Please enable javascript.Vijay Babu And Smitha Vijay Home Tour Video, രാത്രി ഒൻപതാകും മുൻപേ അവൾക്ക് ഉറങ്ങണം; എന്റെ ഭാര്യ ഒരു അമ്പലവാസിയെന്ന് വിജയ് ബാബു; ഹോങ്കോങ്ങിൽ പോയാലും അവൾക്ക് അമ്പലം മതി!!

രാത്രി ഒൻപതാകും മുൻപേ അവൾക്ക് ഉറങ്ങണം; എന്റെ ഭാര്യ ഒരു അമ്പലവാസിയെന്ന് വിജയ് ബാബു; ഹോങ്കോങ്ങിൽ പോയാലും അവൾക്ക് അമ്പലം മതി!!

Samayam Malayalam 24 Jul 2023, 6:29 am

Vijay Babu: പത്രോം പാലും ആയി വരണ്ട, ഞാൻ ഉണർന്നു എന്ന് ഞാൻ വിജുചേട്ടനോട് പറയാറുണ്ട്. എവിടെയെങ്കിലും ടൂർ പോകണമെങ്കിൽ അമ്ബലം ഇല്ലാത്ത സ്ഥലങ്ങൾ നമ്മൾ അന്വേഷിക്കും!!   

  •   വിജയ് പുതിയ തുടക്കം കുറിയ്ക്കുന്നു

    വിജയ് പുതിയ തുടക്കം കുറിയ്ക്കുന്നു

    ഓണത്തിന് പുതിയ തുടക്കമാകുമെന്നും പ്രൊഡ്യൂസറും നടനുമായ വിജയ് ബാബു. തുടക്കം എന്ന് ഉദ്ദേശിക്കുന്നത്, പുതിയ ഒരു വീട്ടിലേക്ക് താനും കുടുംബവും മാറുമെന്നാണ്. കൊച്ചിയിൽ തന്നെ നിരവധി അപ്പാർട്ട്മെന്റുകൾ സ്വന്തമായുള്ള വിജയ് ബാബു പുതിയ ഒരു അപ്പാർട്ട്മെന്റ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. വീട് നിറയെ പെറ്റ്സും, അലങ്കാരപ്പണികളും ഒക്കെയായി അടിപൊളി ഒരു ഹോം ടൂർ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

  •  വിജയ് ബാബുവിന്റെ സ്വന്തം ഉണ്ണി

    വിജയ് ബാബുവിന്റെ സ്വന്തം ഉണ്ണി

    മോന്റെ മുറിയിലേക്ക് കയറല്ലേ, എന്നാണ് ഹോം ടൂറിന്റെ സമയം വിജയ് ബാബു തമാശയായി പറയുന്നത്. ബിഹൈൻഡ് വുഡ്സിനു നൽകിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. വിജയ്ക്ക് ഏകമകൻ ആണ്. അച്ഛനുമായി നല്ല അറ്റാച്ഡ് ആണ് മകനെന്നും വിജയ് പറയുന്നു. ഇപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിയായ മകനെ ഉണ്ണി എന്നാണ് വിജയ് വിളിക്കുന്നത്.

  •  മകനെ അഭിനയത്തിലേക്ക് കൊണ്ട് വരുമോ

    മകനെ അഭിനയത്തിലേക്ക് കൊണ്ട് വരുമോ

    മകനെ സ്വന്തം സിനിമയിൽ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്ന മറുപടിയാണ് മകൻ നൽകിയത്. ഒരിക്കലും എന്റെ പേരുകൊണ്ട് നീ സിനിമയിൽ കയറില്ല എന്നാണ് അച്ഛൻ എന്നോട് പറഞ്ഞിരിക്കുന്നത്.

  • സമയം ആയിട്ടില്ലെന്ന് അച്ഛൻ പറഞ്ഞു

    സമയം ആയിട്ടില്ലെന്ന് അച്ഛൻ പറഞ്ഞു

    സ്വന്തം കഴിവ് കൊണ്ട് കയറണം എന്നും അച്ഛൻ പറഞ്ഞു തന്നു. ചൈൽഡ് ആർട്ടിസ്റ്റ് ആയി കയറുന്ന കാര്യം ഞാൻ പറഞ്ഞതാണ്. സമയം ആയിട്ടില്ലെന്നാണ് അച്ഛൻ പറഞ്ഞത്- ഉണ്ണി പറയുന്നു.

  •  ഭാര്യ അമ്പലവാസി

    ഭാര്യ അമ്പലവാസി

    ഒരു അവസരം കിട്ടിയാലും അഭിനയിക്കാൻ പോകില്ലെന്നും ഭാര്യ സ്മിത പറയുന്നു. വെളുപ്പിന് അഞ്ചുമണി എന്ന ഒരു സമയം ഉണ്ടെങ്കിൽ അമ്ബലത്തിൽ ആയിരിക്കും തന്റെ ഭാര്യയെന്നും വിജയ് പറഞ്ഞു.

  •  സ്മിത ചേച്ചി വരുമോ

    സ്മിത ചേച്ചി വരുമോ

    സ്മിതച്ചേച്ചി നാളെ ഒരിക്കൽ പ്രൊഡ്യൂസ് ചെയ്യുമോ എന്ന് അവതാരക ചോദിക്കുമ്പോൾ ഞാൻ പ്രൊഡ്യൂസ് ചെയ്ത ആളാണ് ഈ നിൽക്കുന്നതെന്നാണ് മകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിജയ് ബാബുവിന്റെ ഭാര്യ സ്മിത പറയുന്നത്.

  •  ഒൻപതുമണിക്കൊക്കെ അവൾ ഉറങ്ങും

    ഒൻപതുമണിക്കൊക്കെ അവൾ ഉറങ്ങും

    രാത്രി എട്ടേമുക്കാൽ എന്നൊരു സമയം ഉണ്ടെങ്കിൽ അവൾ ഉറങ്ങിയിരിക്കും. കഴിഞ്ഞ പത്തുവർഷമായി നാട്ടിലുണ്ട്. അന്ന് മുതൽ ഉള്ള ഷെഡ്യൂൾ ആണ് ഇത്.

  •   നാലുമണിക്ക് ആണ് ഞാൻ വരുന്നത്

    നാലുമണിക്ക് ആണ് ഞാൻ വരുന്നത്

    ഒന്പതുമണിയൊക്കെ ഭാര്യക്ക് അർധരാത്രിയാണ്. ഞാൻ ചിലപ്പോൾ നാലുമണിക്കൊക്കെ പുറത്തായിരിക്കും. വാച്ചിൽ നോക്കുമ്പോൾ നാലുമണിയൊക്കെ ആകുമ്പോൾ സ്മിത എണീക്കാനായി എന്നാൽ വീട്ടിൽ പോകാം എന്നോർക്കും- വിജയ് വാചാലയായി!