വല്ലാത്തൊരു വിഷമമാണ് മനസിൽ! പോവാതെ പറ്റില്ലല്ലോ! സങ്കടം പങ്കിട്ട് ഹൻസിക കൃഷ്ണ

Samayam Malayalam 19 Jul 2023, 5:39 pm

പ്ലസ് ടു കഴിഞ്ഞെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. അതിനിടയിലാണ് ഡിഗ്രി ക്ലാസ് തുടങ്ങുന്നത്. അതുമായി അങ്ങ് പൊരുത്തപ്പെടാനാവുന്നില്ലെന്നും കൃഷ്ണകുമാറിന്റെ മകളായ ഹന്‍സിക കൃഷ്ണ പറയുന്നു. പുത്തന്‍ വീഡിയോയിലൂടെയാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

  • ​വല്ലാത്തൊരു വിഷമമാണ് മനസിൽ! പോവാതെ പറ്റില്ലല്ലോ! സങ്കടം പങ്കിട്ട് ഹൻസിക കൃഷ്ണ

    പ്ലസ് ടു കഴിഞ്ഞെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. അതിനിടയിലാണ് ഡിഗ്രി ക്ലാസ് തുടങ്ങുന്നത്. അതുമായി അങ്ങ് പൊരുത്തപ്പെടാനാവുന്നില്ലെന്നും കൃഷ്ണകുമാറിന്റെ മകളായ ഹന്‍സിക കൃഷ്ണ പറയുന്നു. പുത്തന്‍ വീഡിയോയിലൂടെയാണ് താരപുത്രി വിശേഷങ്ങള്‍ പങ്കുവെച്ചത്.

  • ​നടക്കുന്നില്ല

    വീഡിയോ എടുക്കണമെന്നൊക്കെ വിചാരിക്കാറുണ്ടെങ്കിലും അത് നടക്കുന്നില്ല. അതാണ് വീഡിയോ വൈകിയത്. പ്ലസ് ടു റിസല്‍ട്ട് ഇട്ടപ്പോള്‍ മുതൽ എന്താണ് അടുത്ത പ്ലാന്‍ എന്ന് എല്ലാവരും ചോദിച്ചിരുന്നു. കുറേക്കാലം മുന്‍പുവരെ എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് എനിക്കറിയില്ലായിരുന്നു.

  • എളുപ്പമല്ല

    ഇപ്പോള്‍ ഒരു തീരുമാനത്തിലെത്തി. എന്നെ വേറെ നാട്ടില്‍ വിടാന്‍ അമ്മയോട് പറയൂ എന്ന് ഞാന്‍ ഇടയ്ക്ക് പറഞ്ഞിരുന്നു. പറയാനൊക്കെ ഈസിയാണ്, പക്ഷേ, അതത്ര എളുപ്പമല്ല. എനിക്ക് പുറത്ത് പോവാനിഷ്ടമാണ്. സ്ഥിരമായി മറ്റൊരു സ്ഥലത്ത് താമസിക്കാന്‍ ഇപ്പോള്‍ ഇഷ്ടമല്ല. ഫാമിലി എന്നെ വിടത്തുമില്ല. ഞാന്‍ അവരുടെ ബേബിയാണല്ലോ.

  • അപ്ലൈ ചെയ്തത്

    പിജി ചെയ്യാന്‍ ചിലപ്പോള്‍ പോയേക്കാം. ബാംഗ്ലൂരിലെ രണ്ട് യൂണിവേഴ്‌സിറ്റികളില്‍ ഞാന്‍ അപേക്ഷ അയച്ചിരുന്നു. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് കിട്ടിയിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ മൊത്തം ബ്ലാങ്കായിരുന്നു. ഒട്ടും പ്രിപ്പയര്‍ ചെയ്തിരുന്നില്ല. മറ്റേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു മറുപടിയും കിട്ടിയിരുന്നില്ല. അത് രണ്ടും ഞാൻ മറന്നതായിരുന്നു.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • അന്ന് സംഭവിച്ചത്

    അതിനിടയിലാണ് ഞങ്ങള്‍ ബാങ്കോക്കിലേക്ക് പോയത്. അതിന് ശേഷമായിരുന്നു രണ്ടാമത്തെ കോളേജില്‍ നിന്നും ഇന്റര്‍വ്യൂ മെയ്ല്‍ വന്നത്. അവരോട് റീഷെഡ്യൂള്‍ ചോദിച്ചിരുന്നു. അന്ന് ഞങ്ങള്‍ യാത്രയിലായിരുന്നു. ഇന്റര്‍വ്യൂ സമയമാവുമ്പോഴേക്കും എത്താനാവുമെന്നായിരുന്നു കരുതിയത്. മൂന്ന് മണിക്കൂറോളം ഞങ്ങള്‍ ട്രാഫിക്ക് ബ്ലോക്കിലായിരുന്നു. തിരികെ വന്ന് ലിങ്ക് ഓപ്പണ്‍ ചെയ്തിരുന്നു. സമയം വൈകിയെന്നും ഇനി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പറ്റില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

  • തീരുമാനം

    ഞാന്‍ തിരുവനന്തപുരത്ത് തന്നെ പഠിച്ചാല്‍ മതിയെന്നായിരിക്കും ദൈവത്തിന്റെ തീരുമാനം. ബാംഗ്ലൂര്‍ പോയി പഠിക്കാന്‍ ഇഷ്ടമായിരുന്നു. ഇഷാനിയും പിജിക്കായി ട്രൈ ചെയ്തിരുന്നു. എന്റേത് ശരിയാവാത്തത് കൊണ്ട് ഇഷാനി അത് ക്യാന്‍സല്‍ ചെയ്തു. ഒന്നിച്ച് പോയി പഠിക്കാനുള്ള പ്ലാനുണ്ടായിരുന്നു.

  • Loading ...
  • സങ്കടം മാറുന്നില്ല

    കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷാണ് ഞാന്‍ തിരഞ്ഞെടുത്ത കോഴ്‌സ്. ഇതേക്കുറിച്ച് കാര്യമായ ധാരണയില്ല. ഇംഗ്ലീഷില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു. ജൂലൈ 19നാണ് കോളേജ് തുറക്കുന്നത്. ഞാന്‍ കോളേജിലെത്തി എന്ന് വിശ്വസിക്കാന്‍ എനിക്കിപ്പോഴും കഴിയുന്നില്ല. 2 വര്‍ഷം വീട്ടിലായിരുന്നല്ലോ. സങ്കടത്തോടെയാണ് ഞാന്‍ കോളേജിലേക്ക് പോവുന്നത്.

  • അറിയില്ല

    അഡ്മിഷന് വേണ്ടി ഞങ്ങള്‍ കോളേജിലേക്ക് പോയിരുന്നു. 19ന് ക്ലാസ് തുടങ്ങുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു. അമ്മാ, അത് പറ്റൂലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഞാനെന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. കോളേജിലെ ഫസ്റ്റ് ഡേ വ്‌ളോഗ് ചെയ്യാനൊക്കെ ആഗ്രഹമുണ്ട്. വീഡിയോ എടുക്കാനാവുമോയെന്ന് അറിയില്ല.

  • ഇവിടെത്തന്നെ

    എന്റെ ഫ്രണ്ട്‌സൊക്കെ ഇവിടെയുള്ള കോളേജിലാണ് പഠിക്കുന്നത്. കുറച്ചുപേര്‍ ഇപ്പോള്‍ പ്ലസ് ടുവായിട്ടേയുള്ളൂ. 9.30 മുതല്‍ മൂന്നര വരെയാണ് ക്ലാസ്. മാര്‍ച്ച് 22നായിരുന്നു വെക്കേഷന്‍ തുടങ്ങിയത്. വെക്കേഷന്‍ തുടങ്ങി 2 മാസം ഞങ്ങള്‍ ഇവിടെയുണ്ടായിരുന്നില്ല.

  • അവസാനിച്ചു

    അങ്ങനെ എന്റെ ലോംഗ് വെക്കേഷന്‍ അവസാനിച്ചു. ഈ പ്രാവശ്യം എനിക്ക് നാല് മാസം കിട്ടി. എന്നാണ് കോളേജിലേക്ക് എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. ചെയ്യണമെന്ന് പറഞ്ഞ വീഡിയോകളൊക്കെ വൈകാതെ ചെയ്യുമെന്നുമായിരുന്നു ഹന്‍സിക പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.