Please enable javascript.Rajasthan Royals,അടുത്ത കളി രാജസ്ഥാൻ റോയൽസ് ആ സർപ്രൈസ് താരത്തെ ഇറക്കും; വെടിക്കെട്ട് ബാറ്റർ എത്തുക ഓപ്പണിങ്ങിൽ - sanju samsons rajasthan royals will play with a new opening pair against punjab kings surprise player set for ipl debut - Samayam Malayalam

അടുത്ത കളി രാജസ്ഥാൻ റോയൽസ് ആ സർപ്രൈസ് താരത്തെ ഇറക്കും; വെടിക്കെട്ട് ബാറ്റർ എത്തുക ഓപ്പണിങ്ങിൽ

Curated byഗോകുൽ എസ് | Samayam Malayalam 14 May 2024, 12:24 am
Subscribe

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന് (Rajasthan Royals) അടുത്ത മത്സരം. ഈ കളിയിൽ സഞ്ജു സാംസണിന്റെ (Sanju Samson) ടീം കളിക്കുക പുതിയ ഓപ്പണറുമായി.

sanju samsons rajasthan royals will play with a new opening pair against punjab kings surprise player set for ipl debut
അടുത്ത കളി രാജസ്ഥാൻ റോയൽസ് ആ സർപ്രൈസ് താരത്തെ ഇറക്കും; വെടിക്കെട്ട് ബാറ്റർ എത്തുക ഓപ്പണിങ്ങിൽ
ഐപിഎൽ 2024 (IPL 2024) സീസണിൽ പ്ലേ ഓഫ് യോഗ്യതയ്ക്ക് അരികിലാണ് സഞ്ജു സാംസൺ (Sanju Samson) നയിക്കുന്ന രാജസ്ഥാൻ‌ റോയൽസ് (Rajasthan Royals). 12 കളികളിൽ 16 പോയിന്റ് നേടി നിൽക്കുന്ന അവർക്ക് ശേഷിക്കുന്ന രണ്ട് കളികളിൽ ഒന്നിൽ വിജയിക്കാനായാൽ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കാതെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാം. ഒൻപത് മത്സരങ്ങൾ കഴിയുമ്പോൾ 16 പോയിന്റുണ്ടായിരുന്ന ടീമിന് പിന്നീട് മൂന്ന് കളികൾ തുടർച്ചയായി ‌‌തോൽക്കേണ്ടി വന്നത് വലിയ തിരിച്ചടിയാവുകയായിരുന്നു. ഒരു ഘട്ടത്തിൽ ടൂർണമെന്റിലെ‌ ഏറ്റവും ശക്തരായ ടീമായിരുന്ന രാജസ്ഥാൻ നിലവിൽ അല്പം ക്ഷീണത്തിലാണ്. ഈ ക്ഷീണം വർധിപ്പിക്കുന്നതാണ് ടീമിന്റെ സൂപ്പർ താരമായ ജോസ് ബട്ലർ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനുണ്ടാകില്ലെന്ന വാർത്ത.

അന്താരാഷ്ട്ര മത്സരങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് ബട്ലർക്ക് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകുന്നത്. ബട്ലർ മടങ്ങുന്നത് രാജസ്ഥാൻ റോയൽസിന്റെ താളം തെറ്റിക്കുമെന്നാണ് കരുതപ്പെടുന്നത്. ബട്ലർ പോയാൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിങ്ങിൽ ആരുകളിക്കുമെന്ന ആകാംക്ഷ ആരാധകർക്കു‌ണ്ട്. ടി20 യിൽ മികച്ച‌ റെക്കോഡുള്ള മറ്റൊരു ഇംഗ്ലീഷ് താരമാകും ബട്ലർക്ക് പകരമെത്തുക. ബട്ലർ മടങ്ങുന്നതോടെ രാജസ്ഥാ‌ൻ റോയൽസിൽ വരാൻ സാധ്യതയുള്ള മാറ്റം നോക്കാം.

ബട്ലർ ഇല്ലാത്തത് തിരിച്ചടി

ബട്ലർ ഇല്ലാത്തത് തിരിച്ചടി

കഴിഞ്ഞ കുറച്ച് നാളുകളായി രാജസ്ഥാൻ റോയൽസ് ടീമിന്റെ പ്ലേയിങ് ഇലവനിലെ അവിഭാജ്യ ഘടകമാണ് ജോസ് ബട്ലർ. രാജസ്ഥാന്റെ ഓപ്പണിങ്ങിൽ ബട്ലറെപ്പോലൊരു താരമുള്ളത് എതിരാളികളെ ശരിക്കും ഭയപ്പെടുത്തിയിരുന്നു. ഈ സീസണിൽ തന്റെ ഏറ്റവുംമികച്ച ഫോമിന്റെ ഏഴയലത്തില്ലെങ്കിൽക്കൂടി ചില ശ്രദ്ധേയ ഇന്നിങ്സുകൾ ബട്ലർ കാഴ്ചവെച്ചിരുന്നു. ഫോമിലല്ലെങ്കിൽകൂടി, ബട്ലറുടെ സാന്നിധ്യം എതിർ ബോളർമാർക്ക് ആശങ്ക സമ്മാനിച്ചിരുന്നു. എന്നാൽ ലീഗ് ഘട്ടത്തിലെ അവസാന കളികളിലും പ്ലേ ഓഫിലും ബട്ലർ കരുത്ത് ഇല്ലാതെ രാജസ്ഥാന് ഇറങ്ങേണ്ടി വരും

​ബട്ലർ ഈ ‌സീസണിലെ പ്രകടനം

​ബട്ലർ ഈ ‌സീസണിലെ പ്രകടനം

രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും പ്രധാന കളിക്കാരനാണെങ്കിലും 2024 സീസൺ ഐപിഎല്ലിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ജോസ് ബട്ലറിന് കഴിഞ്ഞില്ല. രണ്ട് സെഞ്ചുറികൾ നേടിയെങ്കിലും അതൊഴിച്ച് നിർത്തിയാൽ ദയനീയമായിരുന്നു അദ്ദേഹത്തിന്റെ കാര്യം. ഈ സീസണിൽ 11 കളികളിൽ രാജസ്ഥാൻ ജേഴ്സയിൽ ഇറങ്ങിയ ബട്ലർ, 38.89 ബാറ്റിങ് ശരാശരിയിൽ 359 റൺസ് മാത്രമാണ് നേടിയത്. 2022 സീസണിൽ 863 റൺസെടുത്ത് മാസ്മരിക ഫോമിലായിരുന്ന ബട്ലർക്ക്, 2023 സീസണിലും 400 റൺസ് കടമ്പ മറികടക്കാൻ സാധിച്ചിട്ടില്ല.

അബദ്ധം തുടർന്ന് രാജസ്ഥാൻ റോയൽസ്

​ബട്ലറിന് പകരം വെടിക്കെട്ട് ഓപ്പണർ

​ബട്ലറിന് പകരം വെടിക്കെട്ട് ഓപ്പണർ

ജോസ് ബട്ലർ മടങ്ങുന്നതോടെ മറ്റൊരു ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റർ അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിങ്ങിൽ എത്തും. 2024 സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിൽ 40 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയ ഇംഗ്ലീഷ്‌ താരം ടോം കോഹ്ലർ കാഡ്മോറാകും ബട്ലറിന് പകരക്കാരനാവുക. ഫ്രാഞ്ചൈസി ‌ടി20 ലീഗുകളിലെ മിന്നും താരമായ കാഡ്മോർ വെടിക്കെട്ട് ബാറ്റിങ്ങിന് മിടുക്കനാണ്. ഇതുവരെ 190 ടി20 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇതിൽ 140 നടുത്ത് പ്രഹരശേഷിയിൽ 4734 റൺസ് താരം സ്കോർ ചെയ്തു. ജയ്സ്വാളും കാഡ്മോറും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ റോയൽസ് ആരാധകർ.

​അടുത്ത കളി

​അടുത്ത കളി

ബുധനാഴ്ച പഞ്ചാബ് കിങ്സിന് എതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. രാജസ്ഥാൻ റോയൽസിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയമാണ് ഈ കളിക്ക് ആതിഥേയത്വം വഹിക്കുന്നത്. പഞ്ചാബിനെതിരായ കളിയിൽ വിജയിക്കാനായാൽ മറ്റ് ടീമുകളുടെ ഫല‌ങ്ങളെ ആശ്രയിക്കാതെ പ്ലേ ഓഫിലെത്താൻ രാജസ്ഥാന് കഴിയും.

ബട്ലർ പോയത് റോയൽസിന് വൻ തിരിച്ചടി തന്നെ

ഗോകുൽ എസ്
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ