ആപ്പ്ജില്ല

വെറും 400 രൂപയ്ക്ക് 'ക്ലിയോപാട്ര'യില്‍ ഒരു കടല്‍ യാത്ര!

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ സഹകരണത്തോടെയാണ് സര്‍വീസ് നടത്തുന്നത്. രണ്ടു മണിക്കറോളം നീളുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് നാനൂറു രൂപ വച്ചാണ് ഈടാക്കുന്നത്.

Samayam Malayalam 19 Apr 2022, 1:40 pm

ഹൈലൈറ്റ്:

  • കോട്ടപ്പുറം ഫോര്‍ട്ട് ജട്ടിയില്‍ നിന്നാണ് ഫെറി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.
  • ബോട്ടില്‍ യാത്രക്കാര്‍ക്കായി എ സി, നോണ്‍ എ സി ഇരിപ്പിട സൗകര്യങ്ങളുണ്ട്.
  • യാത്രയില്‍ വിനോദ പരിപാടികള്‍, ഗൈഡ്, ഗായകര്‍ എന്നിവയുമുണ്ടാകും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kodungallur cleopatra cruise
Representative image
PC: KSINC
Representative image
സമുദ്രയാത്രയെന്നത് ഏതൊരു യാത്രികന്റെയും ആവേശമാണ്. ഇപ്പോള്‍ കുറഞ്ഞ ചെലവില്‍ മലയാളികള്‍ക്ക് ഒരു കടല്‍ യാത്ര സാധ്യമായിരിക്കുകയാണ്. തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ നിന്ന് കടല്‍ യാത്ര നടത്താന്‍ ഒരു ഫെറി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. കോട്ടപ്പുറം ഫോര്‍ട്ട് ജട്ടിയില്‍ നിന്നാണ് ഫെറി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ (KSINC - Kerala Shipping & Inland Navigation Corporation Ltd) സഹകരണത്തോടെയാണ് സര്‍വീസ് നടത്തുന്നത്. രണ്ടു മണിക്കറോളം നീളുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് നാനൂറു രൂപ വച്ചാണ് ഈടാക്കുന്നത്.

മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 'ക്ലിയോപാട്ര' എന്ന യാത്രാ ബോട്ടിലാണ് കടല്‍ യാത്ര ഒരുക്കിയിരിക്കുന്നത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ള ഈ ഫെറി, രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം 6:30 വരെയാണ് സര്‍വ്വീസ് നടത്തുന്നത്. സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കല്‍ എന്നിവടങ്ങളിലൂടെ കടന്ന് കടലിലൂടെ സഞ്ചരിച്ച് കോട്ടപ്പുറം ഫോര്‍ട്ട് ജെട്ടിയില്‍ ഫെറി തിരിച്ചെത്തും.

ബോട്ടില്‍ യാത്രക്കാര്‍ക്കായി എ സി, നോണ്‍ എ സി ഇരിപ്പിട സൗകര്യങ്ങളുണ്ട്. യാത്രയില്‍ ഗൈഡ്, ഗായകര്‍, വിനോദ പരിപാടികള്‍ എന്നിവയുമുണ്ടാകും. കൂടാതെ ലഘുഭക്ഷണവും യാത്രക്കാര്‍ക്ക് ലഭിക്കും. നൂറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഫെറിയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.

550-ാം വാര്‍ഷികം ആഘോഷിക്കാന്‍ തക്കവണ്ണം കേരളവും ഈ റഷ്യന്‍ സഞ്ചാരിയും തമ്മിലുള്ള ബന്ധമെന്ത്?
സ്‌കൂള്‍ / കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകമായിട്ടുള്ള സ്റ്റുഡന്റ് ക്രൂസ് പാക്കേജുക്കളും ഒരുക്കിയിട്ടുണ്ട്. 50 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടി ഭക്ഷണം ഉള്‍പ്പടെ 19,999 രൂപയാണ് പാക്കേജ് ചാര്‍ജ്ജ്. കൂടാതെ അധികമായി എത്തുന്ന ഓരോ ആളുകള്‍ക്കും 250 രൂപ മാത്രം അധികമായി നല്‍കിയാല്‍ മതിയാകും.

എക്സ്‌ക്ലൂസിവ് പാക്കേജില്‍ 50 പേര്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം ഉള്‍പ്പെടെ യാത്ര പാക്കേജിന് 24,999 രൂപയാണ് ചാര്‍ജ്ജ്. ഈ പാക്കേജില്‍ 50 പേരില്‍ കൂടുതലായി യാത്ര ചെയ്യുന്ന ഓരോ ആള്‍ക്കും 300 രൂപ വീതം അധികം നല്‍കിയാല്‍ മതി. ഈ രണ്ട് പാക്കേജിലും ഉച്ചഭക്ഷണം ഉള്‍പ്പെടും.

മുസിരിസ് മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ യാത്ര ക്രമീകരിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെ നീണ്ടു കിടക്കുന്നതാണ് മുസിരിസ്-പൈതൃകസംരക്ഷണമേഖല.

ഒന്നാം നൂറ്റാണ്ടുമുതലുള്ള ശിലാലിഖിതങ്ങള്‍, 23000 ചതുരശ്ര അടിയില്‍ ചുവര്‍ചിത്രങ്ങള്‍; ശ്രീലങ്കയിലെ ഗുഹാക്ഷേത്ര കാഴ്ചകള്‍
ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍ പ്രദേശം പുരാതന കാലത്ത് (ഏകദേശം 2500 കൊല്ലം മുന്‍പ്) ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമായ മുസിരിസ് ആയിരുന്നുവെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ പറയുന്നു. കോട്ടപ്പുറം ഉള്‍പ്പെടുന്ന കൊടുങ്ങല്ലൂര്‍ പ്രദേശത്ത് സഞ്ചാരികളെ ആവേശം ജനിപ്പിക്കുന്ന ഒട്ടേറെയിടങ്ങളുണ്ട്.

കൊടുങ്ങല്ലൂരിന്റെ തെക്കയറ്റത്തുള്ള പ്രദേശമായ കോട്ടപ്പുറത്തിന് ഈ പേര് ലഭിക്കാന്‍ തന്നെ കാരണം ഇവിടെ പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയാണ്. ഇന്ന് സന്ദര്‍ശകര്‍ക്ക് കാണാന്‍ കോട്ടപ്പുറം കോട്ടയുടെ കുറച്ച് അവശിഷ്ടങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ.

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് (ക്രിസ്തുവര്‍ഷം 629), കേരളത്തിലെ ആദ്യ ക്രൈസ്തവ ദേവാലയമായ മാര്‍ത്തോമാ പൊന്തിഫിക്കല്‍ ദേവാലയം (ക്രിസ്തുശിഷ്യനായ സെന്റ്.തോമസ് സ്ഥാപിച്ച), കൊടുങ്ങല്ലൂര്‍ കോട്ട, മുനയ്ക്കല്‍ ബീച്ച് തുടങ്ങിയ ഒട്ടേറെയിടങ്ങളും ഇവിടെ കാണാനുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ