ആപ്പ്ജില്ല

യൂറോയും കോപ്പയും തീരുമാനിക്കും ബാലണ്‍ ഡി ഓര്‍, ഇതാ സാധ്യതയുള്ള അഞ്ച് കളിക്കാര്‍!!

ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ ജേതാവാകാന്‍ സാധ്യതയുള്ള അഞ്ചു കളിക്കാരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എന്‍ഗാളോ കാന്റെയും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും. മെസ്സിയും എംബാപ്പെയും സാധ്യതാ പട്ടികയിലെത്തും.

Samayam Malayalam 7 Jun 2021, 4:16 pm
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് ആരായിരിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും ഫുട്‌ബോള്‍ വിദഗ്ധര്‍ക്ക് വ്യക്തതയില്ല. കഴിഞ്ഞ സീസണില്‍ മുന്‍നിര കളിക്കാരുടെ പ്രകടനം പ്രതീക്ഷയ്ക്ക് ഉയരാത്തതിനാല്‍ പുതിയൊരു കളിക്കാരനായിരിക്കും അവാര്‍ഡ് ജേതാവാകാന്‍ സാധ്യത. യൂറോ കപ്പും കോപ്പ അമേരിക്കയും നടക്കാനുള്ളതിനാല്‍ ഈ ടൂര്‍ണമെന്റിലെ പ്രകടനം മികച്ച കളിക്കാരനെ തീരുമാനിക്കും.
Samayam Malayalam here are the five top contenders for ballon dor 2021
യൂറോയും കോപ്പയും തീരുമാനിക്കും ബാലണ്‍ ഡി ഓര്‍, ഇതാ സാധ്യതയുള്ള അഞ്ച് കളിക്കാര്‍!!


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയില്‍ മുന്നിലുണ്ടാകാറുള്ള കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇത്തവണ ക്രിസ്റ്റിയാനോയ്ക്ക് നേരിയ സാധ്യത മാത്രമേ ഉള്ളൂ. യുവന്റസിനെ സീരി എയില്‍ ചാമ്പ്യന്മാരാക്കാന്‍ കഴിയാതിരുന്ന ക്രിസ്റ്റ്യാനോയ്ക്ക് യൂറോയിലെ പ്രകടനം നിര്‍ണായകമാകും.

(AP/PTI)

ലയണല്‍ മെസ്സി

പത്തുവര്‍ഷത്തിലധികം കാലമായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയില്‍ എത്താറുള്ള ലയണല്‍ മെസ്സിക്ക് ഇക്കുറി ജേതാവാകണമെങ്കില്‍ കോപ്പയില്‍ തിളങ്ങേണ്ടിവരും. ലാ ലീഗയില്‍ ടോപ് സ്‌കോററാണെങ്കിലും ബാഴ്‌സലോണയെ ലീഗ് ചാമ്പ്യന്മാരാക്കാനോ ചാമ്പ്യന്‍സ് ലീഗില്‍ മുന്നിലെത്തിക്കാനോ മെസ്സിക്ക് കഴിഞ്ഞില്ല.

(AP/PTI)

കിലിയന്‍ എംബാപ്പെ

യുവതാരം കിലിയന്‍ എംപാപ്പെ തീര്‍ച്ചയായും പുരസ്‌കാര പട്ടികയില്‍ ആദ്യ അഞ്ചില്‍ ഉള്‍പ്പെടുത്താവുന്ന കളിക്കാരനാണ്. ചാമ്പ്യന്‍സ് ലീഗില്‍ സെമിയിലെത്താന്‍ പിഎസ്ജിക്ക് കഴിഞ്ഞത് എംപാപ്പെയ്ക്ക് നേട്ടമാകും. ഫ്രാന്‍സിനെ യൂറോ കപ്പില്‍ ചാമ്പ്യന്മാരാക്കുക കൂടി ചെയ്താല്‍ എംപാപ്പെയുടെ സാധ്യത വര്‍ധിക്കുമെന്നുറപ്പാണ്.

(REUTERS/Eric Gaillard)

Also Read: യുഎഇ ഐപിഎല്ലിൽ 3 ടീമുകൾക്ക് പുതിയ ക്യാപ്റ്റൻമാ‍ർ വരും; റിഷഭ് പന്തിനെ ഡൽഹി മാറ്റുമോ?!

എന്‍ഗാളോ കാന്റെ

ബാലണ്‍ ഡി ഓറില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന താരമാണ് എന്‍ഗാളോ കാന്റെ. സീസണില്‍ ചെല്‍സിക്കായി കളംനിറഞ്ഞു കളിച്ച കാന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ ടീമിന്റെ പ്രധാന തേരാളിയാണ്. ഇതിനകം തന്നെ പല ഫുട്‌ബോള്‍ പണ്ഡിറ്റുമാരും കാന്റെയ്ക്ക് ബാലണ്‍ ഡി ഓറിന് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. യൂറോ കപ്പില്‍ ഫ്രാന്‍സ് ജേതാവായാല്‍ കാന്റെ ബാലണ്‍ ഡി ഓര്‍ ഏറെക്കുറെ ഉറപ്പിക്കും.

(REUTERS/Michael Steele)

റോബര്‍ട്ട് ലെവന്‍ഡോസ്‌കി

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് കാന്റെയ്‌ക്കൊപ്പം മത്സരിക്കുന്ന താരമാണ് റോബര്‍ഡ് ലെവന്‍ഡോസ്‌കി. ബയേണ്‍ മ്യൂണിക്കിനായി സ്ഥിരതയോടെയുള്ള പ്രകടനം നടത്തുന്ന ഗോള്‍വേട്ടക്കാരന്‍ ലെവന്‍ഡോസ്‌കിക്ക് കഴിഞ്ഞ സീസണിലെ പുരസ്‌കാര ജേതാവാകാനുള്ള സാധ്യതയുണ്ടായിരുന്നു. ഇത്തവണയും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലെവന്‍ഡോസ്‌കി ആയിരിക്കുമെന്നുറപ്പാണ്.

(AP Photo/Ariel Schalit)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്