയെ ചേർക്കാൻ വന്നതാണ്; അല്ലല്ല ഹോസ്പിറ്റലിൽ വന്നതാണ്;ഹേയ് മീനാക്ഷിയുടെ അടുത്തേക്കുള്ള യാത്ര; താര ദമ്പതികളെ കണ്ട ആരാധകർ!

Samayam Malayalam 4 Jun 2023, 6:12 am

മകൾ മീനാക്ഷിയുടെ പഠനം ചെന്നൈയിൽ ആണ്. അതുകൊണ്ടുതന്നെ കാവ്യയും ദിലീപും ചെന്നൈയിലേക്ക് നടത്തുന്ന യാത്രകളുടെ വിശേഷങ്ങൾ അടിക്കടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

  •   താര ദമ്പതികൾ മകൾക്കൊപ്പം

    താര ദമ്പതികൾ മകൾക്കൊപ്പം

    ദിലീപ്- കാവ്യാമാധവൻ താര ദമ്പതികളുടെ വിശേഷങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. ​ മുൻപ് സ്‌ക്രീനിൽ നിറഞ്ഞു നിന്നവർ സ്വകാര്യ ജീവിതത്തിലേക്കു കടന്നപ്പോഴും ആരാധന കൂടുകയുണ്ടായി. പൊതുപരിപാടികളിൽ നിറ സാന്നിധ്യം ആയി ഇപ്പോൾ ഇരുവരും മാറിയിട്ടുണ്ട്. വിവാഹം കഴിഞ്ഞവേളയിൽ ക്യാമറ കണ്ണുകളിൽ നിന്നും അകലം പാലിച്ചിരുന്ന കാവ്യ ഇപ്പോൾ പരിപാടികളിൽ എത്തുമ്പോൾ നിറഞ്ഞ ചിരിയോടെയാണ് ആരാധകരോട് ഇടപെടുന്നത്.

  •  ഇളയമകൾക്കൊപ്പം

    ഇളയമകൾക്കൊപ്പം

    ഇളയമകൾ മഹാലക്ഷ്മിയെ കൈയ്യിൽ പിടിച്ചുകൊണ്ടാണ് താരങ്ങൾ പുത്തൻ ചിത്രങ്ങളിൽ നിറയുന്നത്. തങ്ങളെ കണ്ട ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുത്തും കുശലം പറഞ്ഞുകൊണ്ടുമാണ് ഇരുവരും വീഡിയോയിൽ നിറയുന്നത്. ന്യൂലി മാരീഡ് കപ്പിളിനെ പോലെയുള്ള ഡ്രസിങ് കോഡ് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്.

  • ​ബ്ലാക്കിൽ സുന്ദരി​

    ​ബ്ലാക്കിൽ സുന്ദരി​

    മകളുടെ ജനനത്തോടെ ശരീരത്തിൽ വന്ന മാറ്റങ്ങൾ എല്ലാം കാവ്യ പൂർണ്ണമായും മാറ്റിക്കൊണ്ട് പഴയ ലുക്കിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പൊതുവെ സൽവാർ മാത്രം ധരിച്ചു ഫങ്ഷന് എത്തിക്കൊണ്ടിരുന്ന കാവ്യ പുത്തൻ ചിത്രങ്ങളിൽ ജീൻ + കുർത്തി ആണ് വേഷം. ബ്ലാക്ക് നിറത്തിൽ നിറയെ വെള്ള പൊട്ടുകൾ ഉള്ള കുർത്തി ആണ് കാവ്യ ധരിച്ചിരിക്കുന്നത്.

  • ka​ജനപ്രിയ നായകനും​

    ka​ജനപ്രിയ നായകനും​

    ഭാര്യയുടെ വസ്ത്രത്തിനു ചേരുന്ന വേഷം ധരിച്ചുകൊണ്ടാണ് ദിലീപ് പുത്തൻ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ടി ഷർട്ടും,വെള്ള ജീനും ആണ് ദിലീപിന്റെ വേഷം മകൾ അച്ഛനും അമ്മയ്ക്കും മാച്ചാകുന്ന തരത്തിലുള്ള വസ്ത്രം ആണ് മകൾ അണിഞ്ഞിരിക്കുന്നത്. മീനാക്ഷിയെ കാണാത്തതിലുള്ള പരിഭവവും ആരാധകർ പങ്കിടുന്നുണ്ട്.

  • ​മകളെ ചേർക്കാൻ വന്നത്​

    ​മകളെ ചേർക്കാൻ വന്നത്​

    മഹാലക്ഷ്മിയെ ചേർക്കാൻ ആയി സ്‌കൂളിൽ വന്നതാണ്. കുട്ടിയുടെ തോളിൽ ബാഗ് ഉണ്ട് എന്ന് ചിലർ പറയുമ്പോൾ, അതാകില്ല എന്തോ ചെക്കപ്പിനായി ഹോസ്പിറ്റലിൽ എത്തിയതാണ്, കൈയ്യിൽ ടെസ്റ്റ് ചെയ്തതിന്റെ അടയാളം ഉണ്ട് എന്നാണു മറ്റു ചില ആരാധകരുടെ കണ്ടെത്തൽ. അതേസമയം ഇത് മീനാക്ഷിയുടെ അടുത്തേക്കുള്ള യാത്ര തന്നെ എന്ന് പറയുന്നവരും കുറവല്ല.

  •  ആരാധകരെ കണ്ട മഹാലക്ഷ്മി

    ആരാധകരെ കണ്ട മഹാലക്ഷ്മി

    കുറുമ്പിന് യാതൊരു കുറവും മാമാട്ടി എന്ന മഹാലക്ഷ്മിക്ക് വന്നിട്ടില്ല എന്ന് പുത്തൻ ചിത്രങ്ങൾ വൈറൽ ആകുമ്പോൾ മനസിലാക്കാൻ കഴിയും. ആരാധകർ പടം എടുക്കുന്നത് കാണുമ്പൊൾ ആദ്യം ചെറിയ നാണം വരുന്നുണ്ടെങ്കിലും പയ്യെ,അച്ഛനും അമ്മയ്ക്കും ഒപ്പം പോസ് ചെയ്യുന്നതും സോഷ്യൽ മീഡിയ വഴി വൈറലാകുന്ന വീഡിയോയിൽ ഉണ്ട്.

  •  ഇരുവരും ഇപ്പോൾ എവിടെ

    ഇരുവരും ഇപ്പോൾ എവിടെ

    തന്റെയും ദിലീപിന്റെയും പേരന്റിംഗ് രീതി രണ്ടും രണ്ടാണ് എന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞിരുന്നു. മഹാനവമി ദിവസം ആണ് മഹാലക്ഷ്മിയുടെ ജനനം. മകളെ കൈയ്യിൽ കിട്ടിയതോടെ മഹാലക്ഷ്മി എന്ന് പേര് ചൊല്ലി വിളിച്ച കാര്യത്തെ കുറിച്ചും കാവ്യ പറഞ്ഞിരുന്നു. അതേസമയം ഇവർ ഇപ്പോൾ ചെന്നൈയിൽ ആണെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലുണ്ട്.