വരണ്ട മുടിയും പട്ടു പോലെയാക്കാന്‍ സിംപിള്‍ വഴികള്‍.....

Authored byസരിത പിവി | Samayam Malayalam 12 Jul 2023, 3:58 pm

: പരസ്യത്തില്‍ കാണുന്ന പോലെ പട്ടുപോലുള്ള മുടി ലഭിയ്ക്കാന്‍ ചില വഴികളുണ്ട്. വരണ്ട മുടിയാണെങ്കില്‍ പോലും ഇവ പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും.

  • ഓയില്‍ മസാജ്

    ഇതിനുള്ള നല്ലൊരു വഴിയാണ് ഓയില്‍ മസാജ്. വരണ്ട മുടിയാണ്, മുടിയിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് പലപ്പോഴും മുടി പറന്ന് വൃത്തികേടാകാന്‍ കാരണം. ഇതിനുള്ള പരിഹാരം ഓയില്‍ മസാജാണ്. ഇതിനായി വെളിച്ചെണ്ണ, ബദാം ഓയില്‍ പോലുളളവ നല്ലതാണ്. ഇവ കലര്‍ത്തിയും ഉപയോഗിയ്ക്കാം.




  • കറ്റാര്‍ വാഴ

    കറ്റാര്‍ വാഴ മുടി മിനുസപ്പെടുത്തുന്നതിനുള്ള പ്രധാന വഴിയാണ്. ഇതിന്റെ ജെല്‍ പുരട്ടാം. ഇതിനൊപ്പം മറ്റ് ചേരുവകള്‍ കലര്‍ത്തിയും പുരട്ടാം മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന തിളക്കം നല്‍കുന്ന ഒരു വഴിയാണിത്.



  • ​തൈര്​

    തൈര് മുടിയുടെ തിളക്കത്തിനും മിനുസത്തിനുമുള്ള പ്രധാന വഴിയാണ്. ഇത് തനിയെ പുരട്ടാം. ഇതില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്ത് പുരട്ടാം. പിന്നീട് അര മണിക്കൂര്‍ ശേഷം കഴുകാം.


  • ​മുട്ട​

    മുട്ട ഹെയര്‍ പായ്ക്ക് മുടി വളരാനുള്ള നല്ലൊരു വഴിയാണ്. മുട്ടയില്‍ ഒലീവ് ഓയില്‍, തേന്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കി പുരട്ടാം. പിന്നീട് കഴുകാം. മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു വഴി കൂടിയാണിത്.


  • കൂടുതല്‍ ചിത്രങ്ങള്‍Download App
  • ​ചെമ്പരത്തി​

    ചെമ്പരത്തി മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാനുള്ള മികച്ചൊരു വഴിയാണ്. ഇത് മുടിയില്‍ പുരട്ടാം. ചെമ്പരത്തിയുടെ പൊടിയും ലഭ്യമാണ്. ഇത് കഞ്ഞിവെള്ളത്തില്‍ ചേര്‍ത്ത് പുരട്ടുന്നത് ഗുണം നല്‍കും.

  • ​കഞ്ഞിവെള്ളം ​

    മുടിയില്‍ കഞ്ഞിവെള്ളം പുരട്ടുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ചും വരണ്ട മുടിയിയെങ്കില്‍. ഇതില്‍ ഉലുവ അരച്ച് ചേര്‍ത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. കഞ്ഞിവെള്ളം നല്ലൊരു കണ്ടീഷണര്‍ ഗുണം നല്‍കുന്നു.

  • Loading ...
  • ​കണ്ടീഷണര്‍

    മുടിയില്‍ ഷാംപൂ തേയ്ക്കുന്നത് കഴിവതും കെമിക്കലുകള്‍ ഇല്ലാത്തവയാകണം. മാത്രമല്ല, ഷാംപൂ ശേഷം കണ്ടീഷണര്‍ ഉപയോഗിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ഇതല്ലെങ്കില്‍ മുടി വരണ്ട് മിനുസമില്ലാത്തതായി മാറും.


  • ​വൈറ്റമിന്‍ ഇ ഓയില്‍​

    രാത്രി കിടക്കാന്‍ നേരം അല്‍പം വൈറ്റമിന്‍ ഇ ഓയില്‍ എടുത്ത് ശിരോചര്‍മം നല്ലതു പോലെ മസാജ് ചെയ്യാം. ഇത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും മുടി വളരാനും നല്ലതാണ്.


  • ​ഭക്ഷണങ്ങള്‍ ​

    ഉള്ളില്‍ നിന്നുള്ള പോഷകവും പ്രധാനമാണ്. വൈറ്റമിന്‍ ഇ, ഡി, അയേണ്‍, സിങ്ക്, ബയോട്ടിന്‍ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുക.

  • ​ ഡ്രയര്‍​

    മുടി യാതൊരു കാരണവശാലും ഡ്രയര്‍ ഉപയോഗിച്ച് ഉണക്കരുത്. ഇത് മുടി കൂടുതല്‍ വരണ്ടതാകാനും മിനുസമില്ലാത്തതായി മാറാനും ഇടയാക്കും.