Please enable javascript.MS Dhoni,ധോണി ഐപിഎല്ലിന് ശേഷം വിരമിക്കുമോ? ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് പോയതെന്ത്? മറുപടിയുമായി സിഎസ്‌കെ കോച്ച് - chennai super kings coach gives a reply about ms dhoni's retirement after ipl 2024 - Samayam Malayalam

ധോണി ഐപിഎല്ലിന് ശേഷം വിരമിക്കുമോ? ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് പോയതെന്ത്? മറുപടിയുമായി സിഎസ്‌കെ കോച്ച്

Authored byനിഷാദ് അമീന്‍ | Samayam Malayalam 17 May 2024, 12:28 pm
Subscribe

അടുത്ത വര്‍ഷം കൂടി കളിക്കാന്‍ 42കാരനായ ധോണിക്ക് ഒരു പ്രയാസവുമില്ലെന്ന് ബാറ്റിങ് കോച്ച് മൈക്കല്‍ ഹസ്സി അഭിപ്രായപ്പെട്ടു. എന്നാല്‍ വിരമിക്കലിനെ കുറിച്ച് സസ്‌പെന്‍സ് തുടരാന്‍ ധോണി ആഗ്രഹിക്കുന്നുവെന്നും ഇക്കാര്യത്തില്‍ തീരുമാനം വ്യക്തിപരമാണ് എന്നതിനാല്‍ അതിനെ മാനിക്കേണ്ടതുണ്ടെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം കരുതുന്നു.

ഹൈലൈറ്റ്:

  • ഐപിഎല്ലിന് ശേഷം ധോണിക്ക് ശസ്ത്രക്രിയ
  • ധോണി നന്നായി പരിശീലനം നടത്തുന്നതായി ഹസ്സി
  • പരിക്ക് വഷളാവുമെന്ന് ഭയന്നാണ് നേരത്തേ ഇറക്കാത്തത്
ms dhoni (og)
മഹേന്ദ്ര സിങ് ധോണി. Photo: ANI
ഇപ്പോള്‍ നടന്നുവരുന്ന ഐപിഎല്‍ ടൂര്‍ണമെന്റിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി വിരമിക്കുമോ? ഐപിഎല്‍ 2024ന് തൊട്ടുമുമ്പായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം ധോണിയില്‍ നിന്ന് റുതുരാജ് ഗെയ്ക്‌വാദിലേക്ക് മാറ്റിയത് മുതല്‍ ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണിത്. 2024 ഐപിഎല്‍ 42കാരന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമോ?
സിഎസ്‌കെയുടെ ബാറ്റിങ് പരിശീലകനായ മൈക്കല്‍ ഹസ്സി ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്. 2025 ഐപിഎല്ലില്‍ ധോണി കളിക്കുമോയെന്നായിരുന്നു ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയുടെ ചോദ്യം. ധോണി ഇക്കാര്യത്തില്‍ ഇതുവരെ മനസ് തുറന്നിട്ടില്ലെന്നും അടുത്ത വര്‍ഷവും ധോണി കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹസ്സി വ്യക്തമാക്കി.


മികച്ച ഫോമിലാണെങ്കിലും ബാറ്റിങ് ഓര്‍ഡറില്‍ ധോണിയെ വളരെ താഴെ കളിപ്പിക്കുന്നതിന്റെ കാരണവും കോച്ച് വിശദീകരിച്ചു. കാല്‍മുട്ടിനേറ്റ പരിക്ക് വഷളാവാതിരിക്കാനാണ് ഈ കരുതലെന്നും ടൂര്‍ണമെന്റ് കഴിഞ്ഞാലുടന്‍ ധോണി ശസ്ത്രക്രിയക്ക് വിധേയനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

മിന്നല്‍ കോഹ്‌ലി; റെക്കോഡുകള്‍ വഴിമാറുന്നു, പഞ്ചാബ് കിങ്‌സിനെതിരെ 1000 റണ്‍സ്
2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. സംഭവബഹുലമായ ധോണിയുടെ കരിയറിന് ഈ വര്‍ഷം ഐപിഎല്ലോടെ വിരാമം കുറിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നതെങ്കിലും മൈക്കല്‍ ഹസ്സിക്ക് ആ അഭിപ്രായമില്ല.

ധോണി എല്ലായ്‌പ്പോഴും മല്‍സരങ്ങള്‍ക്ക് മുമ്പായി നന്നായി തയ്യാറെടുക്കാറുണ്ടെന്നും ഇപ്പോഴും മികച്ച ബാറ്റിങാണ് തുടരുന്നതെന്നും ഹസ്സി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയ ശേഷം അദ്ദേഹം ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നുണ്ട്. പരിശീലത്തിന് നേരത്തേ തന്നെ എത്തുകയും നിരവധി പന്തുകള്‍ നേരിടുകയും ചെയ്യുന്നു.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുതിര്‍ന്ന താരങ്ങള്‍; കൂട്ടത്തില്‍ രോഹിത് ശര്‍മയും
തന്റെ അഭിപ്രായത്തില്‍ അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ അദ്ദേഹത്തിനാവും. പക്ഷേ നമുക്ക് കാത്തിരുന്ന് കാണാം. കാരണം ഇക്കാര്യത്തില്‍ തീരുമാനം അദ്ദേഹത്തിന്റേത് മാത്രമാണ്. ഇക്കാര്യത്തില്‍ സസ്‌പെന്‍സ് തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതിനാല്‍ ഉടന്‍ ഒരു വിരമിക്കല്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല- ഹസ്സി പറഞ്ഞു.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ