ആപ്പ്ജില്ല

ധോണിയുടെ എക്കാലവും ഇഷ്ടപ്പെടുന്ന ഷോട്ട്, പ്രചോദനമായ രണ്ട് ഇന്ത്യന്‍ താരങ്ങൾ; വെളിപ്പെടുത്തി ബട്‌ലര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ പ്രശംസകള്‍കൊണ്ടു മൂടി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരുടെ ബാറ്റിങ്ങിനെക്കുറിച്ചും ബട്‌ലര്‍ തുറന്നുപറഞ്ഞു.

Lipi 18 May 2021, 3:34 pm

ഹൈലൈറ്റ്:

  • ലോകകപ്പ് ഫൈനലിലെ ധോണിയുടെ സിക്‌സറിനെക്കുറിച്ച് ബട്‌ലര്‍
  • ദ്രാവിഡും, ഗാംഗുലിയും ബട്‌ലര്‍ക്ക് പ്രചോദനമായ കളിക്കാര്‍
  • 1999 ലോകകപ്പില്‍ ദ്രാവിഡും ഗാംഗുലിയും ചേര്‍ന്ന് 318 റണ്‍സ് നേടി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam എക്കാലവും ഇഷ്ടപ്പെടുന്ന ധോണിയുടെ ഷോട്ട്, പ്രചോദനമായ രണ്ട് ഇന്ത്യന്‍ താരങ്ങൾ; വെളിപ്പെടുത്തി ബട്‌ലര്‍
എക്കാലവും ഇഷ്ടപ്പെടുന്ന ധോണിയുടെ ഷോട്ട്, പ്രചോദനമായ രണ്ട് ഇന്ത്യന്‍ താരങ്ങൾ; വെളിപ്പെടുത്തി ബട്‌ലര്‍
ലണ്ടന്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരനായ ജോസ് ബട്‌ലര്‍ ഇന്ത്യയിലും ഒട്ടേറെ ആരാധകരെ ആകര്‍ഷിച്ചിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിങ് ശൈലിക്കുടമയായ ബട്‌ലര്‍ സമീപകാലത്ത് ഇംഗ്ലണ്ട് നേടിയ പല വിജയങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചു. ഐപിഎല്‍ പുതിയ സീസണിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ബട്‌ലര്‍ ഇപ്പോഴിതാ തന്റെ ഇഷ്ടപ്പെട്ട ഒരു ഷോട്ടിനെക്കുറിച്ചും രണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെക്കുറിച്ചും പ്രതികരിക്കുകയാണ്.
എംഎസ് ധോണി ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ വിജയറണ്‍ നേടിയ സിക്‌സറാണ് ബട്‌ലറുടെ ഇഷ്ട ഷോട്ടുകളിലൊന്ന്. ധോണി മികവുള്ള ഒരു കളിക്കാരനാണെന്ന് ബട്‌ലര്‍ പറഞ്ഞു. ധോണിയുടെ വികാരരഹിതമായ ഭാവം എന്നില്‍ പ്രിയം പിടിച്ചുപറ്റിയിട്ടുണ്ട്. താന്‍ ചിന്തിക്കുന്നതിനെക്കുറിച്ച് ധോണി മറ്റുള്ളവര്‍ക്ക് പിടികൊടുക്കില്ല. ധോണിയെ ഒരിക്കലും ആശങ്കപ്പെട്ട് കണ്ടിട്ടില്ലെന്നും ബട്‌ലര്‍ ചൂണ്ടിക്കാട്ടി.

Also Read: ഒളിമ്പ്യന്‍ സുശീലിനെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം, മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍; തലകുനിച്ച് ഇന്ത്യന്‍ ഗുസ്തി

ധോണിയെപ്പോലെ ബട്‌ലറും ഒരു വിക്കറ്റ് കീപ്പറാണ്. ധോണി വിക്കറ്റ് കീപ്പിങ്ങിലെ അസാധാരണ പാടവം ബട്‌ലറെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ദ്രുദഗതിയിലുള്ള സ്റ്റംമ്പിങ്ങുകള്‍. ബാറ്റ്‌സ്മാനെന്ന നിലയിലും ധോണിയുടെ പ്രകടനം അപാരമാണ്. ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണിയുടെ ബാറ്റില്‍നിന്നും പുറപ്പെട്ട ആ സിക്‌സര്‍ മനോഹരമായിരുന്നു. സിക്‌സറോടെ ഒരു ലോകകപ്പ് വിജയിക്കുകയെന്നത് സ്വപ്‌ന സമാനമായ അനുഭവമായിരിക്കും. എല്ലാ തലത്തിലും ധോണി മികച്ച ഒരു ക്രിക്കറ്ററാണെന്നും ബട്‌ലര്‍ വിലയിരുത്തി.

ഇന്ത്യയുടെ രണ്ട് മുന്‍ ബാറ്റ്‌സ്മാന്മാരാണ് ഈ ഇംഗ്ലണ്ട് താരത്തിന് ക്രിക്കറ്റിലേക്ക് കടക്കാന്‍ പ്രചോദനമായതെന്ന് പറയുന്നു. സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡുമാണത്. ഇരുവരുടേയും ക്രിക്കറ്റ് വളരെക്കാലും വീക്ഷിച്ചിട്ടുണ്ട്. 1999ലെ ലോകകപ്പില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയപ്പോഴാണ് ആദ്യമായി ഇന്ത്യന്‍ ആരാധകരുടെ കളിയോടുള്ള വീര്യം മനസിലാക്കുന്നത്. അന്ന് ദ്രാവിഡും ഗാംഗുലിയും ചേര്‍ന്ന് 318 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഗാംഗുലി 183 റണ്‍സും ദ്രാവിഡ് 145 റണ്‍സുമെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്