ആപ്പ്ജില്ല

ടി20 ലോകകപ്പ് 2022: എതിര്‍ ബാറ്റിങ് നിരയെ തരിപ്പണമാക്കുന്ന മൂന്നു ബൗളര്‍മാര്‍ ഇതാ

ടി20 ലോകകപ്പ് 2022ന് (T20 World Cup 2022) ഞായറാഴ്ച തുടക്കമാകുമ്പോള്‍ ഇത്തവണ ടൂര്‍ണമെന്റില്‍ ഏതൊക്കെ കളിക്കാരാകും ശ്രദ്ധനേടുകയെന്നതില്‍ ആരാധകര്‍ക്ക് ആകാംഷയുണ്ട്. ഓസ്‌ട്രേലിയയില്‍ (Australia) ബൗളര്‍മാര്‍ക്ക് ആധിപത്യം ലഭിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.

guest Rajesh-M-C | Lipi 16 Oct 2022, 10:56 am

ഹൈലൈറ്റ്:

  • ടി20 ലോകകപ്പിലെ മികച്ച ബൗളറാകാന്‍ മാര്‍ക്ക് വുഡ്
  • ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ അതിവേഗ ബൗളര്‍
  • പാക് താരം ഹാരിസ് റൗഫ് ഓസ്‌ട്രേലിയയില്‍ തിളങ്ങിയേക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam England Cricket
ഇംഗ്ലണ്ട് ക്രിക്കറ്റ്
ടി20 ലോകകപ്പിന്റെ (T20 World Cup 2022) പ്രാഥമിക റൗണ്ട് ഞായറാഴ്ച ആരംഭിക്കുകയാണ്. ഗീലോങ്ങിലെ സൈമണ്ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗ്യതാ ഘട്ടങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയും നമീബിയയും ഏറ്റുമുട്ടും. ലോകത്തിലെ ഏറ്റവും മികച്ച ചില പേസര്‍മാര്‍ ടി20 ലോകകപ്പില്‍ കളിക്കുന്നുണ്ട്. ഇവരില്‍ ശ്രദ്ധിക്കേണ്ട വേഗതയേറിയ മൂന്ന് പേസര്‍മാരുണ്ട്. ഏതു ബാറ്റിങ് നിരയ്ക്കും അവര്‍ ഭീഷണിയാകും.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് ആക്രമണം ഇംഗ്ലണ്ടിന് ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും വേഗതയേറിയ പേസര്‍മാരില്‍ ഒരാളായ മാര്‍ക്ക് വുഡ് (Mark Wood) ഇംഗ്ലണ്ടിനായി കളിക്കുന്നുണ്ട്. സ്ഥിരമായി 140 കിലോമീറ്ററോ അതില്‍ കൂടുതലോ വേഗതയില്‍ എറിയാന്‍ കഴിയുന്ന വലംകൈയ്യന്‍ ഓസ്ട്രേലിയയിലെ (Australia) കഠിനമായ പിച്ചുകളില്‍ ബാറ്റര്‍മാര്‍ക്ക് ഒരു യഥാര്‍ത്ഥ ഭീഷണിയായിരിക്കും. പരിക്കിനുശേഷം പേസര്‍ കഴിഞ്ഞ മാസം മികച്ച തിരിച്ചുവരവ് നടത്തി. വെറും മൂന്ന് ടി 20 കളില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് നേടിയത്.
ടി20 ലോകകപ്പ് 2022ന് ഇന്ന് തുടക്കമാകുന്നു; നിയമങ്ങളില്‍ മാറ്റം, ടൂര്‍ണമെന്റിനെക്കുറിച്ച് എല്ലാം അറിയാംദക്ഷിണാഫ്രിക്കന്‍ നിരയിലെ അതിവേഗക്കാരനായ ആന്റിച്ച് നോര്‍ക്കിയയും ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട താരമാണ്. മണിക്കൂറില്‍ 140 കിലോമീറ്ററിലധികം വേഗത്തില്‍ സ്ഥിരതയോടെ പന്തെറിയും. താരത്തിന്റെ പേസ് അസാധാരണമാണ്. തന്റേതായ ദിവസം ബാറ്റര്‍മാര്‍ക്ക് ഒരവസരവും നല്‍കില്ല. സമീപകാലത്ത് ഫോമിലല്ലെങ്കിലും ഓസ്‌ട്രേലിയയിലെ പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകും താരം.
ലോകകപ്പിന് മുന്‍പായി ഇന്ത്യ ഈ മൂന്ന് കാര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പാകിസ്ഥാനെതിരെ പണികിട്ടുംഉജ്വല ഫോമില്‍ ലോകകപ്പിനെത്തുന്ന താരമാണ് പാകിസ്ഥാന്റെ ഹാരിസ് റൗഫ് (Haris Rauf). ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോര്‍ഡുള്ള താരം പാകിസ്ഥാന്റെ പ്രധാന ബൗളറാകും. ഒരു ഓവറില്‍ ആറ് പന്തുകളും മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ എറിയാന്‍ കഴിവുണ്ട്. ഈ വര്‍ഷം കളിച്ച 16 ടി20കളില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് റൗഫ്. 7.8 ഇക്കണമിയില്‍ 20.1 ശരാശരിയിലും 23 വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ നേടിയ അന്താരാഷ്ട്ര ബൗളര്‍. ഫലപ്രദമായ യോര്‍ക്കറുകളും വേഗത കുറഞ്ഞ ഡെലിവറികളും എതിര്‍ ബാറ്റര്‍മാര്‍ക്ക് തിരിച്ചറിയുക എളുപ്പമല്ല. ചില ക്രിക്കറ്റ് പണ്ഡിതന്മാരും ആരാധകരും ഹാരിസ് റൗഫ് 2022 ലെ മികച്ച ബൗളറാകുമെന്ന് പ്രവചിക്കുന്നുണ്ട്.

Read Latest Sports News and Malayalam Newsundefined

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്