Please enable javascript.DDvsSRH,സൺറൈസേഴ്‍സ് vs ഡെയര്‍ഡെവിള്‍സ്; തുല്യശക്തികള്‍ നേര്‍ക്കുനേര്‍ - ipl: sunrisers hyderabad vs delhi daredevils - Samayam Malayalam

സൺറൈസേഴ്‍സ് vs ഡെയര്‍ഡെവിള്‍സ്; തുല്യശക്തികള്‍ നേര്‍ക്കുനേര്‍

TNN 19 Apr 2017, 3:15 pm
Subscribe

ഒരു പടി മുന്നിൽ സൺറൈസേഴ്സ്, മത്സരം നിശ്ചയിക്കുക ബൗളര്‍മാര്‍...

ipl sunrisers hyderabad vs delhi daredevils
സൺറൈസേഴ്‍സ് vs ഡെയര്‍ഡെവിള്‍സ്; തുല്യശക്തികള്‍ നേര്‍ക്കുനേര്‍
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ്‍സ് ഹൈദരാബാദും ഡല്‍ഹി ഡെയര്‍ഡെവിള്‍സും നേര്‍ക്കുനേര്‍ വരുന്നു. പോയിന്‍റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരാണ് ഹൈദരാബാദും ഡല്‍ഹിയും.

മൂന്നു വിജയങ്ങളുള്ള സണ്‍റൈസേഴ്‍സും രണ്ട് വിജയങ്ങള്‍ കൈവശമുള്ള ഡല്‍ഹിയും തമ്മില്‍ നടക്കുന്നത് തുല്യശക്തികളുടെ പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ തോറ്റാണ് ഡല്‍ഹിയുടെ വരവെങ്കില്‍, മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ്.

ബൗളര്‍മാരാണ് രണ്ട് ടീമുകളുടെയും പ്രകടനത്തിന്‍റെ നിലവാരം നിര്‍ണയിക്കുക. സഹീറും പാറ്റ് കമ്മിന്‍സും അമിത് മിശ്രയും അടങ്ങുന്ന ഡല്‍ഹി നിര സന്തുലിതമാണ്. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഹൈദരാബാദ് ബൗളര്‍മാരിലും പ്രതിഭകളുണ്ട്. അഫ്‍ഗാന്‍ താരം റാഷിദ് ഖാന്‍ ഐപിഎല്ലിലെ പുത്തന്‍ താരവുമാണ്.

IPL: Sunrisers Hyderabad vs Delhi Daredevils

In an encounter of equal strengths, Sunrisers Hyderabad will face Delhi Daredevils.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ