ആപ്പ്ജില്ല

രോഹിത് ഏകദിനത്തിലും പിന്മാറുന്നു, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ കെഎല്‍ രാഹുല്‍ ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്.

guest Rajesh-M-C | Lipi 28 Dec 2021, 5:24 pm

ഹൈലൈറ്റ്:

  • രോഹിത്തിനു പകരം ഇന്ത്യയെ നയിക്കാന്‍ കെഎല്‍ രാഹുല്‍
  • ഗെയ്ക്കവാദും വെങ്കടേഷ് അയ്യരും ഏകദിന ടീമിലെത്തിയേക്കും
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ജനുവരി 19ന് ആരംഭിക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Rohit Sharma
ഇന്ത്യയുടെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന രോഹിത്ത് കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ മറ്റൊരു ക്യാപ്റ്റനാകും ഇന്ത്യയെ നയിക്കുക. വിരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പരയാണിത്.
വിജയ് ഹസാരെ ട്രോഫി ഫൈനല്‍ സമാപിച്ചതിനാല്‍ ടീം പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. രോഹിത് പരിക്കില്‍ നിന്നും മോചിതനായില്ലെങ്കില്‍ കെഎല്‍ രാഹുല്‍ ആയിരിക്കും ഏകദിനത്തില്‍ ക്യാപ്റ്റനാവുക. നിലവില്‍ രോഹിത്തിന്റെ അഭാവത്തില്‍ രാഹുലാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അതുകൊണ്ടുതന്നെ രാഹുലിനെ തന്നെ ഏകദിനത്തില്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കാനാണ് സാധ്യതയേറെയും.
ഐ എസ് എൽ നിയന്ത്രിക്കാൻ ലീവ് കിട്ടുമോ? ഇന്ത്യയിലെ ഏറ്റവും മികച്ച റഫറി കാത്തിരിക്കുന്നു

ഏകദിനത്തില്‍ രോഹിത് മാത്രമല്ല, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയവരും പരിക്കുമൂലം ഇടംപിടിച്ചേക്കില്ല. ആദ്യ ടെസ്റ്റ് സമാപിക്കുന്നതിന് പിന്നാലെ സെലക്ടര്‍മാര്‍ യോഗം ചേരുമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. രോഹിത് ഉള്‍പ്പെടെ മൂന്നു കളിക്കാരെ പരിക്കുമൂലം ഏകദിന ടീമില്‍ പരിഗണിക്കില്ല. സെലക്ടര്‍മാരുടെ യോഗത്തിനുശേഷം അന്തിമ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിതുരാജ് ഗെയ്ക്ക്‌വാദ്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ഏകദിന ടീമില്‍ ഇടംപിടിച്ചേക്കും. ഫോമിലല്ലെങ്കിലും ശിഖര്‍ ധവാനും ദേശീയ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. മൂന്നു മത്സര ഏകദിന പരമ്പര ജനുവരി 19 നാണ് ആരംഭിക്കുന്നത്. പുതുവര്‍ഷത്തില്‍ വിജയത്തോടെ തുടക്കമിടാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള കോഹ്ലിയുടെ മടക്കവും പുതിയ ക്യാപ്റ്റന്റെ ഉദയവും ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നു.
also read : അത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം, ടീമിന്റെ വിദേശ സൂപ്പർ താരത്തെ വാനോളം പ്രശംസിച്ച് ഐ എം വിജയൻ

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തിന്റെ രണ്ടാംദിനം മഴമൂലം കളി ഉപേക്ഷിച്ചിരുന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ആദ്യദിനം മത്സരത്തില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്.
also read : ശ്രീശാന്ത് തിരിച്ചുവരുന്നു; രഞ്ജി ട്രോഫിക്കായി തകർപ്പൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് കേരളം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്