ആപ്പ്ജില്ല

പ്ലേ ഓഫിന് മുൻപ് സഞ്ജുവിന്റെ രാജസ്ഥാന് ഹാപ്പി ന്യൂസ്; അക്കാര്യത്തിൽ വൻ ട്വിസ്റ്റ്, നിർണായക ഇടപെടൽ നടത്തി ബിസിസിഐ

ഐപിഎൽ 2024ലെ പ്ലേ ഓഫ് ഘട്ടം അടുക്കവെ സഞ്ജു സാംസൺ (Sanju Samson) നയിക്കുന്ന രാജസ്ഥാൻ റോയൽസിന് (Rajasthan Royals) ഒരു ഹാപ്പി ന്യൂസ്. ടീമിന്റെ പ്രധാന താരം പ്ലേ ഓഫിൽ ലഭ്യമാകുമെന്ന് സൂചന.

Curated byഗോകുൽ എസ് | Samayam Malayalam 7 May 2024, 1:06 am
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 (IPL 2024) സീസൺ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ടീമുകളും 11 മത്സരങ്ങൾ വീതം പൂർത്തിയാക്കിക്കഴിഞ്ഞു. ഇതുവരെ ഒരു ടീമിന് പോലും പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. പ്ലേ ഓഫ് യോഗ്യതയ്ക്കായി ടീമുകൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത് എന്നതിനാൽ വരാനിരിക്കുന്ന ദിവസങ്ങളിൽ ആരാധകർക്ക് ആവേശപ്പോരാട്ടങ്ങൾ കാണാം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസുമാണ് ഇതുവരെയുള്ള പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ ഈ സീസണിലെ ഏറ്റവും മികച്ച രണ്ട്‌ ടീമുകൾ. നിലവിൽ 16 പോയിന്റ് വീതമുള്ള ഈ ‌ടീമുകൾ പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടരികിലുണ്ട്. നിലവിലെ ഫോമിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഈ ടീമുകൾ തന്നെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് ആദ്യ ക്വാളിഫയറിലേക്ക് യോഗ്യത നേടുമെന്നാണ് കരുതപ്പെടുന്നത്.
Samayam Malayalam big boost for sanju samson lead rajasthan royals as jos buttler likely to be available for ipl playoffs 2024
പ്ലേ ഓഫിന് മുൻപ് സഞ്ജുവിന്റെ രാജസ്ഥാന് ഹാപ്പി ന്യൂസ്; അക്കാര്യത്തിൽ വൻ ട്വിസ്റ്റ്, നിർണായക ഇടപെടൽ നടത്തി ബിസിസിഐ


അതേ സമയം പ്ലേ ഓഫിന് മുൻപ് ഈ ടീമുകൾക്ക് ആശങ്ക നൽകുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞ ആഴ്ച പുറത്ത് വന്നത്. ഇംഗ്ലണ്ട് താരങ്ങളുടെ പ്ലേ ഓഫ് ലഭ്യതയുടെ കാര്യത്തിലായിരുന്നു ഇത്. എന്നാൽ ഇപ്പോളിതാ ഇക്കാര്യത്തിൽ ട്വിസ്റ്റ് സംഭവിക്കാനുള്ള സാധ്യത തുറന്നിരിക്കുന്നു. ഐപിഎൽ ടീമുകൾക്ക്, പ്രത്യേകിച്ച് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനും, ശ്രേയസ് അയ്യറിന്റെ കൊൽക്കത്തയ്ക്കും സന്തോഷം നൽകുന്ന വാർത്തയാണ് ഏറ്റവും അവസാനം പുറത്ത് വന്നിരിക്കുന്നത്.

നേരത്തെ വന്ന റിപ്പോർട്ട്

ടി20 ലോകകപ്പിനുള്ള ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഇംഗ്ലണ്ട് താരങ്ങൾ ഇത്തവണത്തെ ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് ലഭ്യമാകില്ലെന്ന വാർത്തയായിരുന്നു കഴിഞ്ഞ ആഴ്ച പുറത്ത് വന്നത്. ലോകകപ്പിന് മു‌ൻപ് പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് ടി20 പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ല‌ണ്ട് താരങ്ങളോട് നാട്ടിലേക്ക് തിരിച്ചെത്തണമെന്ന് അവരുടെ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടതോടെ ആയിരുന്നു ഐപിഎൽ ഫ്രാഞ്ചൈസികൾ സമ്മർദ്ദത്തിലായത്.

​ബിസിസിഐയുടെ ഇടപെടൽ

ഇംഗ്ലണ്ട് താരങ്ങൾ പ്ലേ ഓഫിൽ കളിക്കില്ല എന്ന കാര്യത്തിൽ ഉറപ്പൊന്നും ആയിട്ടില്ലെന്നാണ് ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്‌. വലിയ പദ്ധതികളോടെയാണ് ഫ്രാഞ്ചൈസികൾ ലേലത്തിൽ നിന്ന് താരങ്ങളെ സ്വന്തമാക്കിയതെന്നും പ്ലേ ഓഫ് എത്തുമ്പോൾ ഇംഗ്ലണ്ട് താരങ്ങളെ ടീമിൽ നിന്ന് റിലീസ് ചെയ്യാൻ അവർ താല്പര്യപ്പെടുന്നില്ലെന്നുമാണ് സൂചന. അതുകൊണ്ടു തന്നെ ബിസിസിഐ ഈ വിഷയത്തിൽ ഇടപെട്ടെന്നും ഇക്കാര്യത്തിൽ ഒരു പരിഹാരത്തിനായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡുമായി അവർ ചർച്ചകൾ നടത്തുന്നുണ്ടെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഈ ചർച്ചകളിൽ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ.

രാജസ്ഥാന്‌ ചില തലവേദനകളും

സഞ്ജുവിനും രാജസ്ഥാനും സന്തോഷം

അതേ സമയം പ്ലേ ഓഫിൽ ഇംഗ്ലണ്ട് താരങ്ങൾ ലഭ്യമാവുകയാണെങ്കിൽ അതുകൊണ്ട് ഏറ്റവും ഗുണം ലഭിക്കുന്ന‌ രണ്ട് ഫ്രാഞ്ചൈസികൾ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസും, ശ്രേയസ് അയ്യറിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ്. ജോസ് ബട്ലർ കളിക്കും എന്നതാണ് രാജസ്ഥാനെ ആവേശത്തിലാക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ ജോസ് ബട്ലർ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്ത താരമാണ്. ബട്ലർ കളിക്കാനുണ്ടെങ്കിൽ രാജസ്ഥാന്റെ കിരീട‌പ്രതീക്ഷകളും വാനോളം ഉയരും. ഈ സീസണിൽ ഒൻപത് കളികളിൽ നിന്ന് 319 റൺസ് നേടിക്കഴിഞ്ഞ ബട്ലർ രണ്ട് സെഞ്ചുറികളും സ്കോർ ചെയ്തിട്ടുണ്ട്.

കൊൽക്കത്തയ്ക്കും ആശ്വാസം

രാജസ്ഥാനെപ്പോലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ഈ വാർത്ത ആവേശം സമ്മാനിക്കുന്നു. മിന്നും ഫോമിലുള്ള ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ട് പ്ലേ ഓഫിൽ ലഭ്യമാകും എന്നതാണ് കെകെആറിനെ ഹാപ്പിയാക്കുന്നത്. ഈ സീസണിൽ ‌11 കളികളിൽ നിന്ന് 429 റൺസ് നേടി സ്വപ്ന ഫോമിലാണ് ഈ ഓപ്പണർ. സാൾട്ടിന്റെ സാന്നിധ്യം കെകെആറിന്റെ കിരീട പ്രതീക്ഷകളും വർധിപ്പിക്കും.

ഐപിഎൽ കളിക്കുന്ന മറ്റ് പ്രമുഖ ഇംഗ്ലണ്ട് താരങ്ങൾ: വിൽ ജാക്ക്സ്, റീസ് ടോപ്ലെ (ആർസിബി), ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ സാം കറൻ (പഞ്ചാബ് കിങ്സ്).

രാജസ്ഥാ‌ന്റെ ഹീറോ

ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്