ഹൊ ആ നോട്ടം; എണ്ണക്കറുപ്പഴകില്‍ മഞ്ജു പിള്ളയുടെ മകളുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

Samayam Malayalam 16 Oct 2023, 2:59 pm

അമ്മ വേഷങ്ങളിലൂടെയും സഹതാര വേഷങ്ങളിലൂടെയും മലയാള സിനിമയില്‍ വലിയൊരു ഇടം മഞ്ജു പിള്ള തന്റേതാക്കിക്കഴിഞ്ഞു. അമ്മയ്ക്ക് പിന്നാലെ മകളും ഇതാ ലൈംലൈറ്റിലേക്ക്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ മകള്‍ ദയ പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ എണ്ണക്കറുപ്പ് അഴകിലുള്ള ഏതാനും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരപുത്രി

  • മഞ്ജു പിള്ള

    മഞ്ജു പിള്ളയ്ക്ക് ഇപ്പോള്‍ ആമുഖങ്ങള്‍ ആവശ്യമില്ല. ടെലിവിഷന്‍ പ്രേമികള്‍ക്കിടയിലും ബിഗ്ഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് നടി. മലയാള സിനിമയില്‍ ഒഴിഞ്ഞു കിടക്കുന്ന പല ഹാസ്യ വേഷങ്ങളും അമ്മ വേഷങ്ങളും മഞ്ജുവിനെ തേടിയെത്തുന്നു.

  • മഞ്ജുവിന്റെ മകള്‍

    അമ്മയുടെ പാരമ്പര്യം പിന്‍തുടര്‍ന്നുകൊണ്ട് ഒരാള്‍ പിന്നാലെ വരുന്നുണ്ട്, മകള്‍ ദയ സുജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് ദയയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. അത്രയും സജീവമാണ് താരപുത്രി.

  • മോഡലിങനോടുള്ള താത്പര്യം

    ഇറ്റലിയില്‍ പഠിയ്ക്കുന്ന ദയയ്ക്ക് ഷോട്ടോഷൂട്ടിനോടും മോഡിലിങിനോടും എല്ലാം വളരെ അധികം താത്പര്യമുണ്ട്. ആ ആഗ്രഹത്തിന്റെ പുറത്ത് എടുക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരപുത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കും.

  • ഇന്റര്‍നാഷണല്‍ ലുക്ക്

    ദയയുടെ ചിത്രങ്ങള്‍ അത്ര നിസ്സാരമായി കാണാന്‍ സാധിയ്ക്കില്ല. അന്താരാഷ്ട്ര നിലവാരമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പലപ്പോഴും ദയ സുജിത്ത് പങ്കുവയ്ക്കുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • പുതിയ ചിത്രങ്ങള്‍

    ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ദയ. എണ്ണക്കറുപ്പ് നിറത്തില്‍, മയക്കുന്ന സൗന്ദര്യമാണ് ദയയ്ക്ക്. കറുത്ത വസ്ത്രത്തോട് ഒരു പ്രത്യേക താത്പര്യമുണ്ടോ എന്ന് ദയയുടെ ഇതുവരെയുള്ള ഫോട്ടോസ് കണ്ടാല്‍ തോന്നിപ്പോകും

  • കമന്റുകള്‍

    ആ നോട്ടമാണ് ആളുകളെ ചിത്രത്തിലേക്ക് വലിച്ചു കൊണ്ടുപോകുന്നത്. ദയയോടുള്ള സ്‌നേഹവും ആരാധനയും അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.

  • Loading ...