Please enable javascript.Sneha costume,Photo Story: ഒരിക്കല്‍ ധരിച്ച സാരി പിന്നീട് ധരിക്കില്ല, ഒറ്റപ്രാവശ്യം മാത്രം! എന്തുകൊണ്ടാണ് എന്ന് വെളിപ്പെടുത്തി സ്‌നേഹ - this is why sneha won't repeat her costume - Samayam Malayalam

Photo Story: ഒരിക്കല്‍ ധരിച്ച സാരി പിന്നീട് ധരിക്കില്ല, ഒറ്റപ്രാവശ്യം മാത്രം! എന്തുകൊണ്ടാണ് എന്ന് വെളിപ്പെടുത്തി സ്‌നേഹ

Authored byഅശ്വിനി പി | Samayam Malayalam 14 May 2024, 5:36 pm

സാരിയുടുത്താല്‍ അതി സുന്ദരികളായ നടിമാരുണ്ട്, അതില്‍ പ്രധാനിയാണ് സ്‌നേഹ. കൂടുതലും സാരിയില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന നടിമാരുടെ ലിസ്റ്റിലും സ്‌നേഹയുണ്ടാവും. പക്ഷെ സ്‌നേഹ ഒരിക്കലും ധരിച്ച വേഷം റിപ്പീറ്റ് ചെയ്യാറില്ല

  • സ്‌നേഹ എന്ന നടി

    സ്‌നേഹ എന്ന നടി

    തമിഴ് സിനിമയിലാണ് സ്‌നേഹ കൂടുതല്‍ സിനിമകള്‍ ചെയ്തത് എങ്കിലും മലയാള സിനിമയ്ക്ക് അന്യമല്ല. സ്‌നേഹയുടെ ആദ്യ ചിത്രം മലയാളത്തിലായിരുന്നു. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

  • ബിസിനസ്സുകാരിയാണ്

    ബിസിനസ്സുകാരിയാണ്

    നടി മാത്രമല്ല, ഇപ്പോള്‍ ഒരു ബിസിനസ്സുകാരി കൂടെയാണ് സ്‌നേഹ. അടുത്തിടെയാണ് സ്‌നേഹാലയ എന്ന സ്ഥാപനം ആരംഭിച്ചത്. വിധവിധമായ സാരിയുടെ കലക്ഷന്‍സ് സ്‌നേഹയുടെ സ്ഥാപനത്തിലുണ്ട്.

  • എല്ലാം സെലക്ട് ചെയ്തത്

    എല്ലാം സെലക്ട് ചെയ്തത്

    തന്റെ കടയില്‍ വച്ചിരിയ്ക്കുന്ന ഓരോ സ്ാരിയും ഞാന്‍ തന്നെ നോക്കി സെലക്ട് ചെയ്തതാണ് എന്നും, അങ്ങനെയല്ലാത്ത ഒരു സാരി പോലു കലക്ഷനിലില്ല എന്നും സ്‌നേഹ പറയുന്നു.

  • ഒരു കാര്യം പറയാനുണ്ട്

    ഒരു കാര്യം പറയാനുണ്ട്

    സാരിയെ കുറിച്ച് പറയുമ്പോള്‍, സ്‌നേഹയുടെ വസ്ത്രധാരണ രീതിയെ കുറിച്ചും പറയണമല്ലോ. ഒരിക്കല്‍ ധരിച്ച വേഷം, പിന്നീട് താന്‍ ആവര്‍ത്തിക്കാറില്ല എന്ന് സ്‌നേഹ പറയുന്നു.

  • ആവര്‍ത്തിക്കാറില്ല

    ആവര്‍ത്തിക്കാറില്ല

    ഒരിക്കല്‍ ഉടുത്ത സാരി പിന്നീട് ധരിക്കാറില്ല. അത് ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ കുടുക്കുകയാണ് ചെയ്യാറുള്ളത്. പൊതുപരിപാടികള്‍ക്ക് പോകുമ്പോള്‍ ധരിക്കുന്ന വേഷങ്ങള്‍ എല്ലാം ഒറ്റ പ്രാവശ്യത്തെ ഉപയോഗമാണ് എന്ന് സ്‌നേഹ പറയുന്നു

  • അന്ന് വന്ന വാര്‍ത്ത

    അന്ന് വന്ന വാര്‍ത്ത

    അതിനൊരു കാരണുണ്ട്. മുന്‍പ്, മാഗസിനുകള്‍ സജീവമായ കാലത്ത്, സ്‌നേഹ ധരിച്ച വേഷത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ വന്നിരുന്നുവത്രെ. അത്രയും മാറിയുടുക്കാന്‍ വസ്ത്രമില്ലാത്ത നടിയാണോ സ്‌നേഹ എന്ന ചോദ്യം നടിയെ വേദനിപ്പിച്ചു.

  • മാറ്റം സംഭവിച്ചത്

    മാറ്റം സംഭവിച്ചത്

    അ Zതിന് ശേഷം വസ്ത്രധാരണത്തില്‍ വളരെ അധികം ശ്രദ്ധിക്കാറുണ്ട് എന്നും, ഒരു നടിയെന്ന നിലയില്‍ വേഷത്തിലും സ്റ്റൈലിലും അട്രാക്ടീവാകാന്‍ ശ്രമിക്കാറുണ്ട് എന്നും സ്‌നേഹ പറയുന്നു - ഫോട്ടോ കടപ്പാട്- സ്നേഹയുടെ ഇൻസ്റ്റഗ്രാം പേജ്