ആപ്പ്ജില്ല

200 കോടിയുടെ തകർപ്പൻ വിൽപ്പനയുമായി ഷവോമി പോക്കോ എഫ്1

റെക്കോർഡ് വിൽപ്പന കാഴ്ചവെച്ച് ഷവോമി പോക്കോ എഫ്1

Samayam Malayalam 30 Aug 2018, 4:37 pm
റെക്കോർഡ് വിൽപ്പന കാഴ്ചവെച്ച് ഷവോമി പോക്കോ എഫ്1. 200 കോടിക്ക് മുകളിലുള്ള വിൽപ്പനയാണ് മിനിറ്റുകൾക്കുള്ളിൽ പോക്കോ എഫ്1 നേടിയെടുത്തത്. 90,000 യൂണിറ്റുകളായിരുന്നു ആദ്യ വിൽപ്പനയ്ക്ക് എത്തിയത്. അവയെല്ലാം തന്നെ അഞ്ചുമിനിറ്റിൽ വിറ്റഴിക്കപ്പെട്ടു.
Samayam Malayalam sdefaed


ഷവോമിയുടെ പ്രീമിയം സ്മാർട്ട്ഫോൺ ആണിത്. ഐഫോൺ X ന് സമാനമായ നോച്ച് ഡിസ്പ്ലെയോടു കൂടിയാണ് ഈ സ്മാർട്ട്ഫോൺ അവതരിച്ചിക്കുന്നത്. മികച്ച പ്രകടനം ഉറപ്പുവരുത്തുന്നതിനായി ലിക്വിഡ് കൂളിങ് സംവിധാനത്തോടെയാണ് ഈ ഫോണിനെ പുറത്തിറക്കിയത്. 64 GB, 128GB, 256GB പതിപ്പുകളിൽ എത്തിയ പോക്കോ എഫ്1ന് 20,999 രൂപ, 23,999 രൂപ, 29,999 രൂപ നിരക്കിലാണ് വില.

സവിശേഷതകൾ

6.1ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ

ക്വാൽകം സ്നാപ്ഡ്രാഗണ 845 പ്രോസസർ

ആൻഡ്രോയിഡ് ഓറിയോ 8.1

6GB/8GB റാം

64GB/ 128GB/ 256GB സ്റ്റോറേജ്

12MP/5MP ഡ്യുവൽ റിയർ ക്യാമറ

20MP ഫ്രണ്ട് ക്യാമറ

4000mAh ബാറ്ററി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്