ആപ്പ്ജില്ല

ഓസ്ട്രേലിയൻ കാണികൾ ഇതെന്ത് ഭാവിച്ചാണ്? വീണ്ടും സിറാജിനെതിരെ, പിടിച്ച് പുറത്താക്കി പൊലീസ് - വീഡിയോ!!

സിഡ്നി ടെസ്റ്റിൻെറ നാലാം ദിവസം മുഹമ്മദ് സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപവുമായി ഓസ്ട്രേലിയൻ കാണികൾ...

Samayam Malayalam 10 Jan 2021, 1:12 pm
ഓസീസ് കാണികളുടെ വംശീയാധിക്ഷേപം ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയെ വീണ്ടും വിവാദത്തിലാക്കുന്നു. സിഡ്നി ടെസ്റ്റിൻെറ മൂന്നാം ദിനം ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കും എതിരെ വംശീയ അധിക്ഷേപം ഉണ്ടായിരുന്നു. ഇതിനെതിരെ ഇന്ത്യ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയെടുക്കുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മൂന്നാം ടെസ്റ്റിൻെറ നാലാം ദിനം ഇതാ വീണ്ടും വംശീയാധിക്ഷേപം...
Samayam Malayalam sydney test police evicted 6 australian supporters after mohammed sirajs complaint
ഓസ്ട്രേലിയൻ കാണികൾ ഇതെന്ത് ഭാവിച്ചാണ്? വീണ്ടും സിറാജിനെതിരെ, പിടിച്ച് പുറത്താക്കി പൊലീസ് - വീഡിയോ!!


സിറാജിനെതിരെ വീണ്ടും...

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ വീണ്ടും വംശീയമായി അധിക്ഷേപിച്ച് ഓസീസ് കാണികൾ. മൂന്നാം ടെസ്റ്റിൻെറ നാലാം ദിനമാണ് ഓസ്ട്രേലിയൻ കാണികളുടെ നാണംകെട്ട നടപടി. സിറാജ് ബൌണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുമ്പോഴാണ് സംഭവം. തുടർച്ചയായി മോശം കമൻറുകൾ വന്ന് തുടങ്ങിയതോടെ സിറാജ് ടീം ക്യാപ്റ്റനെയും അമ്പയറെയും കാര്യങ്ങൾ ധരിപ്പിച്ചു. ഇതോടെ മത്സരം അൽപനേരം നിർത്തിവെച്ചു.

(Getty Images)

വിട്ടുവീഴ്ചയില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

പൊലീസെത്തി കാണികളെ മാറ്റി

ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഓൺ ഫീൽഡ് അമ്പയർമാരോട് വിഷയം ചർച്ച ചെയ്തു. മത്സരത്തിനിടെ പൊലീസെത്തിയാണ് സിറാജിനെ അധിക്ഷേപിച്ച കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയത്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്. കാണികളെ പുറത്താക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്. ആറ് കാണികളെയാണ് സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയത്.

Also Read: നാലാം ടെസ്റ്റ് നടക്കും; ബിസിസിഐക്ക് ഒരേയൊരു നിബന്ധന മാത്രം, അംഗീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ!!

ഇന്ത്യയുടെ പരാതിയിൽ അന്വേഷണം

ശക്തമായ നടപടിയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ


വംശീയ അധിക്ഷേപം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഐസിസി അന്വേഷണം നടക്കുന്നുണ്ട്. ഐസിസി അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. ഇന്ത്യൻ താരങ്ങൾക്കുണ്ടായ വിഷമത്തിൽ തങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

(AP/PTI)

കാണികളെ പുറത്താക്കി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്