ആപ്പ്ജില്ല

ഗാംഗുലിയെ ഓഫ് സൈഡിലെ ദൈവം എന്ന് ആദ്യം വിളിച്ചത് ആരെന്നറിയാമോ

സൗരവ് ഗാംഗുലിയെ ദാദയെന്നാണ് ക്രിക്കറ്റ് ലോകം വിളിക്കുന്നത്. കൊൽക്കത്തയുടെ രാജകുമാരനെന്നും ഓഫ് സൈഡിലെ ദൈവം എന്ന് അദ്ദേഹത്തെ വിളിക്കാറുണ്ട്. ഓഫ് സൈഡിലെ സ്ട്രോക്ക് പ്ലേയാണ് അദ്ദേഹത്തെ ഈ പേരിന് അർഹനാക്കിയത്.

Samayam Malayalam 20 Dec 2018, 6:32 pm

ഹൈലൈറ്റ്:

  • ഇന്ത്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഗാംഗുലി
  • 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടാണ് പരാജയപ്പെട്ടത്
  • ദാദയെന്നും കൊൽക്കത്തയിലെ രാജകുമാരനെന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam 2
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയെ ദാദയെന്നാണ് ക്രിക്കറ്റ് ലോകം വിളിക്കുന്നത്. ഗാംഗുലി ക്യാപ്റ്റൻ ആയിരുന്ന കാലത്ത് ദാദയുടെ കുട്ടികൾ എന്നാണ് ഇന്ത്യൻ ടീമിനെ പോലും വിശേഷിപ്പിച്ചിരുന്നത്. കൊൽക്കത്തയുടെ രാജകുമാരൻ എന്നും ഗാംഗുലിയെ മാധ്യമങ്ങൾ വിളിക്കാറുണ്ട്.
എന്നാൽ ക്രിക്കറ്റ് ലോകം ഗാംഗുലിയെ ഓഫ് സൈഡിലെ ദൈവം എന്നാണ് വിളിക്കുന്നത്. എന്നാൽ ആ പേര് ആദ്യമായി വിളിച്ചത് ആരെന്നറിയാമോ ? ഇന്ത്യൻ ടീമിലെ മതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡാണ് ആ പേരിന് പിന്നിൽ.

"ഓഫ് സൈഡിൽ ഒരു ദൈവമുണ്ടെങ്കിൽ അത് സൗരവ് ഗാംഗുലിയാണ്," ഒരു മത്സരത്തിന് ശേഷം ദ്രാവിഡ് പറഞ്ഞതാണിത്. അത് പിന്നീട് ക്രിക്കറ്റ് ലോകം ഏറ്റെടുക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്