Please enable javascript.Bb 4 Wild Card Entry Contestants,നിമിഷ സ്ട്രോങ് ആണ്! ഇത് ആരാണെന്ന സംശയത്തിൽ മത്സരാർഥികൾ; നോമിനേഷനിൽ നിന്ന് നിമിഷയെ രക്ഷപ്പെടുത്തി അവർ!!! ബി​ഗ് ബോസ് കിടിലൻ പ്രൊമോ പുറത്ത് - bb 4 wild card entry contestants saved nimisha from eviction - Samayam Malayalam

നിമിഷ സ്ട്രോങ് ആണ്! ഇത് ആരാണെന്ന സംശയത്തിൽ മത്സരാർഥികൾ; നോമിനേഷനിൽ നിന്ന് നിമിഷയെ രക്ഷപ്പെടുത്തി അവർ!!! ബി​ഗ് ബോസ് കിടിലൻ പ്രൊമോ പുറത്ത്

Achu Sp | Edited by Samayam Desk | Samayam Malayalam 9 May 2022, 12:09 pm
Subscribe

വീട്ടിലേ സീക്രട്ട് റൂമിലാണ് ഇരുവരെയും ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രസകരമായ ടാസ്കും മോഹൻലാൽ നടത്തിയിരുന്നു. ഇപ്പോഴിത പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഹൈലൈറ്റ്:

  • കഴിഞ്ഞ ദിവസം രസകരമായ ടാസ്കും മോഹൻലാൽ നടത്തിയിരുന്നു
  • ഓരോരുത്തരും നമ്മൾക്കെതിരെ വളരെ സ്ട്രോങ് ആയിട്ട് കളിക്കാൻ പറ്റുന്നവരാണെന്ന് ഇരുവരും പറയുന്നു
  • സ്വയംവരം എന്ന ഗെയിമായിരുന്നു മോഹൻലാൽ കഴിഞ്ഞ എപ്പിസോഡിൽ നടത്തിയത്
bb 4 wild card entry contestants saved nimisha from eviction
നിമിഷ സ്ട്രോങ് ആണ്! ഇത് ആരാണെന്ന സംശയത്തിൽ മത്സരാർഥികൾ; നോമിനേഷനിൽ നിന്ന് നിമിഷയെ രക്ഷപ്പെടുത്തി അവർ!!! ബി​ഗ് ബോസ് കിടിലൻ പ്രൊമോ പുറത്ത്
ബിഗ് ബോസ് വീട്ടിലേക്ക് ഈ ആഴ്ച രണ്ട് വൈൽഡ് കാർഡ് എൻട്രിയാണ് എത്തിയത്. റിയാസ് സലിം, വിനയ് മാധവ് എന്നിവരാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വീട്ടിലേ സീക്രട്ട് റൂമിലാണ് ഇരുവരെയും ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രസകരമായ ടാസ്കും മോഹൻലാൽ നടത്തിയിരുന്നു. ഇപ്പോഴിത പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
നോമിനേഷനിൽ വന്ന ഓരോരുത്തരേയും കുറിച്ച് നിങ്ങൾക്കുള്ള കാഴ്ചപ്പാട് വ്യക്തമാക്കി ഇവരിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്താനായി തെരഞ്ഞെടുക്കാവുന്നതാണെന്ന് ബിഗ് ബോസ് റിയാസിനോടും വിനയിയോടും പറയുന്നു. ഓരോരുത്തരും നമ്മൾക്കെതിരെ വളരെ സ്ട്രോങ് ആയിട്ട് കളിക്കാൻ പറ്റുന്നവരാണെന്ന് ഇരുവരും പറയുന്നു. റോൺസൻ ക്യാരക്ടർ ഓക്കെയാണ്. അവിടെ പറയുന്നത് ഇവിടെ കേൾക്കാമെന്ന് ലക്ഷ്മിപ്രിയ വിളിച്ചു പറയുന്നു. ഇത് ആരാണ്? എവിടെ ആണ് ഇവർ എന്നൊക്കെ മത്സരാർഥികൾ തമ്മിൽ പറയുന്നു.

Also Read:
ദിൽഷ, നിമിഷ, സുചിത്ര! ബിബി വീട്ടിൽ വിനയ് മാധവിന്റെ ക്രഷ് ഇവരിലൊരാളെണെന്നുറപ്പിച്ച് സോഷ്യൽ മീഡിയ! ദിൽഷ ഇനിയൊരു സഹോദരനെക്കൂടി താങ്ങില്ലെന്നും പ്രേക്ഷകർ

നിമിഷ സ്ട്രോങ് ആയ കണ്ടസ്റ്റന്റ് ആണെന്ന് ഇരുവരും പറയുന്നു. നമ്മൾ ഇവിടെ കളിക്കാൻ വന്നതല്ലേ എന്നും ഇവർ പറയുന്നു. കാളിദാസ് ആണെന്ന് ബ്ലെസ്‌ലി പറയുന്നു. അവസാനം ഞങ്ങൾ നിമിഷയെ സേവ് ചെയ്യുന്നുവെന്ന് ഇരുവരും പറയുന്നതാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്തായാലും പുതിയ പ്രൊമോ വീഡിയോയും ആരാധകർക്കിടയിൽ തരംഗമായിക്കഴിഞ്ഞു. വൈൽഡ് കാർഡിലൂടെ രണ്ട് പേര് എത്തിയിട്ടുണ്ടെന്നോ അവർ സീക്രട്ട് റൂമിൽ താമസിക്കുകയാണെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും വീട്ടിലെ മറ്റ് മത്സരാർഥികൾക്ക് അറിയില്ല.

വീട്ടിലേക്ക് എത്തിയ രണ്ടു പേരുടേയും ഗെയിം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ. സ്വയംവരം എന്ന ഗെയിമായിരുന്നു മോഹൻലാൽ കഴിഞ്ഞ എപ്പിസോഡിൽ നടത്തിയത്. ബിഗ് ബോസിൽ നിന്നിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നുന്നവർക്ക് കരിഞ്ഞ മാല ഇടണം. നിൽക്കാൻ യോഗ്യതയുള്ളവർക്ക് നല്ല മാല ഇടണം. ജാസ്മിൻ, റോബിൻ, ബ്ലെസ്‌ലി, ലക്ഷ്മിപ്രിയ, ദിൽഷ, റോൺസൺ, നിമിഷ എന്നിവരാണ് ഇത്തവണ എലിമിനേഷനിലെത്തിയത്. അതേസമയം ജാസ്മിനാണ് വീട്ടിലെ പുതിയ ക്യാപ്റ്റൻ.

Also Watch:

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ