ആപ്പ്ജില്ല

മിഷേൽ പുറത്തേക്ക്; മോഹൻലാലിനോട് പറയാൻ ഇത് മാത്രം!!

ബിഗ്ബോസ് മലയാളം മൂന്നാം സീസണിൽ നിന്നും രണ്ടാമതായി പുറത്താകുന്നത് മിഷേൽ ആണ്. പുറത്തായ ശേഷം മോഹൻലാലിനോട് പറഞ്ഞത്!!

Samayam Malayalam 7 Mar 2021, 10:27 pm
Samayam Malayalam michelle

മൂന്നാം സീസൺ ബിഗ് ബോസ് മലയാളത്തിൽ നിന്ന് ആദ്യ മത്സരാർത്ഥി ഇക്കഴിഞ്ഞ ഞായറാഴ്ച പുറത്താക്കപ്പെടുത്തിരുന്നു. ഗായികയും സ്റ്റാർ സിങ്ങർ മത്സരാർത്ഥിയുമായിരുന്ന ലക്ഷ്മി ജയനാണ് ഷോയിൽ നിന്ന് ആദ്യമായി പുറത്തായത്. ഹൗസിൽ രണ്ടു ആഴ്ച തികച്ചില്ല എങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരെയും മറ്റു മത്സരാർത്ഥികളെയും കൈയിലെടുക്കാൻ ഈ ഗായികയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ രണ്ടാമത്തെ എലിമിനേഷൻ നടന്നിരിക്കുകയാണ്.

വൈൽഡ് കാർഡ് എൻട്രി വഴി ഷോയിൽ എത്തിയ നടി മിഷേൽ ആണ് ഇത്തവണ പുറത്തായത്. സങ്കടം ഉണ്ട് പോകാൻ എന്നാണ് മോഹൻലാലിനോട് മിഷേൽ പറയുന്നത്. മാത്രമല്ല വൈൽഡ് കാർഡ് എൻട്രി ഉണ്ടെങ്കിൽ തനിക്ക് ഒരു അവസരം കൂടി തരണം എന്നും മിഷേൽ ലാലിനോട് അഭ്യർത്ഥിച്ചു. മാത്രമല്ല ബിഗ് ബോസ് വീട്ടിൽ വീട്ടിൽ തനിക്ക് ഭാഗ്യലക്ഷ്മി ചേച്ചി, അഞ്ചല് തുടങ്ങിയവരെ മിസ് ചെയ്യും എന്നും മിഷേൽ വ്യക്തമാക്കി.

ഹ്രസ്വ ചിത്രത്തിലൂടെയാണ് മിഷേല്‍ ആൻ ഡാനിയല്‍ സിനിമയിലേക്ക് എത്തുന്നത്. ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തില്‍ വിദ്യാര്‍ഥി ആയിട്ടാണ് മിഷേല്‍ അഭിനയിച്ചത്. ധമാക്ക എന്ന സിനിമയിലും മിഷേല്‍ അഭിനയിച്ചു. മിഷേലിന് കുറെ സിനിമകൾ കിട്ടട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് മോഹൻലാൽ നടിയെ ഷോയിൽ നിന്നും പറഞ്ഞയച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ